മലയാളം ഇ മാഗസിൻ.കോം

ശബരിമലയിലെ KSRTCയുടെ കുത്തക അവസാനിച്ചേക്കും, പ്രൈവറ്റ്‌ബസുകൾക്കും ഇനി ‘മല കയറാം’

ശബരിമല തീർത്ഥാടനത്തിലും കെഎസ്ആർടിസിയുടെ കുത്തക നഷ്ടമാകുന്നു. സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകൾക്കു സ്വതന്ത്രമായി ഓടാൻ അനുമതി നൽകിയുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ഫലത്തിൽ വിനയാകുന്നത് കെഎസ്ആർടിസിക്കാണ്. മണ്ഡലകാലത്ത് കെഎസ്ആർടിസി നടത്തുന്ന ശബരിമല സർവീസുകൾ വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കോർപ്പറേഷന് വലിയ കൈത്താങ്ങായിരുന്നു. എന്നാൽ, കേന്ദ്ര നിയമത്തിന്റ ബലത്തിൽ സ്വകാര്യ ബസുകൾക്കും ശബരിമല സർവീസ് നടത്താനായാൽ അത് കെഎസ്ആർടിസിയുടെ വരുമാനത്തെ കാര്യമായി തന്നെ ബാധിക്കും.

ശബരിമല തീർത്ഥാടനത്തിലും കെഎസ്ആർടിസിയുടെ കുത്തക നഷ്ടമാകുന്നു

കഴിഞ്ഞ മാസം ആദ്യമാണ് ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ടൂർ ഓപ്പറേറ്റർമാർക്ക് രാജ്യത്ത് എവിടേയും ബസ് സർവീസ് നടത്താനാകും. ഓരോ സംസ്ഥാനത്തും പ്രത്യേക പെർമിറ്റുകൾ ആവശ്യമില്ല. ഇതോടെ ലക്ഷ്വറി സൗകര്യങ്ങളുള്ള ബസുകൾ പമ്പയിലേക്ക് എത്തുന്നതിനു തടസമില്ലാത്ത സ്ഥിതിയാണ് ഉണ്ടാകുക. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Avatar

Staff Reporter