24
March, 2019
Sunday
06:26 PM
banner
banner
banner

വരവറിയിച്ച്‌ അരങ്ങേറ്റത്തിൽ തന്നെ ഒരുപിടി റെക്കോർഡുകളുമായി പൃഥ്വിഷായുടെ കിടിലൻ ഷോ!

അരങ്ങേറ്റ ടെസ്റ്റിൽ പ്രതീക്ഷ തെറ്റിക്കാതെ പൃഥ്വി ഷാ. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് പൃഥ്‌വി. രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറിയ ഈ പതിനെട്ടുകാരൻ 99 പന്തിൽ നിന്നാണ് തന്റെ കന്നി സെഞ്ച്വറി നേടിയത്.

15 ബൗണ്ടറികളോടെ ആണ് സെഞ്ച്വറി പൂർത്തിയാക്കിയത്. സച്ചിൻ തെണ്ടുൽക്കറിന് ശേഷം ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന പദവിയും ഷായ്ക്ക് സ്വന്തം. 154 പന്തിൽ നിന്നും 134 റൺസ് നേടിയാണ് പൃഥ്‌വി ഷാ പുറത്തായത്.

1990 ൽ സച്ചിൻ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടുമ്പോൾ 17 വയസ്സും 112 ദിവസവുമായിരുന്നു പ്രായം. ഷാ സെഞ്ച്വറി നേടിയത് 18 വയസ്സും 329 ദിവസവും തികയുമ്പോൾ ആണ്. 20 വയസിൽ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ കപിൽ ദേവ് ആയിരുന്നു രണ്ടാം സ്ഥാനത്ത്‌.

ഇപ്പോൾ പൃഥ്‌വി ഷായുടെ ടെസ്റ്റ് സെഞ്ച്വറി റെക്കോഡോടെ കപിൽ ദേവ് 3 ആം സ്ഥാനത്തും പൃഥ്‌വി 2 ആം സ്ഥാനത്തും ആണ്. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ താരം, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം, അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം ഈ റെക്കോർഡുകൾ ഇനി പൃഥ്‌വിക്കു സ്വന്തം.

മുൻപ് രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിലും പൃഥ്‌വി കഴിവ് തെളിയിച്ചിട്ടുണ്ട്. ദുലീപ് ട്രോഫി, രഞ്ജി ട്രോഫി ടൂർണമെന്റിലും പ്രിത്വിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. അരങ്ങേറ്റത്തിന്റെ പതർച്ചയില്ലാതെ സ്വാഭാവികമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞുവെന്നാണ് മുൻ താരങ്ങളുടെ വിലയിരുത്തൽ. പ്രിത്വിയുടെ റെക്കോർഡ് പ്രകടനത്തിൽ സച്ചിൻ തെണ്ടുൽക്കർ, വി വി എസ് ലക്ഷ്മൺ, സെവാഗ് തുടങ്ങിയ താരങ്ങൾ സന്തുഷ്ടി പ്രകടിപ്പിച്ചു.

[yuzo_related]

Comments


Related Articles & Comments