മലയാളം ഇ മാഗസിൻ.കോം

പ്രിയക്ക്‌ വേണ്ടി \’അഡാർ ലവ്‌\’ പൊളിച്ചെഴുതുന്നു; ഇംഗ്ലീഷ്‌ സിനിമയിൽ ഇന്ത്യൻ പെൺകുട്ടിയായി പ്രിയ വാര്യർ!

കലാമൂല്യമുള്ള മലയാള സിനിമകൾക്ക് ആയി മലയാളികൾ വെള്ളിയാഴ്ചകളെ കാത്തിരിക്കാറുണ്ടായിരുന്നു. ഇന്നത്തെ മലയാള സിനിമ ഒരു വ്യാവസായിക ലക്ഷ്യം മാത്രം ഉള്ളവയാണെന്ന് ആർക്കും നിസംശയം പറയാൻ സാധിക്കും. ഓരോ മലയാളസിനിമകളും സ്ക്രീനിൽ തെളിഞ്ഞു കഴിയുമ്പോൾ മാത്രം ഓരോ പുതുമുഖ താരത്തിന്റെയും തലവര വിധിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു.

\"\"

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തുവയ്‌ക്കാൻ ഒരുങ്ങുന്നതിന് മുൻപ് പ്രിയ വാര്യർക്ക് ലഭിച്ച പിന്തുണയും ജനപ്രീതിയും അതിനൊരു ഉദാഹരണം ആണ്. ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂളിനു മുൻപേ ഹിറ്റായ ഒരു പാട്ടും നായികയും ചേർന്ന് ആ സിനിമയുടെ തന്നെ ബ്രാൻഡ് വാല്യു ആകാശത്തോളമുയർത്തി.ബോളിവുഡിൽ പോലും തരംഗം സൃഷ്ടിച്ച അഡാർ ലൗവിനെ പ്രശംസിക്കാൻ സൽമാൻഖാൻ സംവിധായകൻ ഒമർ ലുലുവിനെ നേരിട്ട് വിളിക്കുകയും ശോഭാ ഡേ കോളമെഴുതുകയും ഋഷി കപൂർ ട്വീറ്റ് ചെയ്യുകയും ചെയ്‌തതോടെ അഡാർ ലൗ ഒരു വ്യാവസായിക വിജയം ആയി കഴിഞ്ഞിരുന്നു.

അഡാറ് ലൗവിന്റെ നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴിയെ തേടി ചിത്രത്തിന്റെ അന്യഭാഷ അവകാശം വാങ്ങാൻ തെലുങ്കിൽ നിന്നും തമിഴിൽ നിന്നും വമ്പൻ നിർമാതാക്കൾ വരെ ഒരോ ദിവസവും വരുന്നു. നാലു കോടി വരെയുള്ള ഓഫറുകൾ തെലുങ്കു സിനിമ മാത്രം നൽകിക്കഴിഞ്ഞു. പുതുമുഖ താരങ്ങളായതുകൊണ്ട് അന്യഭാഷയിലേക്ക് സിനിമ അനായാസം ഡബ്ബ് ചെയ്യാമെന്ന ഗുണമുണ്ട്. മൂന്നു കോടി താഴെ ചെലവിൽ ഒരു പുതുമുഖ ചിത്രം എന്ന പ്ലാനിങ്ങിൽ ചിത്രീകരണം തുടങ്ങിയ ഒരു കൊച്ചു സിനിമയുടെ അഡാറ് വിജയം ആയി തന്നെ ഇതിനെ കണക്കാക്കാം. ഈ മലയാള സിനിമയുടെ സാറ്റലൈറ്റ് അവകാശം തേടിയും എല്ലാ ചാനലുകളും നിർമാതാവിനെ വിളിക്കുന്നുണ്ട്. 34 വർഷം മുൻപ് ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ ഫാസിലിനൊപ്പം നിർമാതാവായ ഔസേപ്പച്ചന് സിനിമയിലെ മാറ്റങ്ങൾ അവിശ്വസനീയം ആകുന്നു എന്നു തന്നെ പറയണം.

\"\"

ഇതിലും വലിയ മാറ്റങ്ങൾ ആണ് ഒരൊറ്റ പാട്ടുകൊണ്ട് പ്രീയാ വാര്യർ എന്ന നായികയ്ക്ക് ഉണ്ടായത്.പ്രിയയുടെ ഡേറ്റ് തരാമെങ്കിൽ 25 ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് പോലും നിർമ്മാതാവ് ഔസേപ്പച്ചനെ തേടി ഫോണ്കോളുകൾ വരുന്നുണ്ട്. അന്യഭാഷയിൽ നിന്നുള്ള നിർമാതാക്കൾ ആണ് കൂടുതലും പ്രീയയുടെ ഡേറ്റിനായി വിളിക്കുന്നത്. അമേരിക്കയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ ഇന്ത്യൻ സമൂഹത്തിന്റെ കഥ പറയുന്ന ചിത്രത്തിലേക്ക് പ്രിയയെ നായികയായി കിട്ടുമോയെന്നു ചോദിച്ച് അവിടെ നിന്ന് വരെ മെയിൽ വന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന് ഔസേപ്പച്ചൻ പോലും സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.

പ്രീയ ഇത്രയും ജനപ്രീതി ആർജിച്ചത് മുതൽ എല്ലാവരും ചോദിക്കുന്ന ചോദ്യം ആണ് പ്രീയയ്ക്ക് വേണ്ടി ഒരിക്കൽ തിരക്കഥ തിരുത്തിയത് പോലെ ഇനിയും ചെയ്യുമോ എന്ന്..? ജൂനിയർ ആർടിസ്റ്റായി അഡാർ ലൗവിലേക്ക് പ്രീയാ എത്തിയപ്പോൾ അഭിനയ മികവ് വിലയിരുത്തി തിരക്കഥ തിരുത്തിയാണ് ഒമർ പ്രീയയെ നായികമാരിൽ ഒരാൾ ആയി ഉയർത്തിയത്. പക്ഷെ അപ്പോൾ ഒമർ പോലും അറിഞ്ഞിരുന്നുണ്ടാവില്ലാ ഒരൊറ്റ പാട്ടുകൊണ്ട് പ്രീയ ഇത്രയ്ക്ക് ഹിറ്റ് ആയി മാറും എന്ന്. ഇനി അഭിനയ മികവ് അല്ല പ്രീയയുടെ പ്രശസ്തി കണക്കിൽ എടുത്ത് തിരക്കഥ തിരുത്തുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

\"\"

പ്രിയക്ക് കൂടുതൽ സീനുകൾ നൽകാൻ തിരക്കഥ മാറ്റിയെഴുതുമോ എന്ന ചോദ്യത്തിന് നിർമ്മാതാവ് ഔസേപ്പച്ചൻ മറുപടി നൽകിയിരിക്കുകയാണ്. സിനിമ രണ്ടു ഷെഡ്യൂളായി ചെയ്യാം എന്നാണ് സംവിധായകൻ ഒമർ നിർദേശം നൽകിയിരുന്നത്. ഇത് അൽപ്പം ചെലവേറിയതാണെങ്കിലും നിർമാതാവ് ഇതിന് സമ്മതിക്കുകയായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ ചെയ്യുമ്പോൾ അവരുടെ പെർഫോമൻസ് വിലയിരുത്തി ആദ്യ ഷെഡ്യൂളിനു ശേഷം മാറ്റങ്ങൾ വേണ്ടി വരുമെന്ന് അണിയറപ്രവർത്തകരും വിലയിരുത്തിയിരുന്നു. ആ മാറ്റങ്ങളുടെ പണിപ്പുരയിലാണ് ഒമറും കൂട്ടരും. അതായത് പ്രീയയ്ക്ക് വേണ്ടി വീണ്ടും തിരക്കഥ തിരുത്തപ്പെടുന്നു.

ഷൂട്ടിങ്ങിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പാട്ട് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങൾക്കു നൽകിയത് എന്തിനാണ് എന്ന സ്വാഭാവിക ചോദ്യത്തിനും ഉത്തരം ഒമറിന്റെ കയ്യിൽ ഉണ്ട്. പുതുമുഖങ്ങളെ വച്ചൊരു സിനിമ ചെയ്യുമ്പോൾ അവരുടെ സ്വീകാര്യതയും കഴിവും മനസ്സിലാക്കാൻ വേണ്ടിയാണ് ഷൂട്ടിങ്ങിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പാട്ട് ചിത്രീകരിച്ച് യുട്യൂബി‍ൽ നൽകിയത്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പാട്ട് റിലീസ് ചെയ്‌തതും അതുകൊണ്ടാണ്.

\"\"

ക്ലാസ് മുറിയിലെ പ്രണയനോട്ടം പല സിനിമകളിലും കണ്ടിട്ടുള്ളതായതിനാൽ അതിൽ ഒരു വ്യത്യസ്‌തത വേണമെന്നു തോന്നിയതിനാൽ പുരികമുയർത്താൻ കഴിയുമോയെന്ന് പ്രിയയോടും റോഷനോടും ഒമർ ചോദിച്ചു. നൃത്തം പഠിച്ചതിനാൽ പ്രിയക്ക് അതിനു നിഷ്പ്രയാസം സാധ്യമായി.. പക്ഷെ ഒമറിന് സത്യത്തിൽ ഇഷ്ടപ്പെട്ടത് പ്രിയയുടെ സൈറ്റടിക്കലിനു ശേഷമുള്ള റോഷന്റെ എക്‌സ്‌പ്രഷനാണ്. എല്ലാം കൂടി ഒരു മാജിക് വർക്ക് ഔട്ട് ചെയ്‌തു പക്ഷെ ഒരിക്കൽ പോലും വിവാദം ആകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.

Malu Sheheerkhan

Malu Sheheerkhan | Executive Editor