46 വയസുള്ള യുവതി, പ്രതേകിച്ചു പണി ഒന്നും ഇല്ല, രണ്ടു ആൺ മക്കൾ, 24 ഉം, 13 ഉം വയസുള്ള കുട്ടികൾ, ഭർത്താവ് ഉയർന്ന ഉദ്യോഗസ്ഥൻ, ഭാര്യ വീട്ടുകാരെയും, ഭർത്താവിന്റെ വീട്ടുകാരേയും ഭാര്യ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കി കല്യാണം കഴിഞ്ഞ നാളുകളിൽ അകറ്റുന്നു. കല്യാണം കഴിഞ്ഞ നാൾ തൊട്ട് ഭർത്താവിന്നെ എന്തിലും സംശയം, ദേഷ്യം വന്നാൽ കൈയിൽ കിട്ടുന്ന എന്തും എടുത്ത് എറിഞ്ഞു പൊട്ടിക്കും, പണം ചിലവാക്കുന്നതിൽ ഒന്നും ഒരു പ്ലാനിങ്ങും ഇല്ല , ആദ്യ കാലങ്ങളിൽ ഭർത്താവ് പ്രതികരിക്കുമായിരുന്നു, പിന്നെ പിന്നെ പ്രതികരണം കുറഞ്ഞു, എല്ലാം ഭാര്യയുടെ കൈയിൽ കൂടി ആയി കാര്യങ്ങൾ.
അങ്ങനെ വർഷങ്ങൾ പോയിക്കൊണ്ടിരുന്നു, പുതിയ വീട് വയ്ക്കാൻ തുടങ്ങി , ഭർത്താവിന് ട്രാൻസ്ഫർ , കാര്യങ്ങൾ നോക്കാനും, ഡ്രൈവർ ജോലിക്കുമായിട്ട് ഭാര്യയെ കാൾ ഇളപ്പം ഉള്ള ഒരാളെ നിർത്തുന്നു, ഭാര്യ അയാളോടപ്പം അടുപ്പം തുടങ്ങുന്നു, വെറും സഹോദര ബന്ധം മാത്രമേ ഉള്ളു എന്ന് സ്ഥാപിക്കുന്നു, ഭർത്താവിനും, കുട്ടികൾക്കും ഒരു സംശയവും തോന്നിയില്ല, ഡ്രൈവർ ന്ന് ചോറ് വാരി വായിൽ വച്ച് കൊടുക്കുന്നു, സഹോദര സ്നേഹം കൊണ്ടാണ് എന്ന് ഭർത്താവിന്നെ പറഞ്ഞു വിശ്വസിപ്പിക്കുന്നു, അങ്ങനെ പോകവേ ഭാര്യയുടെ കൂട്ടുകെട്ടുകൾ ഒന്ന് ശ്രദ്ധിക്കാൻ അടുത്ത കൂട്ടുകാരൻ ഉപദേശം നൽകുന്നു, ഡ്രൈവർ ന്റെ ഒപ്പം, ഭാര്യ, വീട്ടിൽ നിന്നും കാറിന്റെ പിൻ സീറ്റിൽ കയറുന്നു, കുറച്ച് ദുരം കഴിയുമ്പോൾ മുൻസീറ്റിൽ കയറുന്നു, ഇത് പല പ്രാവശ്യം ഭർത്താവ് കാണുന്നു, ഇത് ഭർത്താവ് ചോദ്യം ചെയ്യുന്നു, നിങ്ങൾക്ക് സംശയം ആണ്, ഞങ്ങൾ സഹോദരങ്ങളെ പോലെ ആണ് എന്ന് ഭാര്യ സത്യം ചെയ്യുന്നു.
പിന്നെയും പകുതി ദുരം കഴിയുമ്പോൾ സീറ്റ് മാറി കയറുന്നതു ശ്രദ്ധിക്കുന്നു, റിക്കോർഡിങ് ഡിവൈസ് ഭാര്യ അറിയാതെ കാറിൽ വയ്ക്കുന്നു, ഇതിൽ ഡ്രൈവറിന്റെ യും, ഭാര്യയുടെയും സ്വകാര്യ നിമിഷങ്ങൾ കിട്ടുന്നു, ഭർത്താവ് ഞെട്ടുന്നു, ഭാര്യയെ ബെഡ്റൂമിൽ വിളിച്ചിട്ട്, ഈ കാര്യങ്ങൾ പറയുന്നു, നിങ്ങൾക്ക് സംശയം ആണ് എന്ന് പറഞ്ഞു ഭാര്യ തട്ടി കയറുന്നു, തെളിവുകൾ കാണിച്ചു കൊടുക്കുന്നു, തങ്ങൾ പ്രണയത്തിൽ ആണ്, ഡ്രൈവർ ഇല്ലാത്ത ജീവിതം പറ്റില്ല എന്ന് തീർത്തു പറയുന്നു, മുത്ത മകൻ ഇത് അറിയുന്നു, അമ്മയുടെ മൊബെയിൽ മകൻ തട്ടി പറിക്കുന്നു, മൊബെയിൽ കൊടുക്കില്ല എന്നായപ്പോൾ, നില വിളിച്ചു കൊണ്ട് രണ്ടു മതിൽ ചാടി റോഡിൽ കിടന്നു നിലവിളിക്കുന്നു, നാട്ടുകാർ കൂടുന്നു, തന്റെ മൊബെയിൽ ഫോൺ ഇപ്പോൾ, രണ്ടു പേര് വന്ന് തട്ടി എടുത്തുകൊണ്ടു പോയി എന്ന് അവരോടു പറയുന്നു , ഭർത്താവിനെ വിളിക്കാൻ നാട്ടുകാരോട് ഫോൺ ചോദിക്കുന്നു, ഒരാൾ ഫോൺ കൊടുക്കുന്നു , അതിൽ നിന്നും കാമുകനെ വിളിക്കുന്നു, ഇത് കണ്ടുകൊണ്ട് വന്ന ഭർത്താവും മകനും കുടി പോലീസിനെ വിളിക്കുന്നു, പോലീസ് വരുന്നു, ഭാര്യക്ക് അവരുടെ മൊബെയിൽ ഫോൺ മടക്കി നൽകുന്നു, വീട്ടിൽ മടക്കി അയക്കുന്നു.
വീണ്ടും കാമുകന്നെ കാണണം എന്ന് ഭർത്താവിനോട് ആവശ്യപെടുന്നു, വിളിക്കുന്നു, സംസാരിക്കുന്നു, അടുത്ത ദിവസം വീട്ടിൽ ഇരുന്ന ആഭരണങ്ങളും ആയി ഭാര്യയെ കാണാതെ ആവുന്നു, ഭർത്താവ് പോലീസിൽ പരാതി കൊടുക്കുന്നു, കുട്ടികൾ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ പോകുന്നു, ആറു ദിവസം കഴിഞ്ഞു ഭാര്യ മടങ്ങി വരുന്നു, എവിടെ പോയിരുന്നു എന്ന് ചോദിച്ചിട്ട് ഉത്തരം ഇല്ല, കുട്ടികൾ സ്വന്തം വീട്ടിൽ പോകാൻ താൽപര്യം കാണിക്കുന്നില്ല, അമ്മ കുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ വന്നു കാണുന്നു, ഇളയ കുട്ടി അമ്മയോട് സംസാരിക്കാൻ താൽപര്യം കാണിക്കുന്നില്ല, അച്ചന്റെ സുഹൃത്തിനോട്, പതിമൂന്നു വയസുള്ള മകൻ, അമ്മയും കാമുകനും തമ്മിൽ ഉള്ള ശാരീ രിക ബന്ധം കണ്ട കാര്യത്തെ കുറിച്ച് പറയുന്നു , മഹാമാരി കാലം ആയതു കൊണ്ട് ഡ്രൈവർ കാമുകന് ആഹാരം കൊണ്ട് നൽകണം എന്ന് പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, രണ്ടു ദിവസത്തോളം ആഹാരം, കാമുകൻ നിൽക്കുന്ന സ്പോട്ടിൽ കൊടുക്കുന്നു, അടുത്ത ദിവസവും ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞു വീണ്ടും ബഹളം ഉണ്ടാക്കുന്നു, ഭർത്താവ് ഇത് നടത്തി കൊണ്ട് പോകാൻ പറ്റില്ല എന്ന് പറയുന്നു.
ഭാര്യ മരുന്ന് കടയിൽ നിന്നും ബി പിക്കുള്ള മരുന്ന് അമിതമായി വാങ്ങുന്നു, വീട്ടിൽ എത്തിയിട്ട് ഭർത്താവിന്റെ മുന്നിൽ വച്ചു ഈ ഗുളികകൾ എടുത്ത് കഴിക്കുന്നു, അതോടപ്പം ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി ഓടുന്നു, കുറച്ചു സമീപത്തുള്ള ഒഴിഞ്ഞ കോമ്പൗണ്ടിൽ ഭാര്യ ബോധ രഹിതമായി വീഴുന്നു, അവിടെന്ന് ഭർത്താവും സുഹൃത്തും കുടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകുന്നു, അവിടെത്തെ ഡ്യൂട്ടി ഡോക്ടർ വേണ്ട പ്രഥമ ചികത്സ നൽകുന്നു, ഭർത്താവ് , ഡോക്ടർ ന്നോട് വീട്ടിലെ കാര്യങ്ങൾ പറയുന്നു, മാനസികാരോഗ്യ വിദഗ്ദൻ ന്റെ സേവനവും, കൗൺസിലിങ്ങും വേണം എന്ന് ഡോക്ടർ ന്നോട് ആവശ്യപെടുന്നു , ഡോക്ടർ അതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നു ,ഡ്യൂട്ടി നേഴ്സ് സൈക്കിയാട്രിസ്റ്റ് ന്നെ ഫോണിൽ വിളിച്ചു ഈ കാര്യങ്ങൾ പറയുന്നത് ഭാര്യ കേൾക്കുന്നു, അത് കേട്ട് ,തനിക്ക് വട്ടില്ല എന്നും പറഞ്ഞു ഭാര്യ ബഹളം വയ്ക്കുന്നു, പേ വാർഡിൽ വച്ചു തന്നെ കാമുകന്നെ കാണണം എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുന്നു, അടുത്ത ദിവസം സൈക്കാട്രിസ്റ്റ് വന്ന് ഭാര്യയെ കാണുന്നു, തനിക്ക് രോഗം ഒന്നും ഇല്ല, ചികിത്സ എടുക്കാൻ തയ്യാർ അല്ല എന്ന് പറയുന്നു, രോഗി താൽപര്യം കാണിക്കാതെ ചികിത്സ നൽകാൻ പറ്റില്ല എന്ന് സൈക്കാട്രിസ്റ്റ് തീർത്തു പറയുന്നു.
അങ്ങനെ ആണ് മാനസികാരോഗ്യ നിയമം ,കൗൺസിലിംഗ് വേണം എന്ന് പറഞ്ഞു കൊണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ അടുത്ത് ഭർത്താവ് വരുന്നു , ഭർത്താവ് ,കുടുംബ പ്രശ്നങ്ങൾ, കല്യാണത്തിന് മുൻപേ കിണറ്റിൽ ചാടിയതും, കല്യാണം കഴിഞ്ഞിട്ട് ഇത് മൂന്നാമത്തെ ആത്മഹത്യ ശ്രമം ആണ് ,കാമുകനും ആയിട്ടുള്ള കാര്യങ്ങൾ , പ്രൂഫ് ഉൾപ്പെടെ ഭർത്താവ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ന്നോട് ബോധിപ്പിക്കുന്നു, സൈക്കാട്രിസ്റ്റിന്റെ ഉത്തരവ് ഇല്ലാതെ രോഗിയെ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒരു കാരണവശാലും കാണരുത് എന്ന സ്ഥാപനമേധാവി പറഞ്ഞിട്ടുണ്ട്, അത് കൊണ്ട് നിങ്ങളുടെ ഭാര്യയെ സൈക്കാട്രിസ്റ്റ്കാണാതെ കാണാൻ പറ്റില്ല എന്ന കാര്യം ബോധിപ്പിക്കുന്നു ,കൂടെ വന്ന കൂട്ടുകാരൻ പറയുന്നത് ഇവർ വിവാഹം കഴിഞ്ഞ നാളുതൊട്ടേ പ്രശ്നങ്ങൾ ആണ് ,അത് കൊണ്ടാവാം മൂത്ത മകന് കുറച്ചു സ്വഭാവ പ്രശ്നങ്ങൾ ഉള്ളത് ,നിർബന്ധ പൂർവ്വം മൂത്ത കുട്ടിയെ കേരളത്തിൽ നിന്നും പുറത്തു പഠിക്കാൻ വിട്ടു .ഇളയ കുട്ടി തന്നോട് ചോദിച്ചത് അവർ എന്താ മ രി ക്കാ ത്തത് എന്നാണ് ,ഇപ്പോൾ ഭർത്താവ് ഉണ്ടാക്കിയ സമ്പാദ്യങ്ങൾ ,വസ്തുക്കൾ എല്ലാം ഭാര്യയുടെ പേരിൽ ആണ് .അവർക്ക് ഭർത്താവിന്റെ പണവും വേണം കാമുകന്നെയും വേണം ,മക്കളുടെ കാര്യം ഒരക്ഷരം മിണ്ടുന്നില്ല.
കാമുകന്ന് ഗുണ്ടാ ബാക്ക്ഗ്രൗണ്ട് ആണ് ,കാമുകൻ പറയുന്നത് ഇവർ ഇയാളെയും ശാരീരികമായി ഉപദ്രവിക്കും ,ഇവർ പറയുന്നത് പോലെ പെരുമാറിയില്ലെങ്കിൽ വൈലനൃ ആവും. ഇവർ ഏതിന്നും പോ ലീ സിന്നെ വിളിക്കും ,പോ ലീ സ് പറഞ്ഞത് അവളെ ,അവന്റെ കൂടെ പോകാൻ പറ ,തന്റെ സമ്പാദ്യങ്ങൾ എല്ലാം അവളുടെ കൈയിൽ ആണ് എന്ന് പറഞ്ഞപ്പോൾ, പോലീസ് പറഞ്ഞത് ഇന്നി ഒരു രക്ഷയും ഇല്ല എന്നാണ്. വീണ്ടും ഭർത്താവ് തന്റെ ഭാര്യയെ സൈക്കാട്രിസ്റ്റിന്നെ കാണിക്കാൻ ഉള്ള അവസരം നൽകണം എന്ന് പറഞ്ഞു കൊണ്ട് സ്ഥാപന മേധാവിയുടെ അടുത്ത് പോകുന്നു, സ്ഥാപന മേധാവി ആശുപത്രിയിലെ ഏതോ നഴ്സിനെ, രോഗിക്ക് കൗൺസിലിംഗ് നൽകാൻ വേണ്ടി രോഗിയുടെ മുറിയിൽ വിടുന്നു.
ആ മഹിളാരത്നം സ്ഥാപന മേധാവിക്ക് റിപ്പോർട്ട് നൽകുന്നു രോഗിക്ക് ഏതൊരു കുഴപ്പവും ഇല്ല ,എല്ലാം ഭർത്താവിന്റെ സംശയ രോഗം ആണ് .ഇത് കേട്ട സ്ഥാപന മേധാവി ഭർത്താവിനെ വിളിച്ചിട്ട് നിങ്ങൾക്ക് സംശയ രോഗം ആണ് ,നിങ്ങൾ ഒരു സൈക്കാട്രിസ്റ്റിന്നെ കണ്ട് എത്രയും വേഗം മരുന്ന് കഴിക്കു എന്ന ഉപദേശവും നൽകി ഭാര്യയെ ഡിസ്ചാർജ്ജ് ചെയ്തു . രോഗം ഇല്ലാത്തവർക്ക് രോഗം ഉണ്ടന്ന് പറഞ്ഞു പരത്തും ,ഇപ്പോൾ ഇങ്ങനെ ആണ് ലോകം ,ഈ സമൂഹത്തിൽ പിന്നെ എങ്ങന്നെ ആ ത്മ ഹ ത്യകൾ ഉണ്ടാവാതെ ഇരിക്കും? കുട്ടി കു റ്റവാ ളികൾ എങ്ങനെ ഉണ്ടാവാതെ ഇരിക്കും ? ഇത് പോലെ ഉള്ള സമൂഹത്തിൽ ഇന്നിയും ജോളിമാർ ഉണ്ടാവും, തൊടുപുഴ മോഡൽ കൊ പാ തകവും ഉണ്ടാവാം, കേഡൽ മോഡൽ മക്കളും ഉണ്ടാവാം , എന്നിട്ട് നമ്മൾക്ക് മാറിരുന്ന് ഇവയൊക്കെ വിശകലനം ചെയ്യാം ,ആരാന്റെ വീടുകൾ അല്ലെ!