മലയാളം ഇ മാഗസിൻ.കോം

ചാറ്റിലൂടെ പരിചയപ്പെട്ട വിദേശയുവതിയെ \’ശരിക്കൊന്നു കാണാൻ\’ ചെന്ന പ്രവാസി യുവാവ്‌ \’ശരിക്കും പെട്ടു\’

ഇന്റര്‍നെറ്റ് തട്ടിപ്പിന് ദുബായില്‍ പ്രവാസി യുവാവ് ഇരയായി. ഇന്‍റെര്‍നെറ്റിലൂടെ പരിചയപ്പെട്ട യുറോപ്പിയന്‍ യുവതി പ്രവാസിയായ യുവാവിനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുപത്തിരണ്ട് വയസ്സുകാരിയായ യുറോപ്പ്യന്‍ യുവതി തന്‍റെ ചിത്രങ്ങളും ഈ യുവാവിന് നല്‍കിയിരുന്നു.

സുന്ദരിയായ യുറോപ്പ്യന്‍ യുവതിയോടൊത്തു സെക്സ് ചെയ്യാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയ യുവാവിനെ സ്വീകരിച്ചത് ഒരു നൈജീരിയന്‍ യുവതിയാണ്. താന്‍ കാണാന്‍ വന്നത് യുറോപ്പ്യന്‍ യുവതിയെ ആണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അവര്‍ ഇവിടെയുണ്ട് എന്ന് പറഞ്ഞ് യുവാവിനെ അകത്തേക്ക് ക്ഷണിക്കുകയാണ് നൈജീരിയന്‍ യുവതി ചെയ്തത്.

യുവാവിനെ മുറിയിലിരുത്തിയ ശേഷം നൈജീരിയന്‍ യുവതി ബാത്ത്റൂമിലേക്ക് പോകുകയും അല്പസമയത്തിനു ശേഷം അര്‍ദ്ധ നഗ്നയായി യുവാവിന് അടുത്തേക്ക് വരികയും ലൈഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ , തനിക്ക് താല്‍പ്പര്യമില്ലെന്ന നിലപാടായിരുന്നു യുവാവിന്. ഈ സമയം മറ്റ് രണ്ട് പേര്‍ മുറിയിലെത്തി യുവാവിനെ ബലമായി നഗ്നനാക്കി യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു.

ആയിരം ദിര്‍ഹം നല്കിയിലെങ്കില്‍ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കും എന്ന് ഈ സംഘം ഭീഷണിപ്പെടുത്തുകയും യുവാവിന്‍റെ വാച്ച് അഴിച്ചെടുകുകയും ചെയ്തു. പണം നല്‍കി അവിടുന്ന് രക്ഷപെട്ട യുവാവ് ഈ സംഘത്തിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തന്‍റെ കൈയില്‍ നിന്നും ആയിരം ദിര്‍ഹവും വാച്ചും നൈജീരിയന്‍ മൂവര്‍ സംഘം മോഷ്ട്ടിച്ചു എന്നാണ് പ്രവാസി യുവാവ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ നൈജീരിയന്‍ സംഘം ഇയാളുടെ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. അഞ്ഞൂറ് ദിര്‍ഹവും വാച്ചും തനിക്ക് യുവാവ് സമ്മാനമായി നല്‍കുകയായിരുന്നു എന്ന് നൈജീരിയന്‍ യുവതി കോടതിയില്‍ മൊഴി നല്‍കി. അഞ്ഞൂറ് ദിര്‍ഹം തങ്ങള്‍ക്ക് യുവാവ് നല്‍കിയതാണ് എന്നും മോഷ്ട്ടിച്ചതല്ല എന്നും നൈജീരിയന്‍ യുവാക്കളും കോടതിയില്‍ പറഞ്ഞു.

ഇന്റെര്‍നെറ്റ് തട്ടിപ്പിന്‍റെ ഇരകളില്‍ ഒടുവിലത്തെ ആളായ പ്രവാസി യുവാവിന് നഷ്ട്ടമായത് ആയിരം ദിര്‍ഹവും വാച്ചുമാണ്. ഇത്തരം മോഹന വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും ചാടിപ്പുറപ്പെടുന്ന പ്രവാസികൾക്ക്‌ ഇതൊരു പാഠമാകട്ടെ. ഇത്തരം തട്ടിപ്പുകൾ ഗൾഫ്‌ രാജ്യങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്‌ എന്നും റിപ്പോർട്ടുകൾ ഉണ്ട്‌. 

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com