23
October, 2018
Tuesday
12:59 PM
banner
banner
banner

കാലിൽ സ്വർണ്ണ പാദസരം ഇടുന്നത് ദോഷമാണ്‌ എന്ന് ചിലർ എങ്കിലും പറയുന്നതിന്റെ കാരണം അറിയാമോ?

ഫാഷൻ സങ്കൽപ്പങ്ങൾ എത്ര കണ്ട് മാറിയെന്നു പറഞ്ഞാലും കമ്മലും മാലയും പാദസരവും ഒക്കെ സ്ത്രീകൾ ഉപയോഗിക്കാതിരിക്കില്ല. ഇവയിൽ ഒക്കെ അല്പസ്വല്പം ഫാഷൻ അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ പൂർണ്ണമായും ഒരു സ്ത്രീയും ഇവയൊന്നും ഉപേക്ഷിക്കില്ല.

സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇൻഡ്യയിലെ സ്ത്രീകൾ തന്നെയാണ് മുൻപന്തിയിൽ. വെള്ളിയേക്കാള്‍ വില്‍പ്പനയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതും സ്വർണ്ണം തന്നെയാണ്.പഴയ കാലത്തെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ വില ഒരുപാട് ഉയർന്നെങ്കിലും പണച്ചെലവ് ഗൗനിക്കാതെ കഴുത്തിലും കാതിലും കാലിലും സ്വര്‍ണം അണിയുന്നത് ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്.

ധനികരുടെ വീട്ടിലെ പെണ്കുട്ടികൾ ഉൾപ്പെടെ പണ്ടുകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എന്നാൽ ഇന്ന് സ്വര്‍ണ പാദസരത്തോടാണു സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.

പണ്ടുകാലത്ത് സ്വര്‍ണ പാദസരങ്ങള്‍ അണിയാന്‍ പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ അനുവദിക്കാതിരുന്നതിന്റെ പ്രധാന കാരണം സാമ്പത്തിക ബുദ്ധിമുട്ട് മാത്രം ആയിരുന്നില്ല. മറിച്ച് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാൽ ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു ആളുകൾ വിശ്വസിച്ചിരുന്നത്.

സ്വർണ്ണത്തെ കുറിച്ച് ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് സമ്പന്നര്‍ പോലും പാദസരത്തിന് വേണ്ടി സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്.

എന്നാല്‍, കാലം മാറിയതനുസരിച്ച് പഴയ ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസങ്ങളും ഒക്കെ ഒരു പരിധി വരെ മാറി. അതുകൊണ്ടുതന്നെ ഇന്നത്തെ സമൂഹം വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു എന്നതാണ് വാസ്തവം.

RELATED ARTICLES  ജ്യോതിഷപ്രകാരം 2018 ഒക്ടോബര്‍ 22 മുതല്‍ 28 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments