19
December, 2018
Wednesday
09:25 AM
banner
banner
banner

ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ സ്ത്രീകൾക്ക് ഇഷ്ടനായും സുഭഗനായും ഇടവിട്ടു സുഖദുഃഖങ്ങൾ അനുഭവിക്കുന്നവനായും ഭോഗസുഖം ഉള്ളവനായും രാജാവിങ്കൽ നിന്നു ലഭിയ്ക്കപ്പെട്ട സമ്പത്തോടുകൂടിയവനായും ദുഷ്ടനായും വിവാദത്തിൽ ജയിക്കുന്നവനായും ദീർഘായുസ്സനുഭവിക്കുന്നവനായും ഭവിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും.സ്ഥിരമായ പ്രയത്നം, അഭിപ്രായസ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്‌. ഏതു രംഗത്തും ഇവര്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പാരമ്പര്യരീതികള്‍, നിയമങ്ങള്‍ എന്നിവ പിന്‍തുടരാനും അനുസരിക്കാനുമാണ്‌ ഇവര്‍ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പൊരുമാറാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്‌. തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ ഇവര്‍കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്‍ത്തിക്കുകയൂള്ളു. ആത്മീയമായ ഉള്‍ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്‌. പൊതുവെ ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ള ഇവര്‍ ഔദ്യോഗികരംഗത്തും ഉയര്‍ച്ച പ്രാപിക്കുന്നു.എന്തെങ്കിലും തരത്തിലുള്ള മനോദുരിതം പലപ്പോഴും ഇവര്‍ക്കുണ്ടായിക്കൊണ്ടിരിക്കും.

മറ്റു നക്ഷത്രങ്ങളെക്കുറിച്ചുള്ള ഫലങ്ങൾ അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക

വ്യാഴന്റെ നക്ഷത്രം, ജന്മ സംഖ്യ 3, ഗുരുകടാക്ഷമുള്ളവരാണിവർ. വിട്ടുവീഴ്ചാമനോഭാവത്തിനുടമകളും, തളരാത്ത കഠിനാധ്വാനികളുമാണ്. സത്യത്തിനും ആത്മാർത്ഥതയ്ക്കും പ്രാധാന്യം നൽകുന്നവരും, ശിക്ഷണം നൽകുന്നതിനും തെറ്റിനെ നിയന്ത്രിക്കുന്നതിനും, അവയെ നശിപ്പിക്കുന്നതിനും മിടുക്കരാണ്. ക്ഷമയുടെ ശിഖരമാണ്. തെളിഞ്ഞ ചിന്താഗതിയും ദീർഘവീക്ഷണത്തോടെ തീരുമാനമെടുക്കാനുള്ള കഴിവും, ഇടപഴകുന്നവരോട് പെട്ടെന്ന് എടുത്തടിച്ച് സംസാരിക്കുന്നതിലൂടെ ശത്രുക്കളെ വിലയ്ക്കു വാങ്ങുന്നു. ഈ പ്രവണത ഒഴിവാക്കണം. കുടുംബത്തിന്റെ മുന്നേറ്റത്തിന് ഇണയ്ക്ക് ശക്തിപകരുന്നവരാണ് താങ്കൾ. ഇണ താങ്കളെ പ്രശംസിച്ച് സംസാരിക്കും. വിദ്യയും കഴിവും ഉണ്ടെങ്കിലും മിക്കവരും വീട്ടമ്മമാരായിരിക്കും. കുടുംബത്തോടുള്ള അതിരറ്റ ഉത്തരവാദിത്വബോധമാണിതിനു കാരണം. സംസാരപ്രിയരായ ഇവർക്ക് വിനയം വളരെയധികം ആവശ്യമാണ്. സ്വന്തം പരിശ്രമത്താൽ ധനമുണ്ടാക്കി ജീവിക്കുന്നവരാണിവർ. ചെറിയ ഉപകാരങ്ങൾ ചെയ്തിട്ട് അതിനെ പെരുപ്പിച്ച് കാണിക്കുന്ന സ്വഭാവം ഒരു ന്യൂനതയാണ്. പൊങ്ങച്ചക്കാരാണ്. ബാല്യകാലം സന്തോഷമായിരിക്കും. കാര്യങ്ങൾ നിരീക്ഷണപാഠവത്തോടെ നിരീക്ഷിക്കുന്നവരാണ്.

ദിവസേനയുള്ള നക്ഷത്ര ഫലങ്ങൾ അറിയാനും ജ്യോതിഷ സംശയങ്ങൾക്കും ജ്യോതിഷ കൈരളി ഫേസ്ബുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യുക! CLICK HERE

ബാല്യകാലത്ത് കലയിൽ നല്ല പ്രാവണ്യമുണ്ടായിരിക്കും. മറ്റുള്ളവരുടെ ജോലികൾ കൂടി ഏറ്റെടുത്ത് ചെയ്തു തീർക്കാൻ കഴിവുള്ളവരാണ്. പണമിടപാടു നടത്തുന്ന ഉദ്യോഗസ്ഥർ ആരെയും വിശ്വസിച്ച് ഉത്തരവാദിത്വം എൽപ്പിക്കരുത്. ബാല്യകാലം സന്തോഷപ്രദമായിരിക്കുമെങ്കിലും മധ്യകാലഘട്ടം അത്ര ശോഭനമല്ല. സാമ്പത്തിക നേട്ടത്തെക്കാൾ ആദരവു പിടിച്ചു പറ്റാനാണ് ആത്മാർഥമായി ഇവർ ആഗ്രഹിക്കുന്നത്. ധനമോഹികളാണെങ്കിലും ഏതു വിധേനയും ധനം സമ്പാദിക്കണമെന്ന ആഗ്രഹമില്ല. അസുഖങ്ങൾ ഉണ്ടായാൽ കയ്യിൽ കിട്ടുന്ന മെഡിസിൻ കഴിച്ച് സ്വയം ചികിത്സ നടത്തുന്നവരാണ് നിങ്ങൾ. അതു ശരിയല്ല ഡോക്ടറെ കണ്ടു ചികിത്സിക്കുന്നതാണ് നല്ലത്. തനിക്കു താൻ തന്നെ കുഴിതോണ്ടുന്നവരാണ് നിങ്ങൾ.. സ്വന്തം അഭിപ്രായമനുസരിച്ചേ പെരുമാറൂ, മറ്റുള്ളവരെ അനുസരിക്കില്ല. അവരോട് ശത്രുതാ മനോഭാവം വച്ചു പുലർത്തും. തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിക്കാൻ സമർഥരാണ്. കാഴ്ചയിലും പെരുമാറ്റത്തിലും നല്ലവരായിരിക്കണമെന്ന് മറ്റുള്ളവർക്ക് ഇവരെ കണ്ടാൽ തോന്നും. നേതൃത്വപദവിയിൽ ശോഭിക്കുന്നവരാണ്. വീട്ടുഭരണത്തിൽ മിടുക്കരാണിവർ. കുട്ടികളിൽ നിന്നും എല്ലാ സഹായസഹകരണങ്ങളും ലഭിക്കുന്നവരാണിവർ. രോഹിണി നക്ഷത്രക്കാരൻ ഭർത്താവായി ലഭിച്ചാൽ ഇവർക്ക് നല്ല കുട്ടികൾ ലഭിക്കുന്നതാണ്.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 19 ഡിസംബർ 2018) എങ്ങനെ എന്നറിയാം

പ്രതികൂല നക്ഷത്രങ്ങള്‍ – രേവതി, ഭരണി, അത്തം, ഉത്രാടം, അവിട്ടം, പൂയം, ആയില്യം
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

അനുകൂല നക്ഷത്രങ്ങൾ – തിരുവാതിര-5, പുണർതം-6, മകം-5, ഉത്രം-5, ചോതി-6, വിശാഖം-6, അനിഴം-5, മൂലം-7, പൂരാടം-6, തിരുവോണം-7, ചതയം-6, പൂരുരുട്ടാതി-6, ഉതൃട്ടാതി-6

അനുകൂല ദിവസം – വ്യാഴം
അനുകൂല തീയതി – 3, 12, 21, 30
നിറം – മഞ്ഞ
രത്നം – മഞ്ഞപുഷ്യരാഗം
വൃക്ഷം – തേന്മാവ്‌
നക്ഷത്രമൃഗം – നരന്‍
പക്ഷി – മയില്‍
ഗണം – മാനുഷം,
യോനി – പുരുഷം
ഭൂതം – ആകാശം

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ – ഇവര്‍ ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌.
പൂരുരുട്ടാതി, പുണര്‍തം, വിശാഖം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദി ശുഭകര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ നിത്യവും അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കണം.

മറ്റു നക്ഷത്രങ്ങളെക്കുറിച്ചുള്ള ഫലങ്ങൾ അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക

കടപ്പാട്‌: അരുവിക്കര ശ്രീകണ്ഠന്‍ നായര്‍

[yuzo_related]

CommentsRelated Articles & Comments