മലയാളം ഇ മാഗസിൻ.കോം

ഇനി ഒരിക്കലും മറക്കില്ല അമ്മമാരുടെ അമ്മിഞ്ഞപ്പാൽ ഓർമ്മകൾ: ഇത് പ്രീതി കണ്ടെത്തിയ അത്ഭുതം

പൊക്കിള്‍ച്ചുഴിയും മുലകളും മലയാളിയെ സംബന്ധിച്ച് ലൈംഗിക ചിഹ്നങ്ങളാണ്. എന്നാല്‍ ജീവനെ പാലൂട്ടി വളര്‍ത്തിയെടുക്കുന്ന മനോഹര ക്ഷേത്രങ്ങളാണ് അവയെന്ന് പ്രീതി പറയും.

അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം നാവില്‍ മാറാതെ നില്‍ക്കാനും മനസ്സില്‍ നിറഞ്ഞ് നില്‍ക്കാനും ചെന്നൈ സ്വദേശിയായ പ്രീതി എന്ന വീട്ടമ്മ നിങ്ങളെ സഹായിക്കും. മുലപ്പാലുപയോഗിച്ച് ആഭരണങ്ങളുണ്ടാക്കി മാതൃത്വത്തിന്‍റെ സുവര്‍ണ്ണ നിമിഷങ്ങളെ നിങ്ങളുടെ കൈകളിലേക്ക് തരും പ്രീതി.

\"\"

അതെ. അങ്ങനെ മധുരമുള്ള ആ സുന്ദര കാലത്തിന്‍റെ ഓര്‍മ്മകളെ മോതിരമോ കമ്മലോ ലോക്കറ്റോ ഒക്കെയായി മാറ്റുകയാണ് പ്രീതി.

മുലപ്പാല്‍, കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി, തലമുടി, പല്ല് തുടങ്ങിയവ ആഭരണങ്ങളായി സൂക്ഷിക്കുന്ന പതിവ് മറ്റ് രാജ്യങ്ങളിലുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ ചെയ്തത് പ്രീതിയാണ്.

\"\"

പ്രീതി അംഗമായ അമ്മമാരുടെ ഒരു ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളാണ് ഇത്തരം ഒരു ആശയം പ്രാവര്‍ത്തികമാക്കാന്‍ പ്രീതിക്ക് പ്രചോദനമായത്.

ആദ്യത്തെ വെല്ലുവിളി എങ്ങനെ മുലപ്പാല്‍ കേടാവാതെ സൂക്ഷിക്കാം എന്നതായിരുന്നു എന്ന് പ്രീതി പറയുന്നു. ആദ്യമൊക്കെ ഒരുപാട് പിഴവുകള്‍ സംഭവിച്ചു. ഇന്‍റര്‍നെറ്റ് ആയിരുന്നു ആശ്രയം. മുലപ്പാല്‍ എങ്ങനെ കേടാകാതെ സൂക്ഷിക്കാം എന്ന് മനസ്സിലാക്കിയതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നും പ്രീതി പറയുന്നു.

\"\"

ആദ്യം സുഹൃത്തുക്കള്‍ക്ക് മാത്രമായാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ആളുകള്‍ കേട്ടറിഞ്ഞ് വരാന്‍ തുടങ്ങിയതോടെ അവര്‍ക്കും നിര്‍മ്മിച്ച് നല്‍കി. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അവര്‍ നല്‍കുന്ന മുലപ്പാല്‍ ഉപയോഗിച്ച് ആഭരണങ്ങളാക്കി നല്‍കുന്നു. മമ്മാസ് മില്‍ക്ക് ലൗ എന്ന ഫേസ്ബുക്ക് പേജില്‍ പ്രീതിയുടെ ആഭരണനിര്‍മ്മാണ ചാരുത നമുക്ക് കാണാന്‍ കഴിയും.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാതൃത്വത്തിന്‍റെ അഭിമാന കാലഘട്ടമാണ് കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുന്നത്. ആ ഓര്‍മ്മകളെ താലോലിക്കാന്‍ ഇനി മുതല്‍ സ്വന്തം മുലപ്പാലുപയോഗിച്ചുള്ള ആഭരണങ്ങളെ ഒപ്പം കൂട്ടാം.

\"\"

ഫാന്‍സി ആഭരണങ്ങളായാണ് പ്രീതി ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിനാല്‍ മുലപ്പാല്‍ ഉപയോഗിച്ച് സ്വര്‍ണ്ണത്തില്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് പ്രീതി.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com

preethi-milk-ornaments

Avatar

Staff Reporter