മലയാളം ഇ മാഗസിൻ.കോം

ഫേസ്ബുക്കിലെ പോസ്റ്റ്‌: അയ്യപ്പൻ പണി തുടങ്ങി മക്കളെയെന്ന്‌ തെളിവു സഹിതം വെളിപ്പെടുത്തി രഹ്നാ ഫാത്തിമ!

സാമൂഹ്യ പ്രശ്നങ്ങളിലെ നിരന്തര ഇടപെടലുകളിലൂടെ പ്രശസ്തയാണ് പ്രമുഖ മോഡലും നടിയുമായ രഹ്‌നാ ഫാത്തിമ. ഏറ്റവും ഒടുവിലായി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ രഹ്‌ന സ്വാഗതം ചെയ്തത്‌ കറുപ്പ്‌ മുണ്ടും ഉടുപ്പും ഉടുത്ത്‌ നെറ്റിയിൽ ചന്ദനവും പൂശി രുദ്രാക്ഷമാലയും അണിഞ്ഞുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്തു കൊണ്ടായിരുന്നു. ഇതിനെതിരെ നിരവധി കമന്റുകളും വിമർശനങ്ങളുമാണ് രഹ്‌ന നേരിട്ടത്‌. അതിനെല്ലാമുള്ള മറുപടിയെന്നോണം രഹ്‌ന ഇതിനു ശേഷം സംഭവിച്ച ചില സംഭവങ്ങളെ രസകരമായി ചേർത്ത്‌ പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.

\"\"

സ്വാമി ശരണം, ദൈവം ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ അയ്യപ്പൻ ഉണ്ട്. അയ്യപ്പനല്ല സ്ത്രീകളെ പേടി, ഇത്രനാളും ഓരോ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേര് പറഞ്ഞു സ്ത്രീകളെ അടക്കിവെച്ചിരുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിനും കുറച്ചു സ്വാർത്ഥ താത്പര്യക്കാർക്കും ആയിരുന്നു എന്നു ചരിത്രം പഠിച്ചതിൽ നിന്നും ഈ ദിവസങ്ങളിൽ എനിക്ക് fbയിൽ വന്ന കമന്റുകളിൽ വ്യക്തമായികാണുമല്ലോ. അയ്യപ്പൻ പണിതുടങ്ങി മക്കളെ… അയ്യപ്പൻ മുത്താണ്.

\"\"

ദൃഷ്ടാന്തങ്ങൾ:
1) സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടു ശബരിമലയ്ക്ക് പോകാൻ താത്പര്യപ്പെടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യവും ആയി ഫെയ്‌സ്ബുക്കിൽ കറുപ്പുടുത്ത് മാലയിട്ട ഫോട്ടോ ഇട്ട എന്നെ മാളികപ്പുറം എന്നു വിളിക്കേണ്ടതിന് പകരം ലൈംഗികാവയവം കൊണ്ടു ചിന്തിക്കുന്നവർ അവരുടെ സംസ്കാരമനുസരിച്ചു ലൈംഗികവയവങ്ങളുടെ പേരും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ചേർത്തു ലൈംഗികച്ചുവയോടെയുള്ള സംബോധനകളും ചെയ്ത എല്ലാ കപട ഭക്തർക്കെതിരെയും പടച്ചോന്റെ സംരക്ഷകർക്കെതിരെയും സൈബർ സെൽ പരാതി സ്വീകരിച്ചു.

\"\"

2) ശബരിമലയ്ക്ക് അയ്യനെ കാണാൻ താത്പര്യപ്പെട്ടു പോകുന്ന ഭക്തകളെ തടയുമെന്നും കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും പബ്ലിക്ക് ആയി പറയുകയും അസഭ്യം പറയുകയും കൂട്ടം ചേരുകയും ചെയ്ത എല്ലാ കപടഭക്തരെയും ഒരു പാഠം പഠിപ്പിക്കാൻ അയ്യപ്പസ്വാമി ന്യൂനമർദം ഉണ്ടാക്കുകയും കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (3 ജില്ലകളിൽ റെഡ് അലർട്ട് സർക്കാർ പ്രഖ്യാപിച്ചു)

3) ജോലിയിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പ്രമോഷൻ കിട്ടി. ഇന്നാണ് റിസൾട്ട് പ്രഖ്യാപനം ഉണ്ടായത്. എഴുതിയ എക്‌സാമിൽ കേരളത്തിൽ അഞ്ചാം റാങ്ക്!

\"\"

ശബരിമല സ്‌ത്രീ പ്രവേശനത്തെ സപ്പോർട്ട് ചെയ്‌തുകൊണ്ട്‌ ഒന്നു ഫെയ്‌സ്ബുക്ക് പ്രൊഫൈൽ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങൾ അയ്യപ്പൻ കാണിച്ചുതന്നു. ഇനി നിങ്ങൾ പറ ഞാൻ ശബരിമല കയറണോ വേണ്ടയോ? സ്വാമിയേ… ശരണമയ്യപ്പാ…

Avatar

Staff Reporter