മലയാളം ഇ മാഗസിൻ.കോം

അൽപ്പ വസ്ത്രമുടുത്ത്‌ ഗ്ലാമർ വേഷത്തിൽ ഞെട്ടിച്ചുകൊണ്ട്‌ പ്രിയാ വാര്യരുടെ ബോളിവുഡ്‌ ചിത്രം

അഡാർ ലവ്‌ എന്ന ഒറ്റ ചിത്രത്തിലെ കണ്ണിറുക്കു കൊണ്ട്‌ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. ആ വൈറൽ ഗാനത്തിനു ശേഷം ഇന്ത്യൻ ഭാഷാ സിനിമകളിൽ നിന്നെല്ലാം വമ്പൻ അവസരങ്ങളാണ് പ്രിയയെ തേടിയെത്തിയത്‌.

\"\"

ഇപ്പോഴിതാ തന്റെ ആദ്യ ബോളിവുഡ്‌ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പ്രിയ ഇപ്പോൾ. 70 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയ എത്തുന്നത് എന്നും സൂചനകളുണ്ട്.

\"\"

പ്രിയയുടെ തന്നെ ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റെയും ഛായാഗ്രഹണം. എന്നാല്‍, ചിത്രത്തില്‍ വളരെ കുറച്ച് മലയാളികളുടെ സാന്നിദ്ധ്യം മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

\"\"

ഒരു പ്രമുഖതാരം തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നാണ് സൂചനകള്‍ സിനിമയിലെ മറ്റ് നടീനടന്മാരെക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

\"\"

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു.

Avatar

Staff Reporter