മലയാളം ഇ മാഗസിൻ.കോം

‘ആ കണ്ണുകൊണ്ട്‌’ കാണുന്ന സൈബർ ആങ്ങളമാർക്ക്‌ മറുപടിയുമായി രാം ഗോപാൽ വർമ്മയുടെ പുതിയ ‘ക്രഷ്‌’ ശ്രീലക്ഷ്മി

കഴിഞ്ഞ ബുധനാഴ്ച്ച സംവിധായകൻ രാംഗോപാല്‍ വര്‍മ ഒരു വീഡിയോ എക്‌സില്‍ പങ്കുവെച്ചിരുന്നു. അതിൽ ‘ഈ പെണ്‍കുട്ടി ആരാണെന്ന്’ ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ ഒടുവിൽ ആ മലയാളി പെൺകുട്ടിയെ കണ്ടുപിടിച്ചിരിക്കുകയാണ്.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

മോഡലായ ശ്രീലക്ഷ്മി സതീഷാണ് സംവിധായകൻ അന്വേഷിച്ച നടന്ന ആ പെൺകുട്ടി. ശ്രീലക്ഷ്മിയെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു ബോളിവുഡ് ഹിറ്റ് സംവിധായകന്‍.

പെണ്‍കുട്ടിയെ കണ്ടെത്തിയ അദ്ദേഹം അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും എക്‌സില്‍ പങ്കുവെച്ചു. അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തനിക്കൊരു മെസ്സേജ് അയച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു മോഡൽ ശ്രീലക്ഷ്മിയുടെ പിറന്നാള്‍. ശ്രീലക്ഷ്മിക്ക് പിറന്നാള്‍ ആശംസ നേരുവാനും അദ്ദേഹം മറന്നില്ല.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

അതേ സമയം സിനിമാ വിശേഷങ്ങൾ ഇപ്പോൾ പങ്കു വച്ചിരിക്കുകയാണ്‌ ശ്രീലക്ഷ്മി. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമയാണ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു എന്നും മറ്റ്‌ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തി. കഥയെന്താണെന്ന് ചോദിച്ചതിനും ഒന്നും ആയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക്‌ കംഫർട്ടബിളായി ചെയ്യാൻ പറ്റുന്ന സിനിമയാണെങ്കിൽ അഭിയനയിക്കാൻ തന്നെയാണ്‌ തീരുമാനമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

രാംഗോപാൽ വർമ്മയുടെ ട്വീറ്റ് വന്നതിന്‌ ശേഷം ഇൻസ്റ്റഗ്രാമിൽ ഫോള്ലോവേർസ് വർദ്ധിച്ചു എന്നും ശ്രീലക്ഷ്മി പറഞ്ഞു. എന്നാൽ, ആ ഫോള്ലോവേഴ്സിൽ അധികം പേരും വിമർശിക്കുകയാണ് ഉണ്ടായത്‌. അതും വളരെ മോശം വാക്കുകൾ ഉപയോഗിച്ചാണ്‌ വിമർശിച്ചത്‌. എന്തിനാണ്‌ ഇത്തരം നെഗറ്റീവ്‌ കാര്യങ്ങൾ പറയുന്നത്‌.അദ്ദേഹം ഒരു ലെജൻഡറി സംവിധായകൻ ആണ്.ഏറ്റവും മികച്ച സിനിമകളാണ് അദ്ദേഹം സംഭാവനകളായി വന്നിട്ടുള്ളത്.എന്നാൽ അത്തരം നെഗറ്റീവ് കമന്റുകൾ ഒന്നും എന്നെ ബാധിക്കില്ല, കാരണം ഞാൻ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എനിക്ക് കംഫർട്ടാബിൾ ആണെങ്കിൽ മാത്രമാണ് ആ സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഒരിക്കലും അദ്ദേഹം എന്നെ ഫോഴ്സ് ചെയ്തിട്ടൊന്നുമില്ല. അദ്ദേഹത്തിന്റെ സിനിമയിൽ എന്നെ അഭിനയിപ്പിക്കണമെന്നു തോന്നി, അത് ചോദിച്ചു അതിനെയൊക്കെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നതെന്ന് ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Avatar

Staff Reporter