വിജയങ്ങൾ തീർച്ചയായും മനസ്സിനെ ആഹ്ളാദഭരിതമാക്കാറുണ്ട്. നമ്മുടെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമാണ് വിജയം. മാത്രമല്ല വിജയിക്കുമ്പോൾ ആത്മവിശ്വാസമുയരും. പ്രമുഖ സിനിമാ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം. പരാജയം പഠനത്തിനുള്ള അവസരമായാണ് ഞാൻ കാണുന്നത്. എവിടെയാണ് പിഴച്ചതെന്ന് പലകുറി എഴുതിയും മായ്ച്ചുമൊക്കെ പരിശോധിക്കും. വിജയവും പരാജയവും ഒരുപോലെ ഉൾക്കൊണ്ടു വേണം മുമ്പോട്ടുള്ള പ്രയാണം. തീർച്ചയായും ഒരാർട്ടിസ്റ്റിന്റെ നിലനിൽപ്പിനാധാരം ഈ തിരിച്ചറിവാണെന്ന് എനിക്ക് തോന്നുന്നു. നിവിൻ പറഞ്ഞു.
ഒരിക്കൽ പൃഥ്വിരാജ് എന്നോട് പറഞ്ഞു നിവിന്റെ സിനിമകളൊക്കെ ഹിറ്റാണ്. തുടർച്ചയായി ഹിറ്റുകൾ വരുമ്പോൾ നമുക്ക് വിജയത്തിന്റെ ചില ചേരുവകൾ പിടികിട്ടും. അപ്പോൾ എല്ലാ സിനിമകളിലും വിജയത്തിന്റെ ആ ചേരുവകൾ ചേർക്കാൻ നോക്കും. ഇവിടെ പാട്ടു വേണം ഇവിടെ പ്രണയം വേണം ഇവിടെ ഫൈറ്റ് വേണം എന്നൊക്കെ തോന്നും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമുക്കിഷ്ടം തോന്നുന്ന സിനിമകൾ ചെയ്യുക. ചില സിനിമകൾ വിജയിക്കും ചിലവ പരാജയപ്പെടും. അതു വളരെ വിലപ്പെട്ട ഉപദേശമായിരുന്നു. അതിനു ശേഷം എന്റെ സിനിമകൾ റിലീസാകുമ്പോൾ വിജയ പരാജയങ്ങളെ കുറിച്ചോർത്ത് ഞാൻ ടെൻഷനടിക്കാറില്ല.