മലയാളം ഇ മാഗസിൻ.കോം

കാര്യമറിയാതെ മോഹൻലാൽ ആരാധകർ ആഘോഷമാക്കിയ ആ വീഡിയോയ്ക്ക്‌ പിന്നിലെ സത്യം ഇതാണ്!

മോഹൻലാൽ ആരാധകർ ആവേശത്തിലാണ്. ഒന്നിനു പിറകെ ഒന്നായി സൂപ്പർ സിനിമകളാണ് മോഹൻലാലിന്റേതായി പുറത്തു വരാനിരിക്കുന്നത്‌. ഒടിയൻ, രണ്ടാമൂഴം, ലൂസിഫർ അങ്ങനെ ആരാധക പ്രതീക്ഷ വാനോളം ഉയർത്തുന്ന ഒരുപിടി ചിത്രങ്ങൾ.

\"\"

ഒടിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ അവസാന ഘട്ടത്തിലാണ്. ഇതിൽ മോഹൻലാൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. സംവിധായകൻ ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞത്‌ മാനായും, കാളയായും, പുലിയായും എല്ലാം മാറുന്ന ഒടിയൻ മാണിക്യനെയാണ് പ്രേക്ഷകർ കാണാൻ പോകുന്നതെന്നാണ്.

\"\"

കൂടാതെ ബി ആർ ഷെട്ടി നിർമ്മിച്ച്‌ ശ്രീകുമാർ മേനോൻ തന്നെ സംവിധാനം ചെയ്യുന്ന എം ടിയുടെ രണ്ടാമൂഴം സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും സംവിധായകൻ കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു. മലയാളത്തിലേക്ക്‌ ഒരുപക്ഷെ ഓസ്കാർ കൊണ്ടു വരാൻ സാധ്യതയുള്ള ഒരു ചിത്രം എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

\"\"

അത്‌ എന്തു തന്നെ ആയാലും കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്ന രണ്ടാമൂഴത്തിന്റെ ഒരു മോഷൻ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്‌. മോഹൻലാലിന്റെ ശബ്ദത്തോടു കൂടിയ ഭീമൻ വേഷത്തിലുള്ള മോഹൻലാലിന്റെ പോസ്റ്ററാണ് വൈറലായിരിക്കുന്നത്‌.

\"\"

അതേ സമയം ഇത്‌ തികച്ചും ഒരു ഫാൻ മെയ്ഡ്‌ പോസ്റ്ററാണ്. ഒഫിഷ്യൽ പോസ്റ്റർ അല്ല എങ്കിലും തികച്ചും പ്രൊഫഷണലായി ഈ പോസ്റ്റർ ചെയ്തിരിക്കുന്നത്‌ സിജിൽ ശിവദാസ്‌ എന്ന ഡിസൈനറാണ്.

Gayathri Devi

Gayathri Devi | Executive Editor