24
March, 2019
Sunday
06:54 PM
banner
banner
banner

ഹിന്ദു സംഘടനകളുടെ കടുത്ത എതിർപ്പ്‌: മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും ചിത്രങ്ങളുടെ പേരുകൾ മാറ്റി

ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പോലും കൈ കടത്തുന്ന പ്രവണത രാജ്യത്തെ പല സംഘടനകൾക്കും വന്നു ചേർന്നിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ജാതി മത സംഘടനകൾക്കാണ്‌ ഈ വിഷയത്തിൽ കടുത്ത എതിർപ്പ്‌.

സിനിമകളുടെ പേരിൽ പോലും വിവാദങ്ങൾ ഉണ്ടാക്കുക എന്നത്‌ ഇപ്പോൾ ട്രെൻഡായി മാറിക്കോണ്ടിരിക്കുകയാണ്. സനൽ കുമാർ ശശിധരന്റെ സെക്സി ദുർഗ എന്ന സിനിമ ഹിന്ദു സംഘടനകളുടെ കടുത്ത എതിർപ്പിന് വഴി വച്ചിരുന്നു, അതെത്തുടർന്ന് സെൻസർ ബോർഡ്‌ ചിത്രത്തിന് എസ്‌ ദുർഗ്ഗ എന്ന് പേരു മാറ്റം വരുത്തിയതിനു ശേഷമാണ് അംഗീകാരം നൽകിയത്‌ തന്നെ.

എന്നാൽ വർഷങ്ങൾക്ക്‌ മുൻപ്‌ തന്നെ ഈ നിലപാടുകൾ മലയാള സിനിമയിൽ ഉൾപ്പടെ നിലനിൽക്കുന്നുണ്ട്‌. ഓണവും വെക്കേഷനും മലയാള സിനിമയുടെ ചാകരക്കാലമാണ്‌. 2001ലെ ഓണക്കാലവും അതുപോലെ തന്നെ മലയാള സിനിമയില്‍ വലിയ താരപ്പോരിന് സാക്ഷ്യം വഹിച്ചിരുന്നു. മോഹന്‍ലാല്‍ – രഞ്ജിത് ടീമിന്‍റെ ‘രാവണപ്രഭു’ ആണ് ആണ് ആദ്യം അനൗൺസ്‌ ചെയ്തതും ചിത്രീകരണം ആരംഭിച്ചതും.

യഥാര്‍ത്ഥത്തില്‍ ആ ഓണക്കാലത്തേക്ക് മമ്മൂട്ടി പ്ലാന്‍ ചെയ്ത ചിത്രം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടിവന്നു. വളരെക്കുറച്ച് സമയത്തിനുള്ളില്‍ ഒരു ഓണച്ചിത്രം എങ്ങനെയൊരുക്കും എന്ന മമ്മൂട്ടിയുടെ ആലോചന ഒടുവില്‍ വിനയനിലാണ് ചെന്നുനിന്നത്. പെട്ടെന്ന് ഒരു മികച്ച ചിത്രം ചെയ്യാന്‍ വിനയന് കഴിയുമെന്ന വിശ്വാസത്തില്‍ മമ്മൂട്ടി വിനയനെ വിളിച്ചു. വിനയന്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ആയിടെ നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊലയുടെ പശ്ചാത്തലം സിനിമയിലേക്ക് പറിച്ചുനടാനാണ് വിനയന്‍ തീരുമാനിച്ചത്.

‘രാക്ഷസരാമന്‍’ എന്ന് പേരിട്ട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഴിമതിക്കാരനായ രാമനാഥന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയായിരുന്നു അത്. പിന്നീട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാക്ഷസരാമന്‍ എന്ന പേര് രാക്ഷസരാജാവ് എന്ന് മാറ്റി. 2001 ഓഗസ്റ്റ് 31നാണ് രാക്ഷസരാജാവ് റിലീസായത്.

1988ലും സമാനമായ ഒരു പേര് വിവാദം ഉണ്ടായി. സത്യൻ അന്തിക്കാട്‌ – ശ്രീനിവാസൻ ടീമിന്റെ പൊന്മുട്ടയിടുന്ന താറാവ്‌ എന്ന ചിത്രത്തെ ചൊല്ലിയായിരുന്നു അന്ന് വിവാദം നടന്നത്‌. ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സ്വർണ്ണപ്പണിക്കാരനായ ഭാസ്കരനാണ്. അതുകൊണ്ട്‌ തന്നെ ചിത്രത്തിന്‌ അനുയോജ്യമായ പേര്‌ എന്ന നിലയ്ക്കാണ്‌ പൊന്മുട്ടയിടുന്ന തട്ടാൻ എന്ന പേര് നൽകിയത്‌. എന്നാൽ വിശ്വകർമ്മ സമൂഹത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് ചിത്രത്തിന്റെ പേര് പൊന്മുട്ടയിടുന്ന താറാവ്‌ എന്ന് മാറ്റുകയായിരുന്നു.

· · ·
[yuzo_related]

Comments



Related Articles & Comments