മലയാളം ഇ മാഗസിൻ.കോം

അവർ പ്രണയത്തിലാണോ? റോഷനുമായുള്ള തന്റെ റിലേഷൻഷിപ്പിനെക്കുറിച്ച്‌ വെളിപ്പെടുത്തി പ്രിയാ വാര്യർ

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട്‌ ലോകമെമ്പാടും തരംഗം സൃഷ്ടിച്ച യുവ നായികയാണ്‌ മലയാളികളുടെ സ്വന്തം പ്രിയാ വാര്യർ. ഒമർ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ പ്രിയാ വാര്യരും റോഷനും തമ്മില്‍ പ്രണയത്തിലാണെന്ന് അന്നു മുതൽ തന്നെ ഗോസിപ്പുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം റോഷന്റെ പിറന്നാളിന് പ്രിയ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ‘വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.

\"\"

കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും. എനിക്ക് നിന്നെപ്പോലെയാകാന്‍ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകള്‍ക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’ ഇതായിരുന്നു പ്രിയയുടെ കുറിപ്പ്.

ഈ കുറിപ്പിന് താഴെയായി ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ റോഷന് ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നു. താനും പ്രിയയും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നും റോഷന്‍ മറുപടി നല്‍കി. ഇപ്പോഴിതാ, പ്രിയയും ഗോസിപ്പുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്.

\"\"

‘ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതും സമപ്രായക്കാര്‍ക്കൊപ്പം സൗഹൃദം പങ്കിടുമ്പോള്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരിക്കും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്’- പ്രിയ പറഞ്ഞു.

അഡാര്‍ ലവിന് ശേഷം നിരവധി സിനിമാ ഓഫറുകള്‍ പ്രിയയെ തേടിയെത്തിയിട്ടുണ്ട്. പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍. ലവ് ഹാക്കേഴ്‌സ് എന്ന ബോളിവുഡ് ചിത്രത്തിലും പ്രിയയാണ് നായിക. കൂടാതെ ഒരുപിടി പുതിയ ചിത്രങ്ങളിലും പ്രിയ നായികയാവുമെന്ന് റിപ്പോർട്ടുകളുണ്ട്‌.

Avatar

Staff Reporter