ധോണിയിൽ ഭീതി പടർത്തിയിരുന്ന പി ടി സെവൻ എന്ന കാട്ടുകൊമ്പനെ മയക്കുവെടി വെച്ചതിന് പിന്നാലെ കുങ്കുയാനകളുടെ സഹായത്തോടെ ക്യാമ്പിലെത്തിക്കാനുള്ള നടപടി ആരഭിച്ചു. ആനയുടെ കാലുകളിൽ വടംകെട്ടുകയും കണ്ണുകൾ മൂടിക്കെട്ടുകയുമായിരുന്നു ആദ്യ നടപടി. മയക്കത്തിലാണെങ്കിലും വെളിച്ചവും മറ്റുമടിച്ച് മറ്റ് പ്രകോപനങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ആനയുടെ കണ്ണുകൾ മൂടിക്കെട്ടിയിരിക്കുന്നത്.
മയക്ക് വെടിയുടെ പ്രവർത്തനത്താൽ അർദ്ധബോധാവസ്ഥയിൽ നിൽക്കുമ്പോൾ കണ്ണ് തുറന്ന് തന്നെ ഇരിക്കുകയാവും. കോർണിയ ഡ്രൈ ആകും. പ്യൂപ്പിൾ ഡയലേറ്റ് ചെയ്തിരിക്കുന്നതിനാൽ പുറത്ത് നിന്നുള്ള ലൈറ്റ് റിഫ്ലക്സുകളോടുള്ള പ്രതികരണം ആനയുടെ മയക്കത്തിന് അലോസരമുണ്ടാക്കും. അത് തടയാനാണ് കറുപ്പ് തുണി കൊണ്ട് മൂടുന്നത്.
ഇടക്കിടെ നനക്കുന്നത്. വിയർപ്പ് ഗ്രന്ഥികൾ നഖങ്ങൾക്ക് മാത്രം ഉള്ളതിനാൽ ശരീരതാപം കുറക്കുന്നത് – ചെവിക്കുടയിലെ രക്തലോമികൾ വികസിപ്പിച്ച് ഒഴുക്കുന്നത് കൂട്ടി – വീശി തണുപ്പിച്ചാണ്.
മയക്ക് വെടി വെച്ചാൽ പിന്നെ ചെവിയാട്ടൽ നിൽക്കും. തുമ്പികൈ, വാൽ എന്നിവയൊക്കെ അയച്ച് ഇട്ട പോലെ ആകും. ആനയുടെ ചൂട് കൂടി ഹൈപ്പർ തെർമിയ അവസ്ഥയിലേക്ക് നീങ്ങും. ജീവന് വലിയ അപകട സാദ്ധ്യതയുണ്ടാവാം. അതിനാൽ തന്നെ വളരെ കൃത്യമായ നിരീക്ഷണത്തിലാണ് ഇതൊക്കെയും ചെയ്യുന്നത്.
മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാൻ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ഇന്നു രാവിലെ 7.10നും 7.15നും ഇടയിൽ ഇടതു ചെവിക്കു താഴെ മുൻകാലിന് മുകളിലായാണ് പി.ടി.ഏഴാമനെ മയക്കുവെടി വെച്ചത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകിയത്.
YOU MAY ALSO LIKE THIS VIDEO, കണ്ടാലും കണ്ടാലും മതിവരാത്ത ആന കാഴ്ചകളുമായി കോന്നി ആനക്കൂട്, ആനയുടെ ഒറിജിനൽ അസ്തികൂടം കാണാം