മലയാളം ഇ മാഗസിൻ.കോം

കപ്പാണോ നിങ്ങൾക്ക് വേണ്ടത്, എങ്കിൽ ഇതാ: പാകിസ്ഥാന്‌ പൂനം നല്കിയതിനേക്കാൾ മികച്ച ഒരു മറുപടി ഇനി ഇല്ല!

ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കളിയാക്കി പാകിസ്ഥാൻ ടിവി ചാനൽ ആയ ജാസ് ടിവി പുറത്തു വിട്ട പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ്‌ ഇന്ത്യയിൽ, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിൽ. ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യൻ വിങ് കമാൻഡർ ആണ്‌ അഭിനന്ദൻ വർദ്ധമാൻ. അതേ സമയം പാക്കിസ്ഥാന് കലക്കൻ മറുപടിയുമായി എത്തിയിരിക്കുകയാണ്‌ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ.

\"\"

പാക്കിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്‌സ് ആപ്പിൽ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നൽകാമെന്നും നിങ്ങൾക്കിതിൽ ചായയും കുടിക്കാമെന്നും വീഡിയോയയിൽ പറയുന്നത്. പൂനത്തിന്റെ വീഡിയോയ്ക്ക് ഇന്ത്യൻ ആരാധകർ പൂർണ്ണ പിന്തുണയാണ്‌ നല്കുന്നത്.

\"\"

ജൂൺ 16ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് മുന്നോടിയായായിരുന്നു ടിവി ചാനൽ പരസ്യം ഇറക്കിയത്. അഭിനന്ദൻ വർദ്ധമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആൾ നീല ജഴ്‌സിയിട്ട് കൈയിൽ ചായകോപ്പയുമായി ക്യാമറക്ക് മുന്നിൽ സംസാരിക്കുന്നതായിരുന്നു പരസ്യം.

\"\"

ആദ്യം ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം അഭിനന്ദന്റെ മാതൃകയിൽ, ഞാൻ അതിനുള്ള മറുപടി പറയാൻ പാടില്ല എന്നുമാത്രമാണ്‌ അഭിനേതാവ് പറയുന്നത്. ഒടുവിൽ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.

\"\"

എങ്കിൽ നിങ്ങൾക്ക് പോകാമെന്ന് പറയുമ്പോൾ കപ്പുമായി എഴുന്നേൽക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്. ഈ പരസ്യത്തിനെതിരെയാണ്‌ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നത്.

Avatar

Staff Reporter