21
April, 2019
Sunday
12:48 AM
banner
banner
banner

രശ്മിയുടെ ഉദ്ദേശം വേറെയാണ്, പകയുടെ കാരണം വെളിപ്പെടുത്തി രഹന ഫാത്തിമ രംഗത്ത്‌!

ഓൺലൈൻ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ആയിറുന്നു രശ്മി നായർ. ഇപ്പോൾ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫത്തിമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രശ്മി നടത്തിയത്. ഈ ആരോപണങ്ങളെ ശക്തമായി പ്രതിഷേധിച്ചു രാഹ്ന ഫാത്തിമ രംഗത്തെത്തി.

കഴിഞ്ഞ ദിവസം റഹ്ന ഫാത്തിമ ശബരിമലയിലേക്ക് യാത്ര തിരിച്ചു. ഹെൽമെറ്റ് ധരിച്ചു വൻ പോലീസ് സുരക്ഷയോടെയാണ് നടപന്തൽ വരെ എത്തിയത്. എന്നാൽ അവിടുത്തെ പ്രതിഷേധം കാരണം തിരികെ പോരേണ്ടി വന്നു. പ്രതിഷേധക്കാർ രഹ്നയുടെ വീട് ആക്രമിക്കുകയും ചെയ്തു.

ഇതിനിടയിൽ ആണ് രശ്മിയുടെ ആരോപണം. ബി ജെ പി നേതാവ് കെ സുരേന്ദ്രനുമായി രഹ്നയ്ക്കു ബന്ധമുണ്ട്. ഇവർ തമ്മിൽ കൂടികഴ്‌ചനടതിയിട്ടുണ്ട്. ശബരിമല സന്ദർശനത്തിന് പിന്നിൽ കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയാണ് എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രശ്മി ആരോപിച്ചത്.

ഈ ആരോപണത്തിൽ ശക്തമായ പ്രതിഷേധവുമായി രഹ്ന രംഗത്തെത്തി. ചുംബന സമരവുമായി ബന്ധപ്പെട്ടാണ് രശ്മിയെയും ഭർത്താവ് രാഹുൽ പശുപാലനെയും പരിചയപ്പെടുന്നത്. എന്നാൽ ഇവരുടെ സ്വഭാവദൂഷ്യം മനസ്സിലായപ്പോൾ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്ത്.

അവർ അറസ്റ്റിലായപ്പോൾ തന്റെ ഭർത്താവ് മനോജ് ശ്രീധർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് സെക്സ് റാക്കറ്റിൽ പ്രവർത്തിച്ചിരുന്നത് എന്നായിരുന്നു രശ്മി പറഞ്ഞത്. എന്നാൽ അത് ശരിയല്ലന്നും സിനിമയ്ക്ക് വേണ്ട ചെലവ് വഹിച്ചത് താനാണെന്നും പോലീസിൽ മൊഴി നൽകി. അവർക്കെതിരെ നൽകിയ ഈ മൊഴിയുടെ പേരിലുള്ള പകപോക്കൽ ആണ് രശ്മി നടത്തിയത് എന്നാണ് രഹ്ന പറഞ്ഞത്.

രശ്മി പറയുന്നത് പോലെ കെ. സുരേന്ദ്രനുമായി ബന്ധമില്ല. 2 വർഷങ്ങൾക്കു മുൻപ് ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ചു ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇത് തന്റെ ഏതോ സുഹൃത് തന്നെ ടാഗ് ചെയ്തു. തന്റെ കാഴ്ചപ്പാടും സമാനമായിരുന്നു.

അത് കൊണ്ടാണ് ആ ടാഗ് ആക്സെപ്റ്റ് ചെയ്‌തത്. ഇതുമാത്രമാണ് തനിക്കു കെ സുരേന്ദ്രനുമായുള്ള ബന്ധം. പകപോക്കലിനു വേണ്ടിയാണ് താനും സുരേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്നും നേരിട്ട് കണ്ടിട്ടുണ്ട് എന്നുമൊക്കെഉള്ള ആരോപണങ്ങൾ രശ്മി നടത്തിയത് എന്നും രഹ്ന പറഞ്ഞു.

[yuzo_related]

Comments



Related Articles & Comments