മലയാളം ഇ മാഗസിൻ.കോം

ഗർഭകാലത്ത്‌ മേക്കപ്പ്‌ ഒഴിവാക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ അറിയാമോ?

പഠനങ്ങൾ പറയുന്നത്‌ ഗർഭിണികൾ സൗന്ദര്യ വർധന വസ്തുക്കൾ ഉപയോഗിക്കുന്നത്‌ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ്.  സാധാരണ നമ്മൾ ഉപയോഗിക്കാറുള്ള ക്രീമുകളിലും മറ്റ്‌ സൗന്ദര്യ വർധക വസ്തുക്കളിലും കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്‌.  ഇതാണ് ഗർഭസ്ഥ ശിശുവിനെ മോശമായി ബാധിക്കുന്നത്‌.  ഇത്‌ ഓട്ടിസത്തിനു വരെ കാരണമാകുന്നുവെന്നാണ് കാനഡയിലെ യോർക്ക്‌ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ പറയുന്നത്‌.

എന്നാൽ സ്ത്രീകളുടെ മുഖത്തിന്‌ കൂടുതൽ തിളക്കം വക്കുന്ന സമയം കൂടിയാണ് ഗർഭകാലം. എങ്കിലും ചിലർക്കു മാത്രം മുഖക്കുരുവും മുടി കൊഴിച്ചിലുമുണ്ടാകും. ഹോർമോണുകളിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. മുഖക്കുരു ഒഴിവാക്കാൻ നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന്‌ മുൻപ്‌ ഡോക്ടറുടെ നിർദ്ദേശം തേടാവുന്നതാണ്.  റെറ്റിനോൾ പോലുള്ള രാസവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതും നല്ലതാണ്.

വെള്ളം ധാരാളമായി കുടിച്ചാൽ തന്നെ ചർമ്മത്തെ തിളക്കമുള്ളതായി നില നിർത്താം. തിളപ്പിക്കാത്ത പാലിൽ പഞ്ഞി മുക്കി മുഖത്ത്‌ സാവധാനം തടവുക.  ഇത്‌ ചർമ്മത്തിന്‌ നനവ്‌ ലഭിക്കാനും തിളക്കമുണ്ടാകാനും സഹായിക്കും.  സോപ്പ്‌ ഒഴിവക്കുന്നത്‌ നല്ലതാണ്. സോപ്പിന്റെ അമിതമായ ഉപയോഗം ചർമ്മത്തെ വരണ്ടതാക്കും.

Sandeep Sasikumar

Sandeep Sasikumar

സന്ദീപ്‌ ശശികുമാർ | Editor