മലയാളം ഇ മാഗസിൻ.കോം

ആണും പെണ്ണും അറിയാൻ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പൈൽസ്‌ നിങ്ങളെയും പിടികൂടും!

മൂക്കത്തു ദേഷ്യമുള്ളവരെ കാണുമ്പോൾ അറിയാതെയെങ്കിലും ചോദിച്ചു പോകും, നിനക്ക്‌ പൈൽസിന്റെ കുഴപ്പമുണ്ടോ എന്ന്! മലയാളികൾക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ജീവിത ശൈലീ രോഗമാണ് പൈൽസ്‌ അഥവാ മൂലക്കുരു.

പെട്ടെന്നുള്ള ദേഷ്യത്തിനു പുറമേ, രണ്ടും മൂന്നും തവണ ടോയ്‌ലറ്റിൽ പോയാലും മതിയായില്ലെന്ന തോന്നൽ, ടോയ്‌ലറ്റിൽ പോകുമ്പോൾ അനുഭവപ്പെടുന്ന പുകച്ചിൽ രക്തസ്രാവം തുടങ്ങിയവയെല്ലാം പൈൽസിന്റെ ലക്ഷണങ്ങളാണ്. പക്ഷെ പലരും രക്തസ്രാവം അസഹ്യമാകും വരെ രോഗം മറച്ചു വയ്ക്കും. അസുഖം മൂര്‍ച്ഛിച്ച് വസ്ത്രത്തില്‍ പോലും രക്തക്കറ വരുന്ന അവസ്ഥയെത്തുമ്പോഴാണു പലരും ചികില്‍സ തേടാന്‍ ഒരുങ്ങുന്നത്. ഇത്‌ പലവിധ ശാരീരിക – മാനസിക അസ്വസ്ഥതകൾക്കും ഇത്‌ പിന്നീട്‌ കാരണമാകാം.

പുറത്തു പറഞ്ഞാൽ നാണക്കേടാകും എന്ന് ഭയന്നാണ് പലരും ഡോക്ടറെ കാണാന്‍ പോകാതെ ഈ അസുഖത്തെ കൊണ്ടുനടക്കുന്നത്‌. മലദ്വാരത്തിലുണ്ടാകുന്ന വെരിക്കോസ് രോഗമാണ് പൈല്‍സ്. പൈല്‍സ് അഥവാ മൂലക്കുരു (ആര്‍ശസ്) സിരയിലോ ലോഹിനിയിലോ ഉള്ള രക്തക്കുഴലുകളുടെ വികാസം മൂലമുണ്ടാകുന്ന ഒരു രോഗമാണ്. വികസിച്ച രക്തക്കുഴലുകള്‍ വീണ്ടും അമിതമായി വികസിക്കുകയോ മര്‍ദ്ദിക്കപ്പെടുകയോ ചെയ്താല്‍ അവ പൊട്ടി രക്തസ്രാവം ഉണ്ടാകും.

യുവാക്കളും യുവതികളും ചില മുൻകരുതൽ സ്വീകരിച്ചാൽ പൈൽസ്‌ വരാതെ നോക്കാം. അറിയാമോ ഇപ്പോഴത്തെ ഭക്ഷണ ശീലങ്ങള്‍ മൂലക്കുരുവിന്റെ പ്രധാന കാരണമാണ്, അതിനാൽ…
1. എരിവ്, പുളി, മസാലകള്‍ ഇവ അമിതമായി ചേര്‍ന്ന ആഹാരം കഴിക്കാതിരിക്കുക.

2. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാര സാധനങ്ങള്‍, ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ്, മാംസം, കോഴിമുട്ട മുതലായവ മിതമായി ഉപയോഗിക്കുക.

3. നാരിന്റെ അംശം കൂടുതലുള്ള ആഹാരം, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ധാരാളംകഴിക്കുക.

4. ശുദ്ധജലം ധാരാളം കുടിക്കുക, ആഹാരസമയം കൃത്യമായി പാലിക്കുക.

5. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. തുടങ്ങിയ കാര്യങ്ങളിൽ അവിവാഹിതരായവർ കൂടുതലും ശ്രദ്ധിക്കണം.

മലശോധനയ്ക്കായി ടോയ്‌ലറ്റിൽ ഏറെ നേരം ചെലവഴിക്കുന്നവർക്കാണ് പൈൽസിനു സാധ്യത കൂടുതൽ. അതിനാൽ ശോധനയ്ക്ക് ഉൾപ്രേരണ തോന്നുമ്പോൾ മാത്രം പോവുക. അമിത സമ്മർദം ചെലുത്താതിരിക്കുക. യൂറോപ്യൻ സ്റ്റൈൽ ക്ലോസറ്റ് ഉപയോഗിക്കുമ്പോൾ ചെറിയ സ്റ്റൂളോ മറ്റോ ഉപയോഗിച്ച് കാലുകൾ അൽപം ഉയർത്തിവയ്ക്കുന്നതു ശോധന കൂടതൽ സുഗമമാക്കും.

ഇത്‌ കൂടാതെ അവിവാഹിതരും വിവാഹിതരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1. ഒരേ നിലയില്‍ അധികസമയം നില്‍ക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കുക.

2. മലവും മൂത്രവും അധിക സമയം തടഞ്ഞു നിര്‍ത്തുന്നത് ഒഴിവാക്കു.

3. സ്ഥിരമായി വ്യായാമം ചെയ്യുക.

4. മലവിസര്‍ജ്ജനത്തിനു വേണ്ടി മലം പുറപ്പെടുവിക്കുവാന്‍ ശക്തിയായി മുക്കാതിരിക്കുക.

5. ശൌച്യത്തിനായി ചെറുചൂടുവെള്ളം ഉപയോഗിക്കുക.

6. നിരപ്പില്ലാത്തതും കടുപ്പമുള്ളതുമായ പ്രതലത്തില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കുക.

7. മദ്യപാനം, പുകവലി, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.

8. രാത്രിയില്‍ അധികം ഉറക്കമിളയ്ക്കുന്നതും പകല്‍ സമയങ്ങളില്‍ ആഹാരത്തിനുശേഷം സ്ഥിരമായി ഉറങ്ങുന്നതും ഒഴിവാക്കുക.

9. ലൈ-ഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പ് മലവിസര്‍ജനം നടത്തുക.

10. പ്രകൃതി വിരുദ്ധ ലൈ-ഗിക വേഴ്ച ഒഴിവാക്കുക.

11. അമിതഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കുക.

ഈ കാര്യങ്ങളെല്ലാം കൃത്യമായി ജീവിതത്തിൽ പാലിച്ചാൽ പുറത്തു പറയാൻ പോലും മടിക്കുന്ന പൈൽസ്‌ എന്ന രോഗത്തെ പ്രതിരോധിക്കാം.

Avatar

Staff Reporter