20
November, 2018
Tuesday
12:01 AM
banner
banner
banner

യുവതാരങ്ങളിലെ വമ്പൻ റിലീസുമായി ആദി, താരപുത്രനെ വരവേൽക്കാനൊരുങ്ങി ആരാധകരും!

സൂപ്പർസ്റ്റാറിന്റെ മകൻ വെള്ളിത്തിരയിലെത്തുന്നതു കാത്തിരുന്ന ആരാധകർക്ക് ആവേശമായി ആദി റിപ്പബ്ലിക് ഡേ റിലീസ് ആയി തിയറ്ററുകളിൽ എത്തുന്നു. താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു നാളേറെയായി ആരാധകര്‍. ജനുവരി 26ന് റിലീസ് ചെയ്യുന്ന ചിത്രം 200ല്‍ പരം തിയേറ്ററുകളിലെത്തും. പ്രണവ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ആദി ജിത്തു ജോസഫ് ഒരുക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ജിത്തു ജോസഫ് ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ 18 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റുകളില്‍ ഒന്നായ നരസിംഹം തിയേറ്ററുകളിലെത്തിയത് എന്ന പ്രത്യേകതകൂടി ഉണ്ട്. 18 വര്‍ഷം പിന്നിടുമ്പോള്‍ ഇതേ ദിനത്തിലാണ് മകന്റെ ചിത്രവും തിയേറ്ററുകളിലെത്തുന്നത് എന്നത് അവിചാരിതമാകാം. അച്ഛന്റെ കൈ പിടിച്ചാണ് പ്രണവ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. മേജര്‍ രവിയുടെ ആദ്യ ചിത്രമായ പുനര്‍ജനിയിലൂടെ ബാലതാരമായി എത്തിയ പ്രണവിന് മികച്ച ബാലതാരത്തിനായുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

തമ്പി കണ്ണന്താനം-മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലും ലാലിന്റെ ചെറുപ്പകാലവും പ്രണവ് അഭിനയിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. ശേഷം ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി. ഇപ്പോൾ ജിത്തു ജോസഫ് ചിത്രത്തില്‍ നായകനുമായി.

ചിത്രത്തിലേതു പോലെ തന്നെ പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും ആദിയെന്നാണ്. സം ലൈസ് ക്യാന്‍ ബീ ഡെഡ്‌ലി എന്ന ടാഗ് ലൈനാണ് ചിത്രത്തിന്. ജിത്തു ജോസഫിന്റെ ഒണ്‍പതാമത്തെ ചിത്രമാണ് ആദി. എട്ടു ചിത്രങ്ങള്‍ ചെയ്തപ്പോള്‍ ഇല്ലാത്ത ടെന്‍ഷനാണ് ആദി ചെയ്യുമ്പോള്‍ താന്‍ അനുഭവിക്കുന്നതെന്നും ജിത്തു ജോസഫ് പറയുന്നു. സിനിമയുടെ ട്രെയിലറും ടീസറും ഇതിനോടകം പുറത്തിറങ്ങി. ഗാനമുള്‍പ്പെടെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സന്റെ സംഗീതത്തില്‍ നജീം അർഷാദ് ആലപിക്കുന്ന സൂര്യനെ…… എന്ന് തുടങ്ങുന്ന, ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നു. പ്രണവ് മോഹന്‍ലാല്‍ ഗിത്താര്‍ വായിക്കുന്ന രംഗത്തോടെയാണ് ഗാനം ആരംഭിക്കുന്നത്.

ആക്ഷന്‍ സീനുകളാണ് ആദിയുടെ ഹൈലൈറ്റ് എന്നും, എന്നാൽ ആദിയെ റിവെഞ്ച് ത്രില്ലര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്നീ വീഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്താനാകില്ലെന്നും പ്രേക്ഷകരെ തീര്‍ത്തും തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എന്റര്‍ടെയ്നറാകും ആദിയെന്നും ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആടിക്കുവേണ്ടിയുള്ള പ്രണവിന്റെ പാര്‍ക്കൗര്‍ പരിശീലനം തുടക്കം മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രണവിന്റെ ഫൈറ്റ് സീനുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

ആദിയില്‍ വന്‍ ഫൈറ്റും സസ്പന്‍സും ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ജിംനാസ്റ്റിക്സില്‍ പരിശീലനം നേടുന്നതിനാല്‍ പ്രണവിന്റെ ശരീര ഭാഷ പാര്‍ക്കൗറിന് അനുയോജ്യമായ വിധത്തിലായിരിക്കുമെന്നും റോക്ക് ക്ലൈബ്ലിംഗ്, സ്‌കൈ ഡൈവിംഗ്, ജിംനാസ്റ്റിക്സ് എന്നിവയില്‍ പ്രാവീണ്യമുള്ളതിനാല്‍ പ്രണവിന് പാര്‍ക്കൗര്‍ എളുപ്പമായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ശാരീരിക ക്ഷമതയും സാഹസികതയും വേഗതയും വേണ്ട ഒന്നാണ് പാര്‍ക്കൗര്‍.

RELATED ARTICLES  'മീടു' വെളിപ്പെടുത്തലുകളെ തള്ളി മോഹൻലാൽ, ഇതുകൊണ്ട്‌ ഒന്നും സംഭവിക്കില്ലെന്നും സൂപ്പർ താരം

പ്രണവിന്റെ നായികയെ കുറിച്ച് ഒന്നും ജിത്തു ജോസഫ് ഇതുവരെയും പറഞ്ഞിട്ടില്ല. എന്നാൽ ലെന, അനുശ്രീ, അദിതി എന്നിവരാണ് മൂന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ഷറഫുദ്ദീന്‍, ഷിജു വില്‍സണ്‍, ടോണി ലൂക്, നോബി എന്നിവരും ചിത്രത്തില്‍ ഉണ്ട്. ഹൈദരബാദ് രാമോജി റാവു ഫിലിം സിറ്റി, ബനാറസ്, ബംഗളുരു, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

[yuzo_related]

Comments


Related Articles & Comments