മലയാളം ഇ മാഗസിൻ.കോം

ഖത്തർ എയർവെയ്സിൽ സൗദി, ദുബായ്‌ എന്നിവിടങ്ങളിലേക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തവർ അറിയാൻ

ഗൾഫ്‌ രാജ്യങ്ങളിലേക്ക്‌ നിരോധനം വന്നതോടെ ഖത്തർ എയർവേസ്‌ ഏറ്റവും അധികം മലയാളികൾ സഞ്ചരിക്കുന്ന റൂട്ടുകളായ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും നിർത്തലാക്കി. ഇനി  ഒരറിയിപ്പുണ്ടാകുന്നതുവരെ തത്‌സ്ഥിതി തുടരുമെന്ന് കമ്പനി അറിയിച്ചു. അതേ സമയം ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്ക് മറ്റു റൂട്ടുകളിൽ യാത്രയ്ക്ക് സൗകര്യം ലഭിക്കും. യാത്ര ചെയ്യുന്നില്ലെങ്കിൽ ബുക്കുചെയ്ത ടിക്കറ്റിന്റെ പണം പൂർണമായും ഉപഭോക്താക്കൾക്ക് തിരികെ നൽകും. ഖത്തർ എയർവേസ്‌ സർവീസ് നടത്തുന്ന മറ്റുസ്ഥലങ്ങളിലേക്ക് സൗജന്യമായി റീബുക്ക് ചെയ്യാനും അവസരം നൽകും.

Avatar

Staff Reporter