ശ്രീരാമ ഭക്തി ഗാനം സ്വന്തം ചിത്രത്തോടൊപ്പം പങ്കുവച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മാനുല്ല ഗുർബാസ് ആണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സ്വന്തം ചിത്രത്തോടൊപ്പം ശ്രീരാമ ഭക്തിഗാനവും ചേർത്ത് സ്റ്റോറി പങ്കുവച്ചത്. ‘‘മേരെ ഗർ റാം ആയെ ഹേ’ എന്ന ഗാനമാണ് റഹ്മാനുല്ല ഗുർബാസ് സ്വന്തം ചിത്രത്തിനൊപ്പം ഷെയർ ചെയ്തത്.
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം
രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ, ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ്, ഓസ്ട്രേലിയ ബാറ്റർ ഡേവിഡ് വാർണർ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ ശ്രീരാമന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ശ്രീരാമ ഭക്തിഗാനം ഉൾപ്പെടുത്തിയുള്ള അഫ്ഗാൻ താരത്തിന്റെ സ്റ്റോറി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും
Afghanistan Cricket Player Rahmanullah Gurbaz posts Instagram story – #JaiShreeRam pic.twitter.com/vieGC3Hljp
— Megh Updates 🚨™ (@MeghUpdates) January 24, 2024