ആരാധകരിൽ വലിയ സന്തോഷവും ഒപ്പം വിവാദങ്ങളുമൊക്കെ നിറഞ്ഞതായിരുന്നു നയൻതാര വിഗ്നേഷ് ശിവൻ ദമ്പതികളുടെ വിവാഹവും അവരുടെ ഇരട്ടക്കുട്ടികളുടെ ജനനവും എല്ലാം. പോയ മാസം ഇവർ ഒന്നാം വിവാഹവാർഷികം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. അവർക്കൊപ്പം മക്കളായ ഉയിരും ഉലകവും കൂടി ചേർന്ന ചിത്രങ്ങളും വിശേഷങ്ങളും വിഗ്നേഷ് ശിവൻ പോസ്റ്റ് ചെയ്തിരുന്നു. മക്കളെ നയൻസ് പൊന്നുപോലെയാണ് വളർത്തുന്നത്. താരം സിനിമയിൽ നിന്നും ഒരിടവേള എടുക്കുകയും ചെയ്തിരുന്നു.
വിഘ്നേശ് ശിവന്റെ കുടുംബത്തിലാണ് പുതിയ പ്രശ്നങ്ങള്‍ തലപൊക്കുന്നത്. വിഘ്നേശിന്റെ പിതാവിന്റെ സഹോദരനാണ് പരാതിയുമായി എത്തിയിട്ടുള്ളത്. സംഭവം സ്വത്ത് തര്‍ക്കമാണ്. വിഘ്ശിന്റെ പരേതനായ പിതാവ് ശിവ കൊളുന്തുവിനെതിരെയാണ് പരാതി.
ലാല്‍ഗുഡി പൊലീസ് സൂപ്രണ്ടിന്റെ പക്കലാണ് പരാതി ലഭിച്ചിട്ടുള്ളത്. വിഘ്ശിന്റെ പിതാവിന്റെ സഹോദരന് മാണിക്യം, കോയമ്പത്തൂര്‍ സ്വദേശിനി സരോജ എന്നിവരാണ് പരാതിക്കാര്‍. അവര്‍ക്ക് കൂടി അവകാശപ്പെട്ട സ്വത്ത്, വിഘ്നേശിന്റെ പിതാവ് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കൈക്കലാക്കി എന്നാണ് പരാതി.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ ഐലൻഡ് എക്സ്പ്രസിന്റെ ചരിത്രവും പെരുമൺ ദുരന്തത്തിന്റെ അറിയാത്ത നിഗൂഢതകളും
വിഘ്നേശ് ശിവന്, ഭാര്യ നയന്‍താര, വിക്കിയുടെ മാതാവ് മീന കുമാരി സഹോദരി ഐശ്വര്യ എന്നിവരുടെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതിയുടെ തെളിവുകള്‍ അടക്കം ഫില്‍മിബീറ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനുള്ള തെളിവും സമർപ്പിച്ചിട്ടുണ്ട് എന്ന് ഫിൽമിബീറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിഗ്നേഷിന്റെ പിതാവ് മരണപ്പെട്ടതിനാൽ ഇനി അത് അദ്ദേഹത്തിന്റെ ഭാര്യയും മക്കളായ വിഗ്നേഷും ഐശ്വര്യയുമാണ് വിഷയത്തിൽ ഇടപെടേണ്ടത്. വിഷയം ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തെ ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുന്നു.
വിക്കിയും നയൻസും അവരുടെ വിവാഹത്തിന് പിതാവിന്റെ സഹോദരനെ ക്ഷണിച്ചില്ല എന്ന് അദ്ദേഹം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ നയൻതാരയുടെയോ വിഗ്നേഷ് ശിവന്റേയോ അവരുടെ വക്താക്കളുടെയോ പ്രതികരണം ഇതുവരെയും ലഭിച്ചിട്ടില്ല.
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം