മലയാളം ഇ മാഗസിൻ.കോം

Queen of Dhwayah 2017: ഇത്‌ ചരിത്രം, കേരളത്തിൽ ആദ്യമായി ട്രാൻസ്ജൻഡേഴ്സിനായി സൗന്ദര്യമത്സരം നടന്നു

കേരളത്തിലെ ഭിന്നലിംഗക്കാരും മുനിരയിലേക്ക്. കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരത്തിന് കൊച്ചി സാക്ഷ്യം വഹിച്ചിരിക്കുന്നു. ദ്വയ ട്രാൻസ്ജെൻഡേഴ്‌സ് ആർട്‌സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആണ് ക്യൂൻ ഓഫ് ദ്വയ 2017 എന്ന പേരിൽ നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ മത്സരം സംഘടിപ്പിച്ചത്. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്ന ഒഡിഷനിൽ മുന്നൂറിലേറെപ്പേർ പങ്കെടുത്തിരുന്നെങ്കിലും 15 പേരെ ആണ് ഫൈനൽ മത്സരത്തിനായി തിരഞ്ഞെടുത്തത്. മിസ് ഇന്ത്യ മത്സരത്തിന്റെ നിയമവലികൾ അനുസരിച്ചു നടത്തിയ ഈ മത്സരത്തിൽ മുൻ ലോകസുന്ദരി മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പ് ആയ പാർവതി ഓമനക്കുട്ടൻ, ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസ്, ട്രാൻസ്ജൻഡറും നർത്തകിയുമായ മല്ലിക പണിക്കർ, ഡോ. പോൾ മാണി, എ.എച്ച്. എഫ്. ഇന്ത്യയിലെ ഡോ. സാം, ഫാഷൻ ഫോട്ടോഗ്രാഫർ സെനി പി അരുകാട്ട്‌ എന്നിവർ വിധികർത്താക്കളായി.

\"\"

\"\"

ഒരു വലിയ ജനസമുദ്രം തന്നെ എല്ലാ മത്സരാർത്ഥികളെയും പ്രോത്സാഹിപ്പിക്കുവാനായി ക്യൂൻ ഓഫ് ദ്വയ 2017 ന്റെ ചടങ്ങിനു എത്തിയിട്ടുണ്ടായിരുന്നു. അഭിനേതാക്കളായ മധു , രമ്യ നമ്പീശൻ, സാധിക, മുക്ത, കൃഷ്ണപ്രഭ , ഷംന കാസിം, പേളി മാണി, ഗായിക റിമിടോമി എന്നിവർ സദസ്സിന്റെ മാറ്റ് കൂട്ടുകയും മത്സരാർത്ഥികൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു. പതിനഞ്ച് ഭിന്നലിംഗക്കാരായ സുന്ദരികൾ റാമ്പിലൂടെ നടന്നപ്പോൾ അത് കേരളത്തിന് അഭിമാനകരമായ നിമിഷം ആയി മാറി.

\"\"

കേരളത്തിന്റെ പാരമ്പര്യം, ഡിസൈനർ സാരി, ഗൗൺ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായിരുന്നു മത്സരം നടന്ന മത്സരത്തിൽ ശ്യാമ ദ്വയ 2017 ന്റെ കിരീടമണിഞ്ഞു. പ്രശസ്ത സിനിമാ താരം മധുബാലയാണ് വിജയിയെ കിരീടം അണിയിച്ചത്‌. ഇതിന്റെ ഉദ്ദേശ ശുദ്ധിമനസിലാക്കിയ താരം മുംബൈയിൽ നിന്ന് കൊച്ചിയിൽ എത്തിയത്‌ ഈ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമായിരുന്നു.

\"\"

\"\"

ആറു ഫൈനലിസ്റ്റുകൾ ഉണ്ടായിരുന്ന മത്സരത്തിൽ വിധികർത്താവിന്റെ അവസാന ചോദ്യം \”നിങ്ങൾ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചാൽ അത് ആണ്കുട്ടിയെ ആയിരിക്കുമോ പെണ്കുട്ടിയെ ആയിരിക്കുമോ എന്നായിരുന്നു\”. മറ്റുള്ള മത്സരാർത്ഥികൾ പെണ്കുട്ടിയെ ദത്തെടുക്കും എന്നു പറഞ്ഞപ്പോൾ ശ്യാമ നൽകിയ മറുപടി ആണ്കുട്ടിയെ എന്നായിരുന്നു. അതിനുള്ള വിശദീകരണമായി ശ്യാമ പറഞ്ഞത് \”സ്ത്രീകളോട് താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരെല്ലാം ഭിന്നലിംഗക്കാരെ ഉപദ്രവിക്കാറുണ്ട് അതിനാൽ ഞാൻ ഒരു കുട്ടിയെ ദത്തെടുത്താൽ ആ കുട്ടിയെ ഭിന്നലിംഗക്കാരെ ബഹുമാനിക്കുവാനും മറ്റുള്ളവരെ പോലെ തുല്യരാണ് ഭിന്നലിംഗക്കാർ എന്നു പടിപ്പിക്കുവാനും ആഗ്രഹിക്കുന്നു\” എന്നാണ്. ബിരുദാനന്തര ബിരുദം നേടിയ 25 വയസ്സുകാരിയായ ഈ പെണ്കുട്ടിയ്ക് ആയിരുന്നു ഏതാനും ആഴ്ചകൾക്ക് മുൻപ് ഭിന്നലിംഗക്കാർക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ് ആദ്യമായി ലഭിച്ചത്.

\"\"

ദ്വയ സംഘടിപ്പിച്ച ഈ പരിപാടി സി.പി.ഐ(എം) സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, എം.എൽ.എ. എം.കെ.മുനീർ എന്നിവർ പങ്കെടുത്തു.

\"\"

\"\"

ഭിന്നലിംഗക്കാരെ സമൂഹം പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ലെന്നും എൻജിനീയറിങ് ബിരുദധാരി ആയ വ്യക്തി ആണെങ്കിൽ പോലും അവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളതെന്നും കേരളസർക്കാർ ഭിന്നലിംഗക്കാർക്കായി നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നും ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ വേണ്ടി നിരവധി പദ്ധതികൾക്കും സ്കീമുകൾക്കും തുടക്കം കുറിച്ചിട്ടുണ്ട് എന്നും കെ. കെ. ശൈലജ പറഞ്ഞു. ഭിന്നലിംഗക്കാരുടെ ഉന്നമനം ലക്ഷ്യം വച്ച് എല്ലാവർക്കും ഒരുമിച്ചു പ്രവർത്തിക്കാം എന്നും അവർ കൂട്ടിച്ചേർത്തു.

\"\"

കേരളത്തിലെ പ്രമുഖ ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റുകളായ ശ്രീതൾ ശ്യാം, സൂര്യ അഭി, രെഞ്ഞു രഞ്ചിമർ എന്നിവരാണ് ഷോ സംഘടിപ്പിച്ചത്‌. പ്രശസ്ത റാമ്പ്‌ കൊറിയോഗ്രാഫരായ സുനിൽ മേനോൻ പരിശീലനം നൽകിയ ഷോയുടെ ഗ്രൂമിംഗ്‌ സെക്ഷൻ കൈകാര്യം ചെയ്തത്‌ നടിമാരായ മംമ്‌തയും പ്രിയാമണിയുമായിരുന്നു. ഫോട്ടോഗ്രാഫർമാരായ ശരൺ, വിവേക്‌ എന്നിവരാണ് ചിത്രങ്ങൾ എടുത്തത്‌.

\"\"

ഷോയിൽ പങ്കെടുക്കുകയും മത്സരാർത്ഥികൾക്ക്‌ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്ത പ്രശസ്ത സിനിമാ-ടിവി താരം സാധിക വേണുഗോപാൽ പറയുന്നത്‌:
\"\"ഞാൻ വിളിച്ചിട്ടു പോയ വ്യക്തിയല്ല പക്ഷേ ഇങ്ങനൊരു മത്സരം നടക്കുന്നുന്നു എന്നറിഞ്ഞപ്പോൾ അവർക്കൊപ്പം നമ്മളും ഉണ്ടാവണം എന്നതുകൊണ്ട്‌ ചെന്ന ആളാണ്‌ കാരണം ആണുംപെണ്ണും കെട്ടവരെന്നു പറഞ്ഞു മാറ്റിനിർത്തുമ്പോളല്ല \’You are something special\’ എന്ന്‌ പറഞ്ഞു കൂടെ ചേർക്കുമ്പോളാണ്‌ നമ്മൾ മനുഷ്യരാകുന്നത്‌. അവരും ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരാണ്‌. ഞാൻ എപ്പോഴും കംഫർട്ട്‌ ആയിരുന്നത്‌ ഇവര്‌ മേക്ക്‌ അപ്പ്‌ ഹെയർ ഒക്കെ ചെയ്യുമ്പോഴാണ്‌. That much perfection was there. എന്നെ ഏറ്റവും കൂടുതൽ മേക്ക്‌ അപ്പ്‌ ചെയ്തയാളാണ്‌ രെഞ്ചു. ഇന്നലെ പോയപ്പോ ഷോ കണ്ടപ്പോൾ ജീവിതത്തിലാദ്യമായി കുറച്ചുപേരോടു അസൂയ തോന്നി അവരവരായതിനു അതെ They are transgenders I am always there to support them.

Report: മാളു ഷെഹീർഖാൻ

Avatar

Staff Reporter