മലയാളം ഇ മാഗസിൻ.കോം

അവന്റെ കല്യാണം കഴിഞ്ഞ ശേഷം ഞങ്ങൾ ഉറങ്ങിട്ടില്ല, പേടിയാണ്‌ എപ്പോഴും: ഒരു അമ്മയുടെ വാക്കുകൾ

സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ജീവനൊടുക്കുകയും ചെയ്യുന്ന വാർത്തകളാണ്‌ ദിവസവും കേൾക്കുന്നത്‌. എന്നാൽ ജീവനൊടുക്കുന്നത്‌ ഒന്നിനും ഒരു പരിഹാരമല്ലെന്ന് നാം ഓരോരുത്തരും മനസിലാക്കണം. ഏതെങ്കിലും തരത്തിൽ മാനസിക – ശാരീരിക പീഡനങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക്‌ കഴിയുമെന്നും നാം മനസിലാക്കണം. മുഖ്യമന്ത്രി പറഞ്ഞതു പോലെ സ്ത്രീകളെ ഉപദ്രവിക്കുന്നത്‌ ആണത്തമല്ലെന്നും ഉപദ്രവം ഏറ്റുവാങ്ങുന്നത്‌ സ്ത്രീത്വത്തിന്റെ യോഗ്യതയല്ലെന്നും നാം ഇനിയെങ്കിലും തിരിച്ചറിയണം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലൈഫ്‌ സ്കിൽ ട്രെയിനറുമായ റാണി രജനി പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്‌. പ്രണയം മാറ്റാൻ മറ്റൊരുത്തന്റെ തലയിൽ വച്ചു കൊടുക്കുന്ന മാതാപിതാക്കൾ.

അടിവസ്ത്രം കഴുകാനിട്ടപ്പോൾ കൂടെ ഉപയോഗിച്ച സാനിറ്ററി പാഡ് കൂടി വാഷിംഗ്‌ മെഷീനിൽ ഇടുന്ന പുതു മണവാട്ടി, നവ വരൻ തുണികൾ ഉണക്കാൻ ഇടാൻ നോക്കുമ്പോൾ, പാന്റ് ലും ഷർട്ടിലും പഞ്ഞി ഒട്ടി ചേർന്ന കാഴ്ച.

എന്നും വൈകിട്ട് ഫ്രഷ് ഫ്രൂട്ട് ജ്യൂസ്‌ ഉണ്ടാക്കി കൊടുത്ത് ശീലിപ്പിച്ച പെറ്റമ്മ, ഭർത്യ വീട്ടിൽ ഫ്രഷ്ഫ്രൂട്ട് വാങ്ങിച്ചു വച്ചാലും, അമ്മായി അമ്മ ജ്യൂസ്‌ ഉണ്ടാക്കി കൊടുക്കുന്നില്ല എന്ന പരാതി.

കാർ വേണ്ട എന്ന്‌ പറഞ്ഞിട്ടും, നിർബന്ധിച്ചു കാർ കൊടുത്ത പെൺ വീട്ടുകാർ.

ആദ്യ ലോക്ക് ഡൌൺ കാലത്ത്, മറ്റൊരു വിവാഹത്തിന് പോകാൻ വേണ്ടി, ഗവണ്മെന്റ് നിർദേശം അറിഞ്ഞ് ഡ്രൈവ് ചെയ്യുന്ന ആൾ മുൻ വശത്തും, രണ്ടാമത്തെ ആൾ പിൻ സീറ്റിൽ ഇരിക്കണം എന്ന കാരണത്താൽ, ഭാര്യയെ കാറിന്റെ പിറകിൽ കയറാൻ പറഞ്ഞതിൽ ഭാര്യക്ക് ദേഷ്യം വന്ന്, വീടിന്റെ മുൻ റോഡിൽ കിടന്നു പ്രതിഷേധിച്ച യുവ അദ്ധ്യാപിക .

പുതു മണവാട്ടി എപ്പോഴും മുറിയിൽ കയറി കതകു അടച്ചിരിക്കും, ആഹാരം കഴിക്കാൻ വിളിച്ചാൽ ദേഷ്യം, ഹൗസ് മെയ്ഡ് വന്ന് കാത്തു നിൽക്കണം, അവളുടെ മുറി തൂത്തു വാരി വൃത്തിയാക്കാൻ, ഒരു നാൾ മുറി തട്ടിയിട്ടും തുറക്കാത്തത് കൊണ്ട് ഹൗസ് മെയ്ഡ് പുതു മണവാട്ടിയുടെ മുറി വൃത്തിയാക്കാതെ പോയി, അതിന് ഭാര്യ വീട്ടുകാരിൽ നിന്നും ശകാരം കേൾക്കേണ്ടി വന്ന ഭർത്യ വീട്ടുകാർ.

എന്തിനും ഏതിനും കൈ ഞരമ്പ് മുറിക്കും, ബ്യൂട്ടി പാർലറിൽ പോകാൻ കാശ് ചോദിച്ചപ്പോൾ, മാസാവസാനം ആയത് കൊണ്ട് സാധിക്കില്ല എന്ന്‌ പറഞ്ഞപ്പോൾ, ഫാനിൽ തുങ്ങാൻ ശ്രമിച്ച ഭാര്യ.

മരുമകൾ വന്നശേഷം ഒരു അമ്മായിഅമ്മ യുടെ വാക്കിൽ “അവന്റെ കല്യാണം കഴിഞ്ഞ ശേഷം ഞങ്ങൾ ഉറങ്ങിട്ടില്ല, പേടിയാണ്‌ എപ്പോഴും”

റാണി രജനി റ്റി | സൈക്കോളജിസ്റ്റ്, Phone: 8113042224

എന്തെങ്കിലും തരത്തിലുള്ള ഗാര്‍ഹിക ‑ സ്ത്രീധന പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കിൽ സ്ത്രീകൾക്ക്‌ ഇനി നേരിട്ട് പരാതി നല്‍കാം: ഫോണ്‍: 9497900999, 9497900286 അല്ലെങ്കിൽ ഇ‑മെയില്‍: aparajitha.pol.gov.in

Avatar

Staff Reporter