മലയാളം ഇ മാഗസിൻ.കോം

അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ

അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ രാജൻ.പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ. മരുമകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. രാജൻ പി.ദേവിന്റെ മകൻ ഉണ്ണി രാജൻ പി.ദേവിന്റെ ഭാര്യ പ്രിയങ്കയാണ്‌ ജീവനൊടുക്കിയത്‌. ഇവരെ നെടുമങ്ങാട് എസ്.പി ഓഫീസിൽ ഹാജരാക്കി, ജാമ്യം നൽകി വിട്ടയയ്ക്കും.

ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് കേസെടുത്തത്.

അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടു പോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി.

2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി. തെളിവായി ഫോണിലെ വിഡിയോയും നൽകി.

വിവാഹ സമയത്ത് 35 പവനു പുറമേ പണവും നൽകിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിനു മുൻപ് പ്രിയങ്ക തൊടുപുഴയിൽ സ്വകാര്യ സ്കൂളിൽ നീന്തൽ അധ്യാപികയായിരുന്നു.

ALSO, WATCH THIS VIDEO

Avatar

Staff Reporter