മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ വന്നു പോയ യുവാക്കളാണോ? സൂക്ഷിക്കണം ഒരു ഞെട്ടിക്കുന്ന റിപ്പോർട്ട്‌ പുറത്ത്‌

കൊവിഡിനെ അതിജീവിച്ച യുവജനങ്ങള്‍ക്ക് ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന മരണ സാധ്യത അഞ്ചിരട്ടിയാണെന്ന് തെലങ്കാന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ദ്ധനവാണ് ഇടക്കാലത്തുണ്ടായത്. മാറിയ ജീവിതശൈലി, വര്‍ദ്ധിച്ച സമ്മര്‍ദം എന്നിവയും ഇത്തരം മരണങ്ങള്‍ക്ക് കാരണമാകുന്നതായി ഐഎംഎ അറിയിച്ചു. മുമ്പ് ആരോഗ്യമുള്ള വ്യക്തികളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍, കോവിഡിന് ശേഷം വര്‍ധിച്ചതായി ഐഎംഎ പറയുന്നു. 30 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ അവരുടെ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈല്‍ എന്നിവ പരിശോധിക്കണമെന്നും ഐഎംഎ പറയുന്നു. 

40 വയസ്സിന് മുകളിലുള്ളവര്‍ വാര്‍ഷിക ഹൃദയ പരിശോധന നടത്തണം. ഇലക്ട്രോകാര്‍ഡിയോഗ്രാം, എക്കോകാര്‍ഡിയോഗ്രാം, എക്‌സര്‍സൈസ് ടോളറന്‍സ് (ട്രെഡ്മില്‍) ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന പരിശോധനയാണ് നടത്തേണ്ടത്.  

രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി, പാരമ്പര്യം, ഹൈപ്പര്‍ കൊളസ്ട്രോളീമിയ, പൊണ്ണത്തടി, ശരിയായ ഉറക്കക്കുറവ്, വര്‍ദ്ധിച്ച മാനസിക പിരിമുറുക്കം തുടങ്ങിയവയിലേതെങ്കിലുമുള്ളവരും പരിശോധനകള്‍ നടത്തണം. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തുക, പുകവലി ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക, സമ്മര്‍ദ്ദം കുറയ്ക്കുക, കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക, രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നും ഐഎംഎ പറയുന്നു. 

റിപ്പോര്‍ട്ടുകളില്‍ ഭയപ്പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു. 

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട്‌ ഫാമിന്റെ കാഴ്ചകൾ കാണാം, Kerala’s Biggest Dragon Fruit Farm

Avatar

Staff Reporter