വന്ദേ ഭാരത് ട്രെയിനുകൾക്ക് പുറമെ പുഷ്പുള്‍ വന്ദേ ഭാരത് ട്രെയിനുകളും എത്തുന്നു. ആദ്യഘട്ടത്തില്‍ പട്‌ന, മുംബൈ എന്നിവിടങ്ങളിലാകും പുഷ്പുള്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. നോണ്‍ എസി പുഷ്പുൾ വന്ദേ ഭാരത് ട്രെയിനുകള്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി.
ഒരു ട്രെയിന്‍ ദക്ഷിണേന്ത്യയ്‌ക്കും അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ട്രെയിനുകൾ പുഷ്പുള്‍ മാതൃകയിലാതിനാല്‍ തന്നെ കൂടുതല്‍ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സമയം കുറയ്‌ക്കാനും ഇതുകൊണ്ട് ട്രെയിനുകള്‍ക്കാകും.
YOU MAY ALSO LIKE THIS VIDEO, K B Ganesh Kumar പുറത്തേക്ക്? മന്ത്രിയാകാൻ കുന്നത്തൂർ MLA Kovoor Kunjumon
നോണ്‍ എസി പുഷ്പുള്‍ ട്രെയിനുകളിൽ 22 കോച്ചുകളാണ് ഉണ്ടാവുക. 12 സ്ലീപ്പര്‍, 8 റിസര്‍വ്ഡ്, 2 ലഗേജ് വാനുകള്‍ എന്നിങ്ങനെ മൊത്തം 1,834 ബെര്‍ത്തുകളും സീറ്റുകളും ഇതിൽ ഉണ്ടായിരിക്കും. ഐസിഎഫില്‍ നിര്‍മ്മിച്ച ആദ്യ പുഷ് പുള്‍ ട്രെയിന്‍ ഒക്ടോബര്‍ 23നും രണ്ടാമത്തേത് ഒക്ടോബർ 30നും പുറത്തിറക്കും.
സെന്‍ട്രല്‍ സോണിലെ ഇഗത്പുരി സ്റ്റേഷനിൽ ഇതിന്റെ ട്രയല്‍ റണ്‍ നടത്തുകയും ചെയ്യും. രണ്ടാമത്തെ പുഷ്പുകൾ ട്രെയിൻ അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയില്‍ ട്രയല്‍ റണ്‍ നടത്തും. സാധാരണ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച യാത്രാനുഭവവും വേഗത്തിലുള്ള സേവനവും നല്‍കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാർക്ക് പോലും ഒട്ടും പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക നാട്, പോയാൽ മരണം ഉറപ്പ് | Ningalkkariyamo?
ട്രെയിനിന്റെ രണ്ടറ്റത്തുമുള്ള രണ്ട് ലോക്കോമോട്ടീവുകള്‍ ഒരേ സമയം നിയന്ത്രിക്കുന്ന പുഷ്പുള്‍ ട്രെയിനുകള്‍ രാജ്യത്ത് വമ്പന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് റെയില്‍വേ.
കൂടാതെ നിരവധി സംവിധാനങ്ങളും പുഷ്പൂൾ വന്ദേ ഭാരത ട്രെയിനുകളിൽ സജ്ജമാക്കിയിരിക്കുന്നു. സിസിടിവി നിരീക്ഷണ സംവിധാനം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇലക്ട്രോണിക് ഡെസ്റ്റിനേഷന്‍ ബോര്‍ഡ്, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, ദിവ്യാംഗര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയവയുമുണ്ട്.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming