മലയാളം ഇ മാഗസിൻ.കോം

ആ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്‌ എല്ലാം സംഭവിച്ചത്‌, വിവാഹമോചനത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ്‌ നടി പ്രിയാ രാമൻ

സിനിമ സീരിയൽ രംഗത്ത്‌ വളരെ സജീവമായി പ്രവർത്തിക്കുന്ന നായികനടിമാർ വിവാഹ ശേഷം അഭിനയരംഗത്ത്‌ നിന്ന്‌ മാറി നിൽക്കുന്നത്‌ ഇപ്പോൾ പതിവാണ്‌. പലരും പല കാരണങ്ങൾ പറയാറുമുണ്ട്‌. ഇപ്പോൾ സമൂഹമാധ്യമഹങ്ങളിൽ നിറഞ്ഞ്‌ നിൽക്കുന്നത്‌. ഒരു കാലത്ത്‌ തെന്നിന്ത്യൻ സിനിമ ലോകത്ത്‌ നിറഞ്ഞു നിന്ന നടി പ്രിയ രാമനാണ്‌. തൻ്‌റെ ജീവിതത്തെ പറ്റി ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖമാണ്‌ സമൂഹമാധ്യമങ്ങളിൽ ചർച്ചക്കിടയാക്കിയത്‌,

മലയാളികളെ സംബന്ധിച്ചിടത്തോളം പോരുനീ വാരിളം ചന്ദ്രലേഖേ എന്ന ഗാനം എവിടെ, എപ്പോൾ കേട്ടാലും മനസ്സിലേക്ക്‌ പതിയുന്ന ഒരു രൂപം കൂടിയാണ്‌ പ്രിയയുടേത്‌. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ്‌ വിവാഹിതയാകുന്നത്‌. വിവാഹ ശേഷം അഭിനയ രംഗത്ത്‌ നിന്ന്‌ മാറി നിൽക്കുകയും ഒരു ഇടവേളക്ക്‌ ശേഷം ടെലിവിഷൻ പരമ്പരയിലൂടെയാണ്‌ തിരിച്ചെത്തിയ വിശേഷങ്ങളും തന്റെ വിവാഹമോചനത്തെ പറ്റിയുമാണ്‌ പ്രിയ രാമൻ അഭിമുഖത്തിലൂടെ പങ്കുവെച്ചത്‌.

രഞ്ജിത്തുമായുള്ള വിവാഹശേഷമാണ്‌ സിനിമയിൽ നിന്ന്‌ ഞാൻ ഇടവേളയെടുക്കുന്നത്‌. എന്റെ പ്രണയവും വിവാഹമോചനവുമൊക്കെ ചർച്ച ആയിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ്‌ വിവാഹമോചനത്തെക്കുറിച്ച്‌ ആലോചിക്കുന്നത്‌. രണ്ട്‌ മക്കളാണ്‌ ഞങ്ങൾക്ക്‌, രണ്ടുപേരും എന്റെ ഒപ്പമുണ്ട്‌. ഞാനിപ്പോൾ സന്തോഷവതിയാണ്‌.

വിവാഹ ശേഷമുള്ള ഇടവേള പ്രധാനമായും സിനിമയിൽ വിവാഹ ശേഷം നായികമാരെ അകറ്റി നിർത്തുന്ന ഒരു പതിവുണ്ട്‌. കാരണം കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിൽ ഗ്ലാമറസ്‌ റോൾ ചെയ്യാൻ പലരും തയ്യാറാകാത്തതാണ്‌. അങ്ങനെ വരുമ്പോൾ നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കിൽ അപ്രസക്തമായ കഥാപാത്രങ്ങൾ നൽകി അവരെ ഒതുക്കും.

സിനിമ പുരുഷ കേന്ദ്രീകൃതമാണ്‌. ടെലിവിഷൻ പരമ്പരകൾ സ്ത്രീകളുടേതും, സ്ത്രീകൾ തന്നെയാണ്‌ അവിടെ ടാർഗറ്റ്‌ ഓഡിയൻസും. അപ്പോൾ അവരിൽ നിന്നൊരാൾ കഥാപാത്രമായി വരുമ്പോൾ പെട്ടെന്ന്‌ കണക്ട്‌ ചെയ്യാൻ പെട്ടെന്ന്‌ അവർക്ക്‌ പറ്റുെ‍. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും അനുകൂലം ആയി തോന്നിയതും ഇല്ല. അപ്പോൾ ടെലിവിഷനിലേക്ക്‌ ചുവടുമാറ്റുന്നതാണ്‌ അഭികാമ്യം എന്ന്‌ തോന്നി.

സിനിമയിലേക്ക്‌ ഇനി ഉണ്ടാകില്ലേ എന്ന് ചോദിക്കുന്നവരോട്‌ ഒന്ന്‌ മാത്രമേ പറയാനുള്ളൂ.. സിനിമയിൽ ഉണ്ടായിരുന്നപ്പോൾ നിങ്ങൾ പ്രേക്ഷകർക്ക്‌ ഓർത്തിരിക്കാൻ പറ്റിയ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. ആ സിനിമകൾ ഇപ്പഴും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ്‌ നിൽക്കുന്നുണ്ട്‌. അപ്പോൾ അപ്രധാനമായ വേഷങ്ങൾ ചെയ്ത്‌ എന്റെ വില കളയേണ്ടതില്ലല്ലോ, പ്രിയ പറയുന്നു.

1993 ൽ രജനികാന്ത്‌ നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌. ചലച്ചിത്രലോകത്തു പ്രവേശിക്കുന്നത്‌. 1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം.

Avatar

Shehina Hidayath