21
August, 2018
Tuesday
03:44 PM
banner
banner
banner

അവിശ്വാസികൾ ക്ഷമിക്കുക, ഡിങ്കമത വിശ്വാസത്തെക്കുറിച്ച്‌ ആക്ടിവിസ്റ്റും നടിയുമായ രഹനാ ഫാത്തിമക്ക്‌ ചിലത്‌ പറയാനുണ്ട്‌!

അവിശ്വാസികൾ ക്ഷമിക്കുക, ഡിങ്കമത വിശ്വാസത്തെക്കുറിച്ചും ആ ചുവന്ന ജെട്ടിയെക്കുറിച്ചും ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹനാ ഫാത്തിമക്ക്‌ ചിലത്‌ പറയാനുണ്ട്‌! അമിതമായ വിശ്വാസങ്ങളെ കണക്കിന് പരിഹസിക്കുന്ന രഹനയുടെ ഫേസ്ബുക്ക്‌ കുറിപ്പ്‌ ഇങ്ങനെ:

ജെയ്‌ ഡിങ്കാ… പരമ്പരാഗത മുസ്ലീം കുടുമ്പത്തിൽ ജനിച്ച്‌ ഓത്ത്‌ പള്ളിയും പള്ളികൂടവും നിസ്കാരവും വൃതമെടുപ്പുമെല്ലാമായി ഔറത്ത്‌ മറച്ച്‌ ജീവിച്ചെങ്കിലും മനസിലാവാത്ത ഭാഷയിൽ പലരും പലരീതിയിൽ വ്യാഖ്യാനിക്കുന്ന കിത്താബിൽ എനിക്ക്‌ സംശയം നേരിട്ടിരുന്ന സമയത്താണു എന്റെ കൂട്ടുകാരി എനിക്ക്‌ വിശുദ്ധ ബാലമംഗളം വായിക്കാൻ തന്നത്‌.

ഏത്‌ കുട്ടിക്കും വായിച്ചാൽ മനസിലാവുന്ന മനസിൽ സന്തോഷം നിറക്കുന്ന വായിച്ച്‌ കഴിഞ്ഞാൽ ബോമ്പുണ്ടാക്കി പൊട്ടി തെറിക്കാൻ തോന്നാത്ത എല്ലാവർക്കും രസിക്കുന്ന ആ വിശുദ്ധ ഗ്രന്ധത്തിൽ നിന്നാണു ഞാൻ ആദ്യമായി ശക്തരിൽ ശക്തനും എതിരാളിക്കൊരു പോരാളിയും ആപ്ത്‌ മിത്രവുമായ ഡിങ്കനെ മനസിലാക്കുന്നത്‌.

താനാണു വലിയവൻ എന്നും പടച്ചവനെ പടച്ചവൻ താനാണെന്നും താനല്ലാതെ മറ്റൊരു ഇലാഹില്ല എന്നും ഡിങ്ക പുരാണത്തിൽ ഡിങ്കൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്‌. എനിക്കിത്രയും മതിയായിരുന്നു കേട്ടമാത്രയിൽ തന്നെ ഞാൻ ഓടി പൊന്നാനീ ഛെ.. പങ്കിലകാട്ടിൽ പോയി ഒരു ചുവന്നജെട്ടി വാങ്ങി ധരിച്ച്‌ ഡിങ്കമതത്തിൽ ചേർന്നു. മാഷാ ഡിങ്ക..

പുരുഷനും സ്ത്രീക്കും തുല്യ അവകാശം കൊടുത്തിട്ടുള്ളത്‌ ഡിങ്കൻ മാത്രമാണു. സ്വർഗ്ഗത്തിൽ വൈഫൈയും ഫെയിസ്ബുക്കും വരാനിരിക്കുന്ന ടക്നോളജിയായ ഡിങ്കോൾഫികേഷനും പ്രൊവൈഡു ചെയ്യുന്ന ഏക ദൈവവും ഡിങ്കൻ മാത്രമാണു അൽ ഹം ദുൽ ഡിങ്കാ,..

RELATED ARTICLES  ദുരന്തത്തിന് ശേഷം വീട്ടിനുള്ളിൽ കയറിയ പെൺകുട്ടി അവസ്ഥ വിവരിക്കുന്ന വീഡിയോ കാണൂ!
[yuzo_related]

Comments



Related Articles & Comments