മലയാളം ഇ മാഗസിൻ.കോം

എന്തുകൊണ്ട്‌ ദിലീപ്‌ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെട്ടു? ആ പ്രധാന 10 കാര്യങ്ങൾ ഇവയാണ്!

നടി ആക്രമിക്കപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വരുന്നു. കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് ഫെഫ്ക അംഗം സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറിയോടാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി തുടക്കം മുതല്‍ നിലപാട് എടുത്തയാളാണ് സലിം ഇന്ത്യ. കേസില്‍ ദിലീപിനെ കുടുക്കിയതാണെന്നും സലിം ഇന്ത്യ ആരോപിച്ചിരുന്നു.

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും അതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിലെ ഉന്നതര്‍ക്കെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാതെ വന്നതോടെയാണ് ദിലീപുമായി ബന്ധപ്പെട്ടവര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപുമായി ബന്ധപ്പെട്ടവര്‍ തുടക്കം മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണ്. കേസില്‍ ജൂലായ് 10ന് അറസ്റ്റിലായി ദിലീപ് 85ാം ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. അറസ്റ്റ് നടന്ന് 100 ദിവസത്തിലേക്ക് അടുക്കുമ്പോഴും ദിലീപിനെതിരായ കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

തുടക്കം മുതൽ ദിലീപ്‌ ഉന്നയിക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്

1. സിനിമയിലെ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തി.
2. പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല
3. ഫെബ്രുവരി 19ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു.
4. 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായ തന്നെ ഒറ്റരാത്രി കൊണ്ട് അവര്‍ വില്ലനാക്കി.
5. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസില്‍ പ്രതിയാക്കി. നേരത്തേ ജാമ്യം നിഷേധിക്കാന്‍ കാരണമായ ഈ സാഹചര്യങ്ങള്‍ മാറി.
6. സിനിമാ രംഗത്തെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കി. 2016 ലെ ക്രിസ്മസ് കാലത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലായി. ലിബര്‍ട്ടി ബഷീര്‍ സ്വന്തമെന്ന പോലെയാണ് സംഘടന കൊണ്ടു നടന്നത്. തിയേറ്റര്‍ ഉടമ കൂടിയായ താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഫിയോക്ക് എന്നപേരില്‍ പുതിയ സംഘടനയുണ്ടാക്കി. ഇതേത്തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ തനിക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങി.
7. പരാതിക്കാരിയോ സാക്ഷികളോ കേസില്‍ തനിക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല.
8. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ വന്ന ഫോൺ കോൾസിനെക്കുറിച്ച്‌ ഡിജിപിക്ക്‌ പരാതി വാട്ട്സ്‌ ആപ്പ്‌ വഴിയും നേരിട്ടും നൽകിയെങ്കിലും കേസ്‌ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
9. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നടിയുമായി കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയ്ക്ക് അടുപ്പമുണ്ട്. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിന് അറിവുണ്ടായിരുന്നില്ല.
10. വന്‍കിട മാദ്ധ്യമ കോര്‍പറേറ്റുകളുമായി ഉള്‍പ്പെടെ അടുത്ത ബന്ധമുള്ള ശ്രീകുമാര്‍ മേനോനു തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ബന്ധമുണ്ടെന്ന സംശയത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ വിശദീകരിച്ചിരുന്നു. ഈ നേരമത്രയും ചോദ്യം ചെയ്യല്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കാമറ ഓഫായെന്ന് കണ്ടു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവരുടെ പ്രതികരണം സംശയാസ്പദമായിരുന്നു.

ദിലീപിനെതിരെ കേസിൽ ഗൂഡാലോചന നടന്നു എന്നു സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസിനു പരാതി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണെങ്കിലും ഏറെ നിർണ്ണായകമായ നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. നടിയുടെ കേസിൽ ദിലീപിനെതിരെ ഗൂഡാലോചന നടന്നു എന്നു സ്ഥാപിക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കങ്ങൾ ഇതോടെ ബലപ്പെടും. പ്രധാനമന്ത്രിയുടെ ഓപിസിൽ നിന്നു കത്തു വന്നതോടെ ആഭ്യന്തരവകുപ്പും പൊലീസും ആശങ്കയിലായിട്ടുണ്ട്. നടിയെ ആക്രമണത്തിനിരയാക്കിയ കേസിൽ ഇതോടെ ദിലീപിനെതിരായ അന്വേഷണവും കുറ്റപത്രവും വൈകിയേക്കുമെന്നാണ് സൂചനകൾ.

Gayathri Devi

Gayathri Devi | Executive Editor