പ്രിന്റ് ചെയ്ത ആർ സി ബുക്കും ലൈസൻസും ഇനി ഉപയോഗശൂന്യം. ആർ സി ബുക്കും ലൈസൻസും ഡിജിറ്റൽ ആക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. സംസ്ഥാനത്ത് ഇനി ലൈസൻസും ആർ സി ബുക്കും പ്രിന്റ് ചെയ്ത് നൽകില്ല. എല്ലാം ഡിജിറ്റൽ ആകുന്ന ഈ ആധുനിക കാലത്ത് പ്രിന്റിങ്ങിന്റെ ആവശ്യമില്ലെന്ന് ചൂടിക്കട്ടിയാണ് നടപടി. കൂടാതെ പൊതുമേഖലാസ്ഥാപനമായ ഐ ടി ഐ യെയുടെ കരാർ എതിർത്തത്തിൽ ലൈസൻസ്, ആർ സി ബുക്ക് അച്ചടി മുടങ്ങിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കുടിശ്ശിക വർധിച്ചതും മാറ്റത്തിന് കാരണമാണ്. ഒരു മാസത്തെ ലൈസൻസുകൾക്ക് ഒന്നര ലക്ഷം രൂപയും മൂന്നു മാസത്തെ ആർ സി ബുക്കിനു 3 ലക്ഷം രൂപയും ആണ് കുടിശ്ശിക.
ആദ്യ ഘട്ടത്തിൽ ലൈസൻസുകളും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്കുകളുമാണ് ഡിജിറ്റൽ ആക്കാൻ പോകുന്നത്. നിലവിൽ ഡ്രൈവിംഗ് പാസ്സായി 3 മാസത്തിനു ശേഷമാണ് ആർ സി ബുക്കും ലൈസൻസും ഉടമകൾക്ക് ലഭിക്കുന്നത്. എന്നാൽ ഡിജിറ്റൽ ആകുന്നതോടെ നിമിഷങ്ങൾക്കകം തന്നെ ആർ സി ബുക്കും ലൈസൻസും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. എം പരിവാഹന സൈറ്റിലെ സാരഥിയിൽ നിന്നാണ് ഡൗൺലോഡ് ചെയ്യാൻ കഴിയുക. ഡിജി ലോക്കറിലും ഇത്തരത്തിൽ രേഖകൾ സൂക്ഷിക്കാവുന്നതാണ്. അതുകൊണ്ട് ലൈസൻസും ആർ സി ബുക്കും ഇനി വീട്ടിൽ മറന്ന് വെച്ചതിൽ പേടിക്കേണ്ട ആവശ്യവുമില്ല.