മലയാളം ഇ മാഗസിൻ.കോം

ഭർത്താവിന്റെ ആ കള്ളത്തരങ്ങളാണ്‌ തന്റെ ദാമ്പത്യ ജീവിതം തകർത്തത്‌: രചന

വിവാഹത്തിനു മുൻപ് ഭർത്താവ് പറഞ്ഞ കള്ളത്തരങ്ങളാണ്‌ തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതെന്ന് നടി രചനാ നാരായണൻകുട്ടി. കള്ളത്തരങ്ങൾ പറഞ്ഞായിരുന്നു ഭാർത്താവ് തന്നെ വിവാഹം കഴിച്ചത്.

\"\"

വിവാഹ ശേഷം മാത്രമാണ്‌ പറഞ്ഞതെല്ലാം കള്ളത്തരങ്ങളായിരുന്നു എന്ന് എല്ലാവരും മനസ്സിലാക്കിയത്. വെറും 19 ദിവസം മാത്രമായിരുന്നു തന്റെ ദാമ്പത്യത്തിന്റെ ആയുസ്. ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും ഭാർത്താവിനെക്കുറിച്ച് അറിഞ്ഞ പല കാര്യങ്ങളും കള്ളമായിരുന്നു. പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിലാണ്‌ രചന നാരായണൻകുട്ടി മനസ്സു തുറന്നത്.

\"\"

2012 ലായിരുന്നു രചനാ നാരായണൻകുട്ടി വിവാഹ മോചനക്കേസ് ഫയൽ ചെയ്തത്. ശാരീരികവും മാനസികവുമായി പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രചന കോടതിയെ സമീപിച്ചത്. വ്യാസ എൻഎസ്എസ് കോളേജിൽ നിന്നും ഇംഗ്ളീഷിൽ ബി എയും എം എയും നേടിയ ശേഷം ദുബായിൽ റേഡിയോ ജോക്കിയായി ജോലിക്കു കയറുകയും കുറച്ചു വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തി അധ്യാപികയായി ജോലി ചെയ്യുകയും ചെയ്യുന്ന സമയത്തായിരുന്നു രചനയുടെ വിവാഹം നടന്നത്.

\"\"

എം ടി വാസുദേവൻ നായരുടെ സിനിമയിലൂടെയായിരുന്നു രചന അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ പ്രദർശനത്തിനെത്തിയ തിലോത്തമാ എന്ന ചിത്രത്തിൽ രചനാ നാരായണൻകുട്ടിയായിരുന്നു നായിക. പേരിടാത്ത മമ്മൂട്ടിച്ചിത്രവും, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി എന്ന ഇന്ദ്രജിത് ചിത്രവും ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ തിരക്കുകളിലാണ്‌ ഇപ്പോൾ രചനാ നാരായണൻകുട്ടി.

\"\"

Staff Reporter