08
April, 2020
Wednesday
04:22 PM
banner
banner
banner
banner

പുറത്തു പോകൽ: ബിഗ്‌ബോസും രജിത്തും ഒത്തുകളിച്ച ഒരു സീക്രട്ട്‌ ടാസ്ക്‌ നാടകം പൊളിയുന്നു, വൈറൽ ആകുന്ന ഈ കുറിപ്പ്‌ വായിക്കണം

പ്രേക്ഷകരെ കൈയ്യിലെടുത്ത്‌ മുന്നേറുന്ന ബിഗ്ബോസ്‌ സീസൺ 2 ൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌. മത്സരാർത്ഥികളിൽ പ്രമുഖനായ ഡോ രജിത്‌കുമാർ ബിഗ്ബോസ്‌ ഹൗസിൽ നിന്ന്‌ പുറത്തു പോയിരിക്കുന്നു. ഇതിനെതിരെ രജിത്‌ അനുകൂലികൾ രംഗത്തു വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച്‌ ജോണിപോൾ എന്നയാൾ എഴുതിയ കുറിപ്പാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്‌. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

കണ്ണിൽ മുളക്‌ തേച്ച വിഷയത്തിൽ നമുക്കൊന്നു പുറകോട്ടു പോയി നോക്കാം.

സീൻ 1: രേഷ്മയും മറ്റു പെൺകുട്ടികളും ബോർഡിൽ ടീച്ചർമാരെ കളിയാക്കി വരക്കുന്നു ഏകദേശം 15 മിനിറ്റ്‌ ഈ സമയം ഒരു ടീച്ചർ പോലും അവിടേക്കു വന്നില്ല എന്നത്‌ അതിശയം തന്നെ.

സീൻ 2 അസംബ്ലി: വിദ്യാർത്ഥികളായ ആളുകളെ വെയിലത്ത്‌ നിർത്തിയുള്ള അസംബ്ലി. ഹെഡ്‌ ടീച്ചർ ബോർഡിൽ വരച്ച കുട്ടികളെ ശിക്ഷിക്കാൻ തുടങ്ങുന്നു രേഷ്മ അത്‌ രജിത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു ഒടുവിൽ കുറ്റം തെളിയുന്നു വരച്ചവരെ ശിക്ഷിക്കുന്നു.

സീൻ 3 ക്ലാസ്‌ റൂം: രേഷ്മയുടെ ബർത്ത്ഡേ ആഘോഷം ഇതിന്‌ മുൻപേ തന്നെ തന്നെ കള്ളൻ എന്ന്‌ വിളിച്ചവരെ തിരിച്ചടിക്കുമെന്ന്‌ രജിത്‌ പ്രഖ്യാപിക്കുന്നു തുടർന്ന്‌ തന്റെ കയ്യിൽ സൂക്ഷിച്ച ചെറിയ കുപ്പിയിൽ നിന്നും ഗ്ലിസറിൻ എടുത്തു രേഷ്മയുടെ കണ്ണിൽ തേക്കുന്നു. ആ സീൻ കണ്ട ബുദ്ധിയുള്ള ആളുകൾക്ക്‌ അതൊരു വെൽ പ്ലാൻഡ്‌ ഓപ്പറേഷൻ ആയിരുന്നു എന്ന്‌ മനസിലാക്കാം..

ഇനി യാഥാർത്ഥ്യത്തിലേക്ക്‌ വരാം. രജിത്‌ എന്നയാൾ അത്‌ മുളകാണെന്നു സ്ഥാപിച്ചെടുക്കുന്നു. മുളക്‌ കണ്ണിൽ തേച്ച ഒരാളെ കൂടെയുള്ളവരുടെയും വെറുപ്പ്‌ കൂട്ടുന്നതിനായി ആയിരിക്കണം അയാൾ അങ്ങനെ പറഞ്ഞത്‌. രജിത്‌ എന്ന വ്യകതി അത്തരത്തിലുള്ള ഒരു മണ്ടത്തം ഒരിക്കലും കാണിക്കാൻ സാധ്യതയില്ല കാരണം അയാൾക്കു വെളിയിലുള്ള സപ്പോർട്ടിനെ പറ്റി വ്യക്തമായ ധാരണ ഉണ്ട്‌. മാത്രമല്ല മുളക്‌ കണ്ണിൽ തേച്ചാലുള്ള ദൂഷ്യവശങ്ങൾ ചിന്തിക്കാതെ പ്രവർത്തിക്കുന്നതല്ല രജിത്‌, അയാൾ അങ്ങനെ ചെയ്യാൻ രണ്ട്‌ സാധ്യത മാത്രമേ ഞാൻ മുന്നിൽ കാണുന്നുള്ളൂ.

സാധ്യത 1: അദ്ദേഹത്തിന്‌ ഒഴിവാക്കാൻ പറ്റാത്ത എന്തോ ഒന്നിന്‌ പുറത്തുപോയെ പറ്റൂ.. അതിന്‌ ബിഗ്ബോസ്സും ആയാളും ഒത്തുകളിച്ച നാടകം. ഇല്ലെങ്കിൽ എന്തിന്‌ താത്കാലികമായി മാറ്റി നിർത്തണം?? രജിത്‌ പോയാൽ പിന്നെ ഈ ഷോ പൂട്ടികെട്ടണ്ട വരും എന്ന്‌ ബിഗ്ബോസിന്‌ നന്നായി അറിയാം.

സാധ്യത 2: ഒരു സീക്രെട്‌ ടാസ്ക്‌. ഒരു ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമ്പോഴുള്ള സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നോ അല്ലെങ്കിൽ കൂടെയുള്ള ആളുകളുടെ പ്രതികരണം അറിയാനോ? പക്ഷേ സീക്രെട്‌ ടാസ്കിനുള്ള സാധ്യത 10% മാത്രം കാരണം അപ്പോഴും കണ്ണിന്‌ അസുഖമുള്ള കുട്ടിയോട്‌ ഇത്‌ വേണ്ടായിരുന്നു എന്ന പ്രതിഷേധം ഉയർന്നു വരാൻ സാധ്യതയുണ്ട്‌.

ഇനി എന്ത്‌ തന്നെ ആയാലും ഇത്‌ മൂലം രജിത്തിന്റെ ഫാൻസിൽ 25% ആളുകൾ ചാഞ്ചാടിയാണ്‌ നിൽപ്പ്‌ ഇതൊരു ടാസ്ക്‌ അല്ല മുകളിൽ പറഞ്ഞ സാധ്യത 1 ആണെങ്കിൽ പോലും രജിത്തിന്റെ ഉള്ള വില കൂടി പോയി എന്ന്‌ വേണം കരുതാൻ. ഇനി ടാസ്ക്‌ ആണെന്ന്‌ പറഞ്ഞാൽ പിന്നെ ബിഗ്ഗ്ബോസിന്റ കൺഫെഷൻ റൂമിലെ നാടകം എന്തിനായിരുന്നു എന്ന്‌ പ്രേക്ഷകർ ചോദിക്കും. റിയാലിറ്റി ഷോ എന്ന പേരും പറഞ്ഞു നാടകമാണോ എന്നും ചോദ്യം വരാം. ചുരുക്കത്തിൽ ഇതൊരു പുലിവാലാണ്‌ രജിത്‌ പിടിച്ച പുലിവാൽ.

Comments

comments

[ssba] [yuzo_related]

Comments



Related Articles & Comments