ടെലിവിഷനിലെ മഞ്ജു വാര്യർ എന്നായിരുന്നു പൂർണിമാ മോഹനെ ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. പെയ്തൊഴിയാതെയും, ഊമക്കുയിലും, നിഴലുകളുമൊക്കെ 99-2002 ലെ മെഗാഹിറ്റ് പരമ്പരകളായിരുന്നു. രണ്ടാം ഭാവം, വർണക്കാഴ്ചകൾ പിന്നെ എന്റെ പേഴ്സണൽ ഫേവറേറ്റുകളിൽ ഒന്നായ മേഘമൽഹാർ എന്നീ ചിത്രങ്ങളിലൂടെയും ഈ കലാകാരി തന്റെ പ്രതിഭ തെളിയിച്ചു. അവസരങ്ങൾക്ക് ഒരു പഞ്ഞവുമില്ലാതിരുന്ന സമയത്ത് തുടക്കക്കാരനായിരുന്ന ഇന്ദ്രജിത്ത് സുകുമാരനെ കല്യാണം കഴിച്ച് പൂർണിമ ഇന്ദ്രജിത്ത് ആയി, സിനിമയിൽ നിന്നും മാറി നിന്നെങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളിൽ നിറ സാന്നിധ്യമായി പൂർണിമ നിന്നു. ഓരോ അപ്പിയറൻസിലും ഡ്രസ്സിങ്ങിലും ടോട്ടൽ ലുക്കിലും അതീവ ശ്രദ്ധ പുലർത്തുന്ന പൂർണിമ 2013-ൽ സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ഷോകേസ് ചെയ്യാനായി \”പ്രാണാ\” എന്ന പേരിൽ കൊച്ചിയിൽ ബ്യൂട്ടിക്കും തുടങ്ങി. ഇന്ന് മലയാളത്തിന്റെ മെഗാ താരം മഞ്ജു വാര്യർ മുതൽ ബോളിവുഡിലെ സൂപ്പർ സ്റ്റാർ ജാക്വിലിൻ ഫെർണാണ്ടസ് വരെ ഇഷ്ടപ്പെടുന്ന സ്റ്റെയിലിസ്റ്റായി പൂർണിമ ഇന്ദ്രജിത്ത് മാറിയിരിക്കുന്നു.
ഇന്ന് കേരളത്തിലെ ഏറ്റവും ഡിമാന്റ് ഉള്ള സ്റ്റെയിലിസ്റ്റ്, രണ്ട് പെൺകുട്ടികളുടെ അമ്മ, തിരക്കേറിയ താരത്തിന്റെ ഭാര്യ, ടെലിവിഷൻ പ്രോഗ്രാം ജഡ്ജ് തുടങ്ങി ടി വി കൊമേഴ്ഷ്യൽസ് വരെ. എങ്ങനെയാണ് ഇതെല്ലാം മാനേജ് ചെയ്യുന്നത്?
നമ്മൾ സ്ത്രീകൾ പൊതുവേ മൾട്ടി ടാസ്ക്കിങ്ങിൽ കേമികളല്ലേ. ഒരു വീട്ടമ്മ തന്നെ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നു ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ, ഭക്ഷണം ഉണ്ടാക്കുകയും തുണി കഴുകിയിടലും മാത്രമല്ലല്ലോ വീട്ടിലേ ഓരോ അംഗത്തിന്റെയും കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്തു എല്ലാവരേയും ഒരേ പോലെ ബാലൻസ് ചെയ്തു കൊണ്ട് പോകുന്ന ഓരോ അമ്മമാരുമാണ് എന്റെ ഐക്കൺസ്. പിന്നെ വെറുതെയിരിക്കാൻ പൊതുവേ താൽപര്യമില്ലാത്ത കൂട്ടത്തിലാണ് ഞാൻ, എന്റെ എനർജി മുഴുവൻ ഇതുപോലെ പല കാര്യങ്ങൾക്കായി യൂട്ടിലൈസ് ചെയ്യാനാണ് എന്നുമിഷ്ട്ടം.
പ്രാണ മൂന്നു വർഷം പൂർത്തിയാക്കാൻ പോകുകയാണ്. നാട്ടിലെ കല്യാണങ്ങൾക്കും പാർട്ടികൾക്കുമൊക്കെ പ്രാണയുടെ വസ്ത്രങ്ങൾ ഉടുത്ത്കൊണ്ട് തിളങ്ങുന്നസ്ത്രീകളുടേയും കുട്ടികളുടെയും എണ്ണം വർദ്ധിച്ചു വരികയാണല്ലോ, ഇനിയും ബിസി ആകേണ്ടി വരുമല്ലേ?
വിവാഹ സീസൺ ആകുമ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ വർക്ക് ചെയ്യേണ്ടി വരുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായിട്ടുള്ള ദിവസമാണ്, മാത്രമല്ല കല്യാണ ഫോട്ടോ എല്ലാ കാലവും നിലനിൽക്കും. നമ്മുടെ അമ്മമാരുടെ കല്യാണ ഫോട്ടോ കണ്ട് അന്നത്തെ ഫാഷനെ ഒക്കെ കളിയാക്കിയവരാണ് നമ്മൾ, നമ്മുടെ മക്കളും അതുതന്നെ ചെയ്തെന്നു വരാം. അതുകൊണ്ടു എല്ലാ കാലവും ക്ലാസ്സിയായി നിൽക്കുന്ന ക്ലോത്സ് ആണ് ബ്രൈഡ് സ്പെഷ്യൽ ആയി പ്രാണയിൽ ഞങ്ങൾ ചെയ്തു കൊടുക്കുന്നത്. അതിനു വേണ്ടി കുറച്ചു കഷ്ടപ്പെട്ടാലും കുഴപ്പമില്ല.
എന്തായിരുന്നു ക്ലോത്തിംഗ് ലൈൻ തുടങ്ങാനുള്ള ഇൻസ്പിറേഷൻ?
നമ്മുടെ നാട്ടിലെ സ്ത്രീകൾ വളരെ നന്നായി ഡ്രസ്സ് ചെയ്യുന്നവരാണ്. ഒരു കല്യാണത്തിനു പോയാൽ തന്നെ നമുക്കത് കാണാനാകും. ഓർണമെന്റ്സ് ആയാലും മുല്ലപ്പൂ ചൂടുന്ന രീതിയായാലും, ഇതെല്ലാം അവർക്ക് നേച്വറൽ ആയി വരും. എനിക്ക് തോന്നുന്നില്ല ഫാഷൻ മാഗസിൻ വായിച്ചും യൂറ്റ്യൂബ് വീഡിയോസ് കണ്ടുമൊക്കെയാണ് അവർ പഠിക്കുന്നതെന്ന്. സുന്ദരികളുമാണ് നമ്മുടെ കുട്ടികൾ, ഇവർക്ക് സാധാരണ ടെക്സ്റ്റെയിൽസിൽ കിട്ടുന്ന പോലെ അല്ലാതെ, ഓരോ ബോഡി ടൈപ്പും, ഫീച്ചറും അതിലുമുപരി ഓരോരുത്തരുടെയും ക്യാരക്റ്റർ മനസ്സിലാക്കി അവർക്കായി എക്സ്ക്ലൂസീവ് ലുക്സ് ഡിസൈൻ ചെയ്ത് കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ലോഞ്ച് ചെയ്തതിനു ശേഷം കിട്ടിയ റെസ്പോൺസ് കണ്ടപ്പോഴെ ഞങ്ങൾക്കൊരു ഐഡിയ കിട്ടി. That people are loving the design എന്ന്. മൂന്ന് സ്റ്റാഫുമായി തുടങ്ങിയതാണ്. ഇപ്പോൾ മുപ്പതുപേരായി. ദുബായിൽ ഔട്ട്ലെറ്റ് ഓപ്പൺ ചെയ്യാൻ ഒരുപാട് പേർ ഇൻവൈറ്റ് ചെയ്യുന്നുണ്ട്, But it is a big responsibility. ദുബായ് ഷോപ്പിങ്ങിനും വസ്ത്ര വൈവിധ്യങ്ങൾക്കും പേരുകേട്ട നഗരമാണ്. അതുകൊണ്ട് കുറേ കാര്യങ്ങൾ ആലോചിച്ച് ചെയ്യേണ്ടതുണ്ട്.
അപ്പോഴേക്കും തിരക്കുകളുള്ളൊരു നടന്റെ ഭാര്യയായി ഞാൻ. പെട്ടന്നു തന്നെ രണ്ടു കുട്ടികളുടെ അമ്മയായി. പക്ഷേ… (Next Page)