മലയാളം ഇ മാഗസിൻ.കോം

എല്ലാ ചൊറിയും സൊറിയാസിസ്‌ ആകണമെന്നില്ല, പക്ഷെ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിശോധന നടത്തണം

ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്. ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളേയും ബാധിക്കുന്ന രോഗമാണിത്. ചർമകോശങ്ങളുടെ അമിത ഉത്പാദനമാണ് സോറിയാസിസ്. ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്‌. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്ന രീതിയിലും ശരീരം മുഴുവൻ എന്ന രീതിയിലും കാണപ്പെടാറുണ്ട്.

\"\"

പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗംകൂടിയാണിത്. കട്ടികൂടിയ, വെള്ളി നിറത്തിലുള്ളതും അടർന്നു പോകുന്ന തരത്തിലുമാണിത്. പടരുന്ന രോഗമല്ല സോറിയാസിസ് എന്നാൽ കൃത്യമായ ചികിത്സ പിന്തുടർന്നില്ലെങ്കിൽ ഈ രോഗം വളരെ സങ്കീർണമാകാറുണ്ട്.

താഴെ പറയുന്ന കാര്യങ്ങളിലൂടെ സോറിയാസിസ് നശിപ്പിക്കാൻ സാധിച്ചില്ലെങ്കിലും നിയന്ത്രിക്കാൻ സാധിക്കും.
ശരീര ഭാരം കുറയ്ക്കുക, ശരീരത്തിന്റെ അമിത ഭാരം കുറച്ച്, ആരോഗ്യം മെച്ചപ്പെടുത്തണം, രോഗത്തെ കുറിച്ചുളള അമിതമായ ആശങ്ക ഒഴിവാക്കുക, സോറിയാസിസിനെ കുറിച്ചുള്ള അമിതമായ ആശങ്കയും പിരിമുറുക്കവും രോഗി ഒഴിവാക്കണം.

\"\"

ശരീരം ഉണങ്ങിയിരിക്കാൻ അനുവദിക്കാതെ എണ്ണമയം പുരുട്ടുന്നത് ഗുണകരമാണ്, സൊറാലൻ ലേപനങ്ങളും അൾട്രാവയലറ്റ് എയും ഈ രോഗത്തിന് ഗുണം ചെയ്യും, കോർട്ടിസോൺ ലേപനങ്ങളും കോൾടാർ, ലിക്വിഡ്‌ പാരഫിൻ തുടിങ്ങിയവ ഉപയോഗിക്കുന്നത് രോഗത്തിന് താത്കാലിക ആശ്വാസം ലഭിക്കും. മീതോട്രെക്സേറ്റ് ഗുളികയും രോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.

കൃത്യമായ ചികിത്സയില്ലെങ്കിൽ സോറിയാസിസ് രോഗം ഏറെ ബുദ്ധിമുട്ടാകും.15-നും 35-നും ഇടയിൽ പ്രായമുള്ളവരിലാണ് സോറിയാസിസ് കൂടുതലായും കാണുന്നത്. അതുകൊണ്ട് തന്നെ രോഗ ലക്ഷണങ്ങൾ എന്തെങ്കിലും പ്രകടമാകുമ്പോൾ തന്നെ ഡോക്‌ടറെ കണ്ട് ചികിൽസ എടുക്കുന്നതായിരിക്കും ഏറ്റവും ഫലപ്രദം.

Staff Reporter