24
March, 2019
Sunday
06:21 PM
banner
banner
banner

ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! പൂയം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌

നക്ഷത്രങ്ങളിൽ 8–ാ മതു നക്ഷത്രം. സംസ്കൃതത്തിൽ പുഷ്യം എന്നു പറയുന്നു. നക്ഷത്രരാജൻ എന്നാണ് പൂയം അറിയപ്പെടുന്നത്. നക്ഷത്രങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ നക്ഷത്രം. വിവാഹം ഒഴികെയുള്ള എല്ലാ ശുഭകാര്യങ്ങൾക്കും പൂയം നക്ഷത്രം ഉത്തമം. വാൽക്കണ്ണാടി രൂപത്തിൽ ആകാശത്തിൽ നിലകൊള്ളുന്ന 8 നക്ഷത്രങ്ങൾ ചേർന്ന രൂപമാണ് പൂയ്യം. പരിശ്രമശാലികളും മികച്ച വ്യക്തിത്വത്തിനുടമകളുമായിരിക്കും. ഏതു കാര്യത്തിലും അൽപ്പം മടിച്ചു നിന്നിട്ടേ മുന്നിലേക്ക് വരികയുള്ളൂ. കുലീന സ്വഭാവത്തിനുടമയായിരിക്കും. അന്ധവിശ്വാസത്തിനടിമപ്പെടാതെ യുക്തിസഹമായി പ്രവർത്തിച്ചു പോകും.

ഈ നക്ഷത്രക്കാര്‍ സന്തോഷവാന്മാരായും ശാന്തപ്രകൃതരായും വിദ്വാന്മാരായും ധനവാന്മാരായും ബുദ്ധിമാന്മാരായും പരോപകാരികളായും ഒന്നിലും ലജ്‌ജയില്ലാത്തവരായും ഭവിക്കും. ഗുരുഭക്‌തിയും മതനിഷ്‌ഠയും ഉള്ളവരും ആയിരിക്കും. ഏറ്റെടുത്ത ചുമതലകള്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഇവര്‍ നിര്‍വ്വഹിക്കും. മിതവ്യയവും സൂക്ഷ്‌മതയും ആത്മവിശ്വാസവുംമൂലം ഇവര്‍ ഉയര്‍ന്ന നിലയിലെത്തും. വസ്‌തുതകള്‍ക്ക്‌ നിരക്കാത്ത ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കും. സ്‌ത്രീകള്‍ പടിപടിയായി സമ്പന്നതയിലേക്ക്‌ ഉയര്‍ത്തപ്പെടുന്നത്‌ കാണാം. സൗന്ദര്യവും, സൗഭാഗ്യവും, സന്താനങ്ങളും ഈ നക്ഷത്രക്കാര്‍ക്ക്‌ പ്രതീക്ഷിക്കാവുന്നതാണ്‌. കുളിച്ച്‌ അണിഞ്ഞൊരുങ്ങുന്നതില്‍ ഇവര്‍ എപ്പോഴും താല്‌പര്യം കാണിച്ചുകൊണ്ടിരിക്കും.

പൂയം നക്ഷത്രത്തില്‍ പിറന്നവര്‍ ആത്മവിശ്വാസികളായി കാണുന്നു. ഇവര്‍ ശാന്തസ്വഭാവക്കാരായി കണ്ടു വരുന്നു. കോമളമായ ശരീരമാണ് ഇവരുടേത്. സ്വന്തം കുലത്തിന് ചേരുന്ന കാര്യങ്ങളില്‍ താല്പര്യം കൂടും. ഗുരുഭക്തിയും മതാനുഷ്ടാന നിഷ്ടയുമുള്ളവരാണിവര്‍. ഹൃദയചാഞ്ചല്യം കൂടുതലാണിവര്‍ക്ക്. അതിഥി സര്‍ക്കാരത്തില്‍ ഏറെ പ്രിയരാണ്. വീട്ടുക്കാരോട് അടുപ്പം കൂടുതലായിരിക്കും.

നല്ല വേഷം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പൂയം നക്ഷത്രക്കാർ. എടുത്തുചാട്ടകാരാണിവർ. വരാൻ പോകുന്ന നന്മ തിന്മകളെ ചിന്തിക്കാത്തവരാണിവർ. വീണ്ടുവിചാരം തീരെയില്ലാത്തവരാണിവർ. ഒരു നല്ല കാര്യം ഇവരിലുള്ളത് ഇവർ ഏർപ്പെടുന്ന കാര്യത്തിൽ വളരെ കൃത്യനിഷ്ടയോടും കാര്യമായും ചെയ്യും അതിൽ നിന്നും ആർക്കും ഇവരെ പിന്തിരിപ്പിക്കാനാവില്ല. വിദ്യാഭ്യാസം കുറവായാലും എല്ലാ കാര്യത്തിലും ഇവർക്ക് അറിവ് ഉണ്ടാകും. ഏതിനെയും ചെറുത്ത് തോൽപ്പിക്കും. ആരു തെറ്റു ചെയ്താലും മുഖം നോക്കാതെ ശിക്ഷിക്കുന്നവരായിരിക്കും ഇവർ. പലപ്പോഴും ആവശ്യത്തിലേറെ സ്വതന്ത്രരും എന്തും നേരിടുന്നതിൽ ഉറച്ച മനസുമായിരിക്കും. ഇവർ പൊതുവെ വീടും കുടുംബവും കുടുംബക്കാരെയും വിട്ട് ദൂരെ താമസിച്ച് ഉപജീവനം നടത്തുകയും ധനം സമ്പാദിക്കുന്നവരുമായിരിക്കും.

മറ്റു നക്ഷത്രങ്ങളെക്കുറിച്ചുള്ള ഫലങ്ങൾ അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക

കുടുംബസ്‌നേഹം, ഉപകാരസ്മരണ, ദാനശീലം, ബുദ്ധി, ക്ഷമ, കര്‍മ്മഗുണം എന്നീ ഗുണങ്ങളുടെ വിളനിലമായ ഇക്കൂട്ടര്‍ വളരെ ഹൃദ്യമായി പെരുമാറാന്‍ കഴിവുള്ളവരാണ്. മറ്റുള്ളവരുടെ ചിന്തകളെ അറിഞ്ഞ് അവരുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനും ശ്രമിക്കും. കൂടാതെ മാറിയ പുതിയ പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും അതിനോട് യോജിച്ച് പോകാനും ഇവര്‍ക്ക് പ്രത്യേക കഴിവ് ഉണ്ട്. അതുകൊണ്ട് തന്നെ ഒരേ രീതിയിലല്ലാതെ മാറി മാറി വരുന്ന ജോലികളില്‍ വിജയിക്കാനും ഇവര്‍ക്കു സാധിക്കുന്നു. മറ്റുള്ളവര്‍ ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. മനസ്സിന് പൊതുവേ ബലക്കുറവായതിനാല്‍ വളരെ ചെറിയ കാര്യങ്ങളില്‍ പോലും വേവലാതിപ്പെടുമെന്നതാണ് ഇവരുടെ ദൗര്‍ബല്യം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ജന്മനാ തന്നെ ആരോഗ്യം കുറഞ്ഞവരാണ് ഈ നക്ഷത്രക്കാര്‍. ഇവര്‍ സ്വതന്ത്ര സ്വഭാവക്കാരായതു കൊണ്ടു മറ്റുള്ളവരുടെ അധികാരവും മേല്‍ക്കോയ്മയും തീരെ വകവച്ചുകൊടുക്കില്ല. ഒന്നാം പാദത്തിൽ ജനിച്ചാൽ സ്വയവും രണ്ടാം പാദത്തിൽ ജനിച്ചാൽ അമ്മയ്ക്ക് ദോഷവും മൂന്നാം പാദം അച്ഛന്റെ ആരോഗ്യത്തിനും സ്വത്തിനെയും നാലാം പാദം അമ്മാവനും മോശമായിരിക്കും.

എടുക്കുന്ന ഏത് തീരുമാനമായാലും മാറ്റി പറയാന്‍ ഈ നാളുക്കാര്‍ക്ക് മടിയില്ല. സ്വന്തം കാര്യസാധ്യത്തിന് വേണ്ടി സ്‌നേഹഭാവത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് നല്ല കഴിവാണ്. സ്വാര്‍ത്ഥ താല്പര്യം കൂടുതലുള്ളത് കൊണ്ട് ഇവരുടെ മിക്ക കാര്യങ്ങളും പരാജയപ്പെടും. 29 വയസ്സുവരെ കുടുംബാഭിവൃദ്ധിക്കുവേണ്ടി അദ്ധ്വാനിക്കും, ജോലിയും വരുമാനവും ഇക്കാലത്തുണ്ടാകും. 29 മുതൽ 36 വരെ കാലം ഗുണദോഷസമ്മിശ്രം. സാമ്പത്തികം മെച്ചമായിരിക്കുമെങ്കിലും പെട്ടെന്നുളള രോഗപീ‍‍ഡ അപകടം ഇവയ്ക്കു സാദ്ധ്യതയുണ്ട്. 32 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് നല്ല കാലമാണ്. സ്വതന്ത്ര നിലപാടുള്ളവരാണ് ഈ നാളുക്കാര്‍. ആരോഗ്യസ്ഥിതിയും നീതിബോധവും ഈ നാളുക്കാര്‍ക്ക് അധികമായി കണ്ടുവരുന്നു.

പൂയം നക്ഷത്രജാതർ വിദ്യയും ധനവും ഉളളവര‍ും എപ്പോഴും പ്രസന്നമായ മുഖവും കർമ്മകുശലത്വവും ഇവരുടെ വിശേഷങ്ങൾ തന്നെ. ധാർമ്മിക കാര്യങ്ങളിലും അദ്ധ്യാത്മിക കാര്യങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ഇവർക്കു താല്പര്യം ഉണ്ടായിരിക്കും ഉയർന്ന വിദ്യാഭ്യാസമുളളവരെക്കാൾ പൊതുവിജ്ഞാനം ഈ നക്ഷത്രക്കാരിൽ കാണാം. ഇവർ ഏകാന്ത പ്രിയരും പ്രകൃതിസൗന്ദര്യത്തിൽ തല്പരരും ആണ്. ഗൃഹതുരത്വം ഇവരുടെ പ്രത്യേകതയാണ്. സ്വഗൃഹത്തിൽ നിന്നും മാറി നില്ക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ശത്രുക്കളിൽ നിന്നും വഴുതി രക്ഷപ്പെടും. എതിർപ്പുകളെ മാനമായി തന്നെ പ്രകടിപ്പിക്കും. വിവാഹജീവിതം പൊതുവേ സന്തോഷകരമായിരിക്കും. മനസിനിണങ്ങിയ പങ്കാളിയെ ലഭിക്കും. ജീവിത പങ്കാളിയോട് അമിതമായ സ്നേഹവും വിധേയത്വവും ഉണ്ടായിരിക്കും. സന്താനങ്ങളോട് പ്രത്യേക താല്പര്യം കാണിക്കും. ജീവിതപങ്കാളിയെ സംശയിക്കുന്ന സ്വഭാവം ഉണ്ടായിരിക്കും. തന്മൂലം കലഹത്തിനിടയുണ്ട്.

സ്ത്രീകള്‍ക്ക് സ്വസ്ഥമായ കുടുംബജീവിതം പ്രയാസമാണ്. കുടുംബകലഹം സ്ഥിരമായി വീട്ടില്‍ കാണുന്നു. ഗര്‍ഭാശയ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവ അലട്ടിക്കൊണ്ടിരിക്കും. സഹോദരഗുണം കുറവായിരിക്കും. പൊക്കം കുറവായിരിക്കും സൗന്ദര്യമുള്ളവരായിരിക്കും. സുഖവും സന്തോഷവും കുറഞ്ഞവരായിരിക്കും. വളരെ തന്മയത്വമായി പെരുമാറുന്നവരായിരിക്കും സമാധാന പ്രിയരും മൂത്തവരെ ബഹുമാനിക്കുന്നവരും എന്നാൽ എല്ലാവരെയും നിലക്കു നിർത്തുന്നവരും ആത്മാർഥതയുള്ളവരും എല്ലാവരോടും സ്നേഹമുള്ളവരും ക്രമനുസരിച്ചുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവളുമായിരിക്കും. ഭൂമി, വീട് എന്നിവയിൽ നിന്നും ആദായം ലഭിക്കും. ഇവർ തീർത്തും പതിവ്രതകളായിരിക്കും. ഇവർ പൊതുവെ സ്വന്തം ഭർത്താവിന്റെ മേൽ ഒരൽപം നിയന്ത്രണം വയ്ക്കേണ്ടതായ് വരും. ആൾക്കാരുടെ അഭിപ്രായങ്ങൾക്കും കടിഞ്ഞാണിടാൻ കഴിയും. സ്വസ്ഥത കെടുത്തുന്ന പലതും ഇവരുടെ ജീവിതത്തിലുണ്ടാകും.

അനുകൂല നക്ഷത്രങ്ങൾ (പൊരുത്തമുള്ള നക്ഷത്രം) അശ്വതി–5, തിരുവാതിര–6, പുണർതം–7, ആയില്യം–6, തിരുവോണം–6, രേവതി–7. രജ്ജു നക്ഷത്രമാകയാൽ വിവാഹത്തിന് മകയിരം, അവിട്ടം, പൂരം, പൂരാടം, പൂയം, ഭരണി, അനിഴം, ഉത്തൃട്ടാതി, ചിത്തിര നക്ഷത്രങ്ങളുമായി ചേർക്കുന്നത് ഗുണകരമല്ല. പ്രതികൂല നക്ഷത്രങ്ങള്‍ – മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, രോഹിണി, കാർത്തിക. ഗ‍‌‌ൃഹനിർമാണം, സ്ഥാപനങ്ങൾക്കായുള്ള കെട്ടിടനിർമാണം, ക‍‌‍ൃഷി, ഔഷധ സേവ, കലാപരമായ പഠനങ്ങൾ, പുതിയ ആഭരണങ്ങൾ വാങ്ങാൻ, വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും ആദ്യമായി അണിയാൻ ഇവയ്ക്കൊക്കെ പൂയം നക്ഷത്രം ഉത്തമമെന്നാണ് വിശ്വാസം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

അനുകൂല ദിവസം – ശനി, തിങ്കൾ
നിർഭാഗ്യ ദിനം – ചൊവ്വ, ബുധൻ, ഞായർ
അനുകൂല തീയതി – 8, 17, 26
നിർഭാഗ്യ തീയതി– 5, 15, 25, 6
അനുകൂല നിറം – കടുംനീല, കടും പച്ച, മഞ്ഞ
നിർഭാഗ്യ നിറം – വെളുപ്പ്, കറുപ്പ്
അനുകൂല മാസം – ചിങ്ങം, കന്നി, ധനു, മീനം, ഇടവം
നിർഭാഗ്യ മാസം – മിഥുനം, കുംഭം
ശുഭകർമ്മത്തിന് പറ്റിയ ദിവസം – അനിഴം, തിരുവോണം ഉതൃട്ടാതി, രേവതി, അശ്വതി, രോഹിണി,

ദേവത – ബൃഹസ്പതി
ഗണം – ദേവഗണം
പുരുഷ നക്ഷത്രം
മൃഗം – ആട്
പക്ഷി – ചകോരം
വൃക്ഷം – അരയാല്‍

അരയാലിനെപ്പറ്റി വൃക്ഷായുര്‍വേദത്തില്‍ ഇങ്ങനെ പറയുന്നു
‘ദശകൂപസമോ വാപി ദശവാപിസമോ ഹൃദ:
ദശഹൃദസമോ പുത്ര, ദശപുത്ര സമോ ദ്രുമ:’

ദ്രുമം അഥവാ അരയാല്‍ പത്ത് പുത്രന് തുല്യം. ആല്‍ ഒരു മനുഷ്യന് ഗുണവും ശക്തിയും സൗഖ്യവും തുണയും നല്‍കുന്നു എന്നാണു സങ്കല്‍പ്പം. രാവിലെ 5നും 6നും ഇടയില്‍ വളരെ കൂടുതല്‍ ഓക്‌സിജന്‍ ഇത് പുറപ്പെടുവിക്കുന്നു എന്ന് വിശ്വസിക്കുന്നു. അരയാല്‍ അഥവാ അരചാല്‍ ആണ് വൃക്ഷങ്ങളുടെ രാജാവ്. ഈ വൃക്ഷത്തിന് കീഴെയിരുന്നപ്പോഴാണ് സിദ്ധാര്‍ത്ഥന്‍ ഗൗതമബുദ്ധനായി മാറിയത്.

ദോഷ പരിഹാരങ്ങൾക്ക്‌: ഹനുമാൻ, മൂകാംബികാ ദേവി, ശ്രീകൃഷ്ണൻ, മഹാദേവൻ ഭജനവും 15 മിനിട്ട് രാവിലെയും വൈകിട്ടും ഏതെങ്കിലും ദൈവത്തെ പ്രാർത്ഥിക്കുക, അരവണയോ, കടുംപായസമോ മാസത്തിൽ 2 പ്രാവശ്യം നടത്തുക. മൂന്ന്നേരം നെയ് വിളക്കു കത്തിക്കുക. കുറച്ച് ഉണക്ക മുന്തിരിയും കൽക്കണ്ടവും നിത്യവും വിളക്കിനു മുന്നിൽ വച്ച് ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുക.

നാളെ: ആയില്യം നക്ഷത്രം

മറ്റു നക്ഷത്രങ്ങളെക്കുറിച്ചുള്ള ഫലങ്ങൾ അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക

[yuzo_related]

CommentsRelated Articles & Comments