മലയാളം ഇ മാഗസിൻ.കോം

സെപ്തംബർ 23ന്‌ രാഹു-കേതു രാശിമാറ്റം നടന്നു, ഈ നാളുകാർ നേട്ടം കൊയ്യും: സമ്പൂർണ്ണ രാശിമാറ്റ ഫലങ്ങൾ അറിയാം

രാഹുകേതുക്കൾ 2020 സെപ്റ്റംബർ മാസം 23 ന്‌ രാശി മാറി. രാഹു മിഥുനത്തിൽ നിന്നും ഇടവത്തിലേക്കും കേതു ധനുവിൽ നിന്നും വൃശ്ചികത്തിലേക്കും ആണ്‌ രാശി മാറിയത്‌. അടുത്ത ഒന്നര വർഷം ഓരോ രാശിക്കാർക്കും എങ്ങനെ എന്നറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
രാഹു ധനസ്ഥാനത്തു കൂടിയും കേതു ആയുര്‍ സ്ഥാനത്തു കൂടിയും സഞ്ചരിക്കാന്‍ പോകുകയാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ക്ക് സാധ്യത കുറയും. ചിലവുകള്‍ അനിയന്ത്രിതമാകും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് അടുത്ത ഒന്നര വര്‍ഷത്തേക്ക് ഗുണകരമാകില്ല. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി വയ്ക്കുന്നത് നിങ്ങളുടെ വീണ്ടു വിചാരമില്ലാത്ത സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും ആയിരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
രാഹു ജന്മത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ് വരാന്‍ പോകുന്നത്. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യപരമായ വിഷമതകള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. സ്വപ്രയത്നത്തിലൂടെ കാര്യലാഭം ഉണ്ടാക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകും. സ്വാര്‍ഥ ചിന്തയും അമിത ആത്മവിശ്വാസവും അമിത ചിന്തയും മന സമ്മര്‍ദ്ദവും ഉണ്ടാകാം. കുടുംബാന്തരീക്ഷവും അത്ര മെച്ചമാകുകയില്ല.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
രാഹു പന്ത്രണ്ടാം ഭാവത്തിലേക്കും കേതു ആറിലേക്കും വരുന്നു. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കാവുന്ന സമയമാണ്. കഴിഞ്ഞ കുറെ മാസങ്ങളായി അനുഭവിച്ചു വന്ന പല വൈഷമ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. നഷ്ടമായി എന്ന് കരുതിയ ധനം തിരികെ ലഭിക്കും. കുടുംബ സാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും അനുകൂലമാകും. ആഗ്രഹിച്ച ജോലിമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
രാഹു ലാഭ സ്ഥാനത്തേക്കും കേതു അഞ്ചാം ഭാവത്തിലേക്കും കടന്നു വരുന്നു. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി ചില നല്ല അനുഭവങ്ങള്‍ക്കും സാധ്യത കാണുന്നു. അടുത്ത ഒന്നര വര്‍ഷക്കാലം നിങ്ങള്‍ക്ക് വരുമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുമായുള്ള പരിചയം പ്രയോജനപ്പെടുത്താൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
രാഹു കര്‍മ സ്ഥാനത്തേക്കും കേതു നാലിലേക്കും വരുന്നത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കൊണ്ടുവരും. തൊഴിലില്‍ അധ്വാന ഭാരം വര്‍ധിക്കും. ശത്രുശല്യവും വന്നേക്കാം. എന്നാല്‍ നിങ്ങളുടെ അധ്വാനത്തിന് വൈകിയാലും ഫലം കിട്ടുകതന്നെ ചെയ്യും. വ്യവ ഹാര കാര്യങ്ങളില്‍ പ്രതികൂലമായ തീരുമാനങ്ങള്‍ ഉണ്ടായെന്നു വരാം. ജോലിയില്‍ അനുകൂലമല്ലാത്ത സ്ഥലം മാറ്റം, ശി ക്ഷാ നടപടികള്‍ എന്നിവയും കരുതണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
രാഹു ഭാഗ്യ സ്ഥാനത്തേക്കും കേതു മൂന്നാം ഭാവത്തിലേക്കും കടന്നുവരുന്നു. മൂന്നിലെ കേതു ഗുണം ചെയ്യുമെങ്കിലും ഒന്‍പതിലെ രാഹു ഭാഗ്യലോപം വരുത്തും. ധാര്‍മിക ജീവിത ത്തില്‍ അപഭ്രംശങ്ങള്‍ വരാവുന്ന സമയമാണ്. സ്വന്തം കഴിവിലും ഈശ്വരനിലും ഒരുപോലെ വിശ്വസിക്കുക. നല്ല ഫലങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ ചെറിയ വിഷമതകള്‍ വരാവുന്ന സമയമാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രാഹു ആയുര്‍ സ്ഥാനത്തേക്കും കേതു ധന സ്ഥാനത്തേക്കും മാറുന്നു. സാമ്പത്തികമായി ശരാശരി അനുഭവങ്ങളും ആരോഗ്യപരമായി മോശം അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന സമയമാണ് വരുന്നത്. യന്ത്രങ്ങള്‍, വാഹനങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുന്നവര്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തണം. അനാവശ്യ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത് സല്‍പ്പേര് കളങ്കപ്പെടുത്താതിരിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
രാഹു ഏഴാം ഭാവത്തിലേക്ക് വരുന്നു. കുടുംബപരമായി ചില ക്ലേശ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ദാമ്പത്യ കാര്യങ്ങളില്‍ ദോഷ അനുഭവങ്ങളും ഉണ്ടായെന്നു വരാം. പ്രശ്നങ്ങള്‍ മറച്ചു വയ്ക്കുന്നത് കൂടുതല്‍ ദുരനുഭവങ്ങള്‍ വരുത്തും. സാമ്പത്തികമായും പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടായെന് വരില്ലെങ്കിലും വലിയ നഷ്ടസാധ്യതയില്ല. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം പ്രതീക്ഷിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രാഹു ആറാം ഭാവത്തിലേക്ക് വരുന്നു. ശത്രുക്കളുടെ നീക്കങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കുവാന്‍ കഴിയും. ആപത്തുകളും അപകടങ്ങളും ഉണ്ടാകുമെങ്കിലും അവയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വ്യവഹാരങ്ങളിലും സര്‍ക്കാര്‍ കാര്യങ്ങളിലും വിജയിക്കും. സഹപ്രവര്‍ത്തകരുടെയും അധികാരികളുടെയും സഹകരണം വേണ്ടുവോളം ലഭിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴിലില്‍ സ്ഥാന കയറ്റം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രാഹു അഞ്ചാം ഭാവത്തിലേക്ക് മാറുന്നു. വിദ്യ, പ്രതിഭ, മാനസിക നില, സന്താനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട ഭാവമാണ് അഞ്ചാം ഭാവം. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വരാം. തൊഴില്‍ ക്ലേശങ്ങള്‍ ഏറും. ധാര്‍മിക കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള ഉള്‍പ്രേരണ വരാം. വിദ്യാര്‍ഥികള്‍ക്ക് ചീത്ത കൂട്ടുകെട്ടുകള്‍ മൂലം ദോഷങ്ങള്‍ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രാഹു നാലാം ഭാവത്തിലേക്ക് മാറുന്നു. കുടുംബപരമായ അസ്വസ്ഥതകള്‍ അടുത്ത ഒന്നര വര്‍ഷക്കാലം വര്‍ധിക്കുവാന്‍ സാധ്യത കാണുന്നു. കുടുംബ സ്വത്തുക്കള്‍ക്കോ വാഹനാദികള്‍ക്കോ അപചയം വരാന്‍ സാധ്യതയുണ്ട്. കേതു പത്താം ഭാവത്തില്‍ നില്‍ക്കുന്നത് തൊഴില്‍ സ്ഥലത്ത് അധ്വാന ഭാരവും ബുദ്ധിമുട്ടുകളും വര്‍ധിപ്പിക്കും. അപവാദ ശ്രവണത്തിനു സാധ്യത. വിവാദങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രാഹു മൂന്നിലേക്കും കേതു ഭാഗ്യത്തിലേക്കും മാറുന്നു. അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും വരുമാനവും വര്‍ധിക്കും. നൂതനവും പ്രയോജനകരവുമായ ആശയങ്ങള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. കഴിഞ്ഞ കുറെ കാലങ്ങളായി അനുഭവിച്ചു വന്നിരുന്നതായ ദുരിതങ്ങൾ അവസാനിക്കും. തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും. കുടുംബ ജീവിതം സന്തോഷപ്രദമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter