16
January, 2019
Wednesday
01:22 PM
banner
banner
banner

പുതുവർഷത്തിൽ മലയാളികളെ വീണ്ടും ഞെട്ടിച്ച്‌ ലക്ഷ്മി റായ്‌, കാര്യം അന്വേഷിച്ച ആരാധകർക്ക്‌ കിട്ടിയ മറുപടി ഇങ്ങനെ

പുതുവർഷത്തിൽ മലയാളികളെ വീണ്ടും ഞെട്ടിച്ച്‌ ലക്ഷ്മി റായ്‌, കാര്യം അന്വേഷിച്ച ആരാധകർക്ക്‌ കിട്ടിയ മറുപടി ഇങ്ങനെ. ഏതാനും നാളുകൾക്ക്‌ മുൻപ്‌ സമാനമായ രീതിയിൽ ബീച്ചിൽ ബിക്കിനിയിലുള്ള ചിത്രങ്ങൾ പങ്ക്‌ വച്ച്‌ മലയാളികളെ ഞെട്ടിച്ച താരമാണ് റായ്‌ ലക്ഷ്മി എന്ന മലയാളികളുടെ സ്വന്തം ലക്ഷ്മി റായ്‌. ബോളിവുഡിലെ ആദ്യ ചിത്രത്തിൽ തന്നെ ഗ്ലാമറസ്‌ വേഷത്തിലാണ് റായ്‌ അഭിനയിച്ചത്‌.

എന്നാൽ 2019-ല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവന്‍ ബിക്കിനി ചിത്രങ്ങളാണ്. അതും പല നിറങ്ങളിലുള്ളവ.2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്.

ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും റായ് ലക്ഷ്മി മറുപടി നല്‍കുന്നില്ല.

മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരം. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മലയാളത്തില്‍ റായ് ലക്ഷ്മി അഭിനയിച്ച അവസാന ചിത്രം. ചിത്രം പക്ഷെ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു.

RELATED ARTICLES  മഞ്ജുവിനെ പരിഹസിച്ച ശ്രീകുമാർ മേനോന്‌ കിട്ടിയത്‌ മുട്ടൻ പണി, ഒടുവിൽ നിലപാട്‌ മാറ്റം
·
[yuzo_related]

Comments



Related Articles & Comments