കേരളത്തിൽ ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നു ഒരു പഴമാണ് റംബൂട്ടാൻ. മലയാളത്തിൽ മുളളൻപഴം എന്ന പേരിലും ഇതറിയപ്പെടുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഫലവൃക്ഷങ്ങളിലൊന്നായ റംബുട്ടാന്‍ കേരളത്തിലെ തനതായ കാലാവസ്ഥയില്‍ വളരെ വിജയകരമായി കൃഷിചെയ്യാന്‍ സാധിക്കുമെന്ന്ഇവിടത്തെ കര്‍ഷകര്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് കേരളത്തില്‍ റംബുട്ടാന്‍ പൂക്കാലം. ജൂലൈ മുതല്‍ ഒക്ടോബർ വരെ കാഫലം തരും. തോടിനുളളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. മലേഷ്യയാണ് റംബൂട്ടാന്റെ ജന്മദേശം. കേരളം പോലെയുള്ള ട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്ന ഏതൊരു പ്രദേശത്തും റംബുട്ടാന്‍ വളരുന്നു.

കായ്കൾ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. തണ്ടിന്റെ അറ്റത്തു കുലകളായി കായ്കൾ ഉണ്ടാകുന്നു. കായ്ക്ക് മുഴുത്ത നെല്ലിക്കയോളം വലിപ്പം വരും. കായ്കൾക്കുളളിൽ ഒരു വിത്തുണ്ടാകും എങ്കിലും ഗ്രാഫ്റ്റു ചെയ്തെടുത്ത തൈകളാണു നടുക. കാരണം ആൺ പെൺ മരങ്ങൾ റംബൂട്ടാന്റെ പ്രത്യേകതയാണ് വിത്തുമുളപ്പിച്ചെടുക്കുന്ന തൈകൾ കായ്ക്കുന്ന പെൺമരമെന്ന് ഉറപ്പില്ലാത്തതിനാൽ ഗ്രാഫ്റ്റുതൈകൾ തന്നെയാണു നടാനെടുക്കേണ്ടത്. ഇതിനായി കുരുവിട്ടു മുളപ്പിച്ച തൈകൾക്ക് ഒരു വർഷം വളർച്ചയാകുമ്പോൾ വശം ചേർത്തൊട്ടിക്കൽ നടത്താം.
അനേകം ശിഖരങ്ങളോടു പടർന്നു വളരുന്ന ഒരു ചെടിയാണിത്. രണ്ടു രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരും തൈ നടേണ്ടത് 7 മീറ്റർ അകലം നൽകി 50 x 50 x 50 സെ.മീ വലുപ്പത്തിൽ കുഴികളെടുത്താകണം. ഗ്രാഫ്റ്റുതൈകൾ മൂന്നോ നാലോ വർഷംകൊണ്ട് കായ്ച്ചുതുടങ്ങും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കേതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതിനാല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ മികച്ച വിളവ് പ്രതീക്ഷിക്കാം. പരപരാഗണ സ്വഭാവമുള്ള ചെടിയായതിനാല്‍ തേനീച്ചകളുടെ സാന്നിധ്യം കായ്പിടുത്തത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ തേനീച്ചകൂടുകൾ റംബൂട്ടാൻ ചെടികൾക്കിടയിൽ സ്ഥാപിച്ചാൽ തേൻ ഉൽപാദനവും നടത്താം.
പുതുവിളകള്‍ പരീക്ഷിക്കുന്നതില്‍ താല്പര്യം കാണിക്കാറുള്ള മലയാളികള്‍ തങ്ങളുടെ തൊടികളില്‍ വളര്‍ത്തിയിരുന്ന ആദ്യകാല റംബുട്ടാന്‍ മരങ്ങള്‍ വിത്തില്‍ നിന്നും ഉണ്ടായതിനാല്‍ അവയെല്ലാം ഗുണമേന്മ കുറഞ്ഞ നാടന്‍ ഇനങ്ങളാണ്. മധുരം കുറഞ്ഞ്, പുളി കൂടിയും കുരു ഉള്‍ക്കാമ്പില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാത്തതും ഉള്‍ക്കാമ്പ് വളരെ ശുഷ്‌ക്കമായതും വലിയ കുരുവുമൊക്കെയുള്ള നാടന്‍ ഇനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ തീരെ യോജിച്ചതല്ല. N 18, റോങ്‌റിയന്‍, സ്‌കൂള്‍ബോയ്, ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചവയാണ്. വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഇനങ്ങളാണ് E 35, കിങ്ങ് എന്നിവ.

തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലുള്ള വിജയൻ എന്ന കർഷകൻ തന്റെ വീട്ടുവളപ്പിൽ നിറയെ റംബൂട്ടാൻ മരങ്ങൾ വച്ച് പിടിപ്പിച്ചിരിക്കുകയാണ്. ഓരോ സീസണിലും ലക്ഷങ്ങളുടെ വരുമാനമാണ് അദ്ദേഹത്തിന് ഇതിലൂടെ ലഭിക്കുന്നത്. റംബൂട്ടാൻ മരങ്ങൾ വീട്ടു മുറ്റത്ത് വച്ച് പിടിപ്പിക്കാനുണ്ടായ സാഹചര്യം അദ്ദേഹം വിശദീകരിക്കുന്നു. Watch Video.
കോട്ടയം ജില്ലയിലെ ഹോംഗ്രോൺ ബയോടെക് എന്ന നഴ്സറി വികസിപ്പിച്ചെടുത്ത N18, E35 എന്നീ ഇനങ്ങളാണ് കേരളത്തിൽ കൂടുതലായും കൃഷി ചെയ്യുന്നത്. കേരളത്തിന്റെ അൾട്രാ ട്രോപ്പിക്കൽ കാലാവസ്ഥ റംബൂട്ടാൻ ഉൾപ്പടെയുള്ള പഴങ്ങൾ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമാണെന്ന് ഹോംഗ്രോൺ ഉടമ ജോസ് ജേക്കബ് പറയുന്നു. Watch Video.

കേരളത്തിൽ നിപ എന്ന രോഗം പടർന്നപ്പോൾ ഏറ്റവും അധികം ഒഴിവാക്കപ്പെട്ട ഒരു പഴമാണ് റംബൂട്ടാൻ. എന്നാ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചില വസ്തുതകൾ സാമൂഹമാധ്യമങ്ങൾ വഴിയും മറ്റും പ്രചരിപ്പിച്ച് കേരളത്തിലെ റംബൂട്ടാന്റെ മാർക്കറ്റ് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും ശ്രീ വിജയൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ അപൂർവ്വമായിരുന്ന റംബൂട്ടാൻ കൃഷി പക്ഷെ ഇപ്പോൾ നിരവധി പേർക്കാണ് വരുമാനമാർഗ്ഗമായി മാറിയത്. അതുകൊണ്ട് തന്നെ വ്യാവസായിക അടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി കൂടുതൽ പേർ ആരംഭിച്ചിട്ടുണ്ട്. എത്രയുണ്ടെങ്കിലും സീസണിൽ നല്ല ഡിമാൻഡാണ് റംബൂട്ടാൻ പഴങ്ങൾക്ക്. കുരുവിൽ നിന്നും കാമ്പ് പൂർണ്ണമായും വരുന്ന വരിക്ക എന്ന പേരിൽ അറിയപ്പെടുന്ന ഇനത്തിനാണ് ഡിമാൻഡ് കൂടുതൽ. Watch Video.
വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കും. അനീമിയ തടയുന്നതിലും മുൻപന്തിയിലാണ് റംബൂട്ടാന്‍റെ സ്ഥാനം. വിരകളെ നശിപ്പിക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ തടയാനും ഇത് നല്ലതാണ്. കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും റംബൂട്ടാൻ കഴിക്കാം.
വിവിധതരം വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, മറ്റ് സസ്യജന്യസംയുക്തങ്ങള്‍ എന്നീ പോഷകങ്ങളാല്‍ സമൃദ്ധമാണ് റംബുട്ടാന്‍ പഴങ്ങള്‍. ഇതിന്റെ പുറംതോടിലും പള്‍പ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്റി-ഓക്‌സിഡന്റുകള്‍ ശരീരകോശങ്ങളെ കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. Watch Video