13
December, 2018
Thursday
01:42 PM
banner
banner
banner

ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! പൂരാടം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌

പൂരാടം, പൂർ‌വ്വആഷാഢം എന്നും അറിയപ്പെടുന്നു. ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സൗന്ദര്യം, ആകര്‍ഷകത്വം, ബുദ്ധിശക്തി, വിശാലഹൃദയം തുടങ്ങിയവയുള്ളവരായിരിക്കും. ശുഭാപ്തിവിശ്വാസം, അഭിമാനബോധം എന്നിവയും ഇവരുടെ സവിശേഷതകളാണ്‌.

വശീകരണശക്തി, ആകര്‍ഷകമായി സംസാരിക്കുവാനുള്ള കഴിവ്‌, സുഹൃത്തുക്കളോടു തികഞ്ഞ ആത്മാര്‍ത്ഥത എന്നിവയും ഇവരുടെ ഗുണങ്ങളാണ്‌. സ്നേഹം, വാത്സല്യം തുടങ്ങിയ സദ്ഗുണങ്ങള്‍, മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്ന സ്വഭാവം തുടങ്ങിയവയും ഇവരെ വലിയ സുഹൃദ്‌വലയത്തിന്‌ ഉടമകളാക്കുന്നു. കലാപരമായ കാര്യങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഇവര്‍ ഒരുപോലെ തല്‍പരരായിരിക്കും. മെലിഞ്ഞു പൊക്കമുള്ളവരായിരിക്കും. ആകർഷണീയ ശരീരപ്രകൃതിയായിരിക്കും. ബുദ്ധിയുള്ളവരായിരിക്കും. ഏതു കാര്യത്തിലും എടുത്തുചാട്ടക്കാരായിരിക്കും. തർക്കത്തിൽ പരാജയപ്പെടുത്താൻ കഴിയുകയില്ല. മറ്റുള്ളവരെ പറഞ്ഞു ധരിപ്പിക്കാൻ ശ്രേഷ്ഠരായിരിക്കും. പറയുന്നത് തെറ്റായാലും ശരിയായാലും അവരുടെ അഭിപ്രായത്തെ കീഴ്പെടുത്താനാർക്കും കഴിയുകയില്ല. മറ്റുള്ളവരെ ഉപദേശിക്കാൻ കേമരാണെങ്കിലും തിരിച്ച് പറയുന്നത് ഇവർക്ക് ഇഷ്ടപ്പെടുകയില്ല.

നല്ല ബന്ധുക്കളോടു കൂടിയവരും ബുദ്ധിസാമര്‍ത്ഥ്യമുള്ളവരും ഗര്‍വ്വിഷ്‌ടരും ഹിതാനുകാരിയായ ഭാര്യയോടു കൂടിയവരും സുഖിമാന്മാരായും ഭവിക്കും. ഇവര്‍ വിശാലമനസ്‌കരും അന്തസ്സും അഭിമാനവും നിലനിര്‍ത്തിക്കൊണ്ട്‌ പെരുമാറുന്നവരുമായിരിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ ഇവര്‍ സന്നദ്ധരാണ്‌. എന്തിനെയും ചെറുത്ത്‌ നില്‍ക്കുന്നതിലും എതിര്‍ത്ത്‌ തോല്‌പിക്കുന്നതിലും ഇവര്‍ക്ക്‌ അസാമാന്യ കഴിവ്‌ ഉണ്ടാകും. ബഹുമാനവും കഴിവുമുള്ള കുട്ടികളെ ഇവർക്ക് ലഭിക്കും, ഇവരുടെ കുട്ടികള്‍ കുടുംബത്തിന് പേരും പെരുമയും ഉണ്ടാക്കികൊടുക്കുന്നവരായിരിക്കും. ആരോഗ്യത്തെക്കുറിച്ച് കൂടുതലൊന്നും കെയർ ചെയ്യാത്തവരാണിവർ.

വാദപ്രതിവാദത്തിലെ അപാരകഴിവ് പൂരാടക്കാർക്ക് അപാരമാണ്. തന്റെ അറിവിനെയും അനുഭവത്തെയും കുറിച്ചുള്ള അറിവ് ഇവർക്ക് സ്വയം മതിപ്പുള്ളതാകയാൽ മറ്റുള്ളവരുടെ ഉപദേശം കണക്കിലെടുക്കുകയില്ല. ഇവരുടെ തീരുമാനങ്ങള്‍ പലതും മോശമാകാനാണ് സാധ്യത. എടുക്കുന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നവരാണിവർ. അതിവരെക്കൊണ്ട് മാറ്റിയെടുക്കുക അസാധ്യമാണ്. ആർക്ക് എന്തു ചെയ്താലും തിരിച്ചുകിട്ടുന്നത് മറ്റുള്ളവരിൽ നിന്നും വിമർശനമായിരിക്കും. ആരുമായും സ്ഥിരമായൊരു ബന്ധവും വച്ചു പുലർത്താറില്ല. ചെയ്യുന്ന ജോലി വളരെ കൃത്യമായും ആത്മാർത്ഥമായും ചെയ്യും. ഇതു കാരണം ജീവിതത്തിൽ വളരെ ഉയരത്തിലെത്തിച്ചേരും. ദൈവവിശ്വാസികളും മഹത്വമുള്ളവരും വിനയരും തലക്കനം കുറഞ്ഞവരുമായിരിക്കും. മറ്റുള്ളവരുടെ ഉയർച്ചയ്ക്ക് കോട്ടം വരുന്ന ഒന്നും തന്നെ ഇവർ ചെയ്യാറില്ല.

സൗഭാഗ്യങ്ങൾ നില നിൽക്കുന്നതിനു നാവ് നിയന്ത്രിക്കേണ്ടതാണ്. ഇണയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്തിനെയും ചെറുത്തുനിൽക്കുകയും എതിർത്തുതോൽപിക്കുകയും ചെയ്യാനുള്ള കഴിവ് ശ്രദ്ധേയമാണ്. ചെയ്യാത്ത കുറ്റങ്ങൾക്ക് അപവാദങ്ങൾ കേൾക്കുന്നവരാണ്. പിശുക്കനെന്ന പേരുദോഷവും സമ്പാദിക്കും. സ്ഥിരമായ സുഹൃത്തുക്കൾ ഉണ്ടായിരിക്കില്ല. ജീവിതത്തിൽ 35 വയസ്സിനകം വരെയുള്ള സമയം. അതിനുശേഷമായിരിക്കും കുറേശ്ശെ ഉയർച്ചകൾ ഉണ്ടാകുക. അതിനുശേഷം 50–55 വരെ നല്ല സമയമായിരിക്കും. രക്ഷകർത്താക്കളിൽനിന്നും സഹായം കുറവായിരിക്കും. എന്നാൽ സഹോദരനിൽനിന്നും ഗുണാനുഭവങ്ങള്‍ ലഭിക്കും.

കൂടെ കൂടെ ജലദോഷം, ശ്വാസകോശരോഗം, പിത്താശയ രോഗങ്ങൾ ഇടുപ്പിനു തളർച്ച, സന്ധി തളർച്ച, ജനനേന്ദ്രിയരോഗങ്ങൾ, യോനി രോഗങ്ങൾ, ഉളുക്ക്, സന്ധിരോഗങ്ങൾ തുടങ്ങിയവ ഇവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇവർ അഭിമാനികളാണ്. അഭിമാനക്ഷതമുണ്ടാക്കുന്ന ഒന്നും ഇവർ പൊറുക്കാറില്ല. ഇവർ ഉദാരഹൃദയരാണ്. മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. ഇവർക്ക് സ്നേഹിതർ കൂടിയിരിക്കും. സ്ത്രീകളോട് അടുപ്പം കൂടിയവരാണിവർ, വിശ്വസ്തരുമാണിവർ. മറ്റുള്ളവരുടെ ദുഃഖത്തിലേർപ്പെടുന്നത് ഒരു കർത്തവ്യമായി കാണുന്നു. പണത്തിനെ സംബന്ധിച്ചിടത്തോളം ഇവർ ധൂർത്താളികളാണ്. സ്ത്രീകൾ മുഖാന്തിരമായിരിക്കും ധനവും സുഖവും ലഭിക്കുന്നത്. ഉള്ളിലൊന്നും വയ്ക്കാതെ എല്ലാ കാര്യത്തിലും വിശാലഹൃദയരായിരിക്കും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 11 ഡിസംബർ 2018) എങ്ങനെ എന്നറിയാം

ദിവസേനയുള്ള നക്ഷത്ര ഫലങ്ങൾ അറിയാനും ജ്യോതിഷ സംശയങ്ങൾക്കും ജ്യോതിഷ കൈരളി ഫേസ്ബുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യുക! CLICK HERE

ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകള്‍ സൗന്ദര്യം, ആഡംബരഭ്രമം ഊര്‍ജ്‌ജസ്വലത എന്നിവ ഉള്ളവരായിരിക്കും. പലപ്പോഴും വിചാരിക്കാത്തവിധമുള്ള വിവാഹബന്ധങ്ങളിലേര്‍പ്പെടുന്നതും വൈവാഹിക ജീവിതത്തില്‍ അലോരസങ്ങളെ നേരിടുന്നതും അപൂര്‍വ്വമല്ല. ബുദ്ധിമതികളും ഗൃഹഭരണത്തിൽ നല്ല കഴിവുള്ളവരും കലാകാര്യങ്ങളിലും ധർമ്മകാര്യങ്ങളിലും നല്ല താൽപര്യമുണ്ടായിരിക്കും. ഇവർ വീടിനും കുടുംബത്തിനും ഐശ്വര്യം നൽകും. ഇവരുടെ ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും. ചിലപ്പോൾ തമ്മിൽ വാഗ്വാദങ്ങളും ഉണ്ടാകും. ബുദ്ധിമതികളായിരിക്കും ഏറെയും എന്നാൽ എല്ലാത്തിനും ആർത്തി കൂടിയിരിക്കും. എല്ലാത്തിലും ഭ്രമമുള്ളവരുമായിരിക്കും. ഒന്നിനും വഴങ്ങാത്തവരാണിവർ. ഏതിനും ഇവർക്ക് ഉയരത്തിലെത്താൻ കൂടുതൽ കാത്തിരിക്കേണ്ടിവരും. ഏതിനും ഇവരുടെ മനസ്സിലുള്ളത് വെട്ടിത്തുറന്നു പറയുന്നവരാണിവർ. അത് മറ്റുള്ളവർക്കിഷ്ടപ്പെട്ടാലും ഇല്ലേലും.

അനുയോജ്യമായ നക്ഷത്രം – തിരുവാതിര 6, മകം 8, പൂരം 6, ഉത്രം 5, ചിത്തിര 6, വിശാഖം 7, കേട്ട 6, മൂലം 6, ചതയം 5, രേവതി 5, പുണർതം 6, ഉത്രം 7, അത്തം 6, ചോതി 6, ഉത്രാടം 6, പൂരുരുട്ടാതി 5
അനുകൂലദിവസം – വ്യാഴം, ഞായർ, വെള്ളി
അനുകൂല തിയതി – 6, 15, 24, 1, 10, 19, 28
പ്രതികൂല നക്ഷത്രങ്ങൾ – ഉതൃട്ടാതി, തിരുവോണം, ആയില്യം, പൂയം, കാർത്തിക, രോഹിണി, മകയിരം, അവിട്ടം
ശുഭകർമ്മത്തിനുള്ള നക്ഷത്രം – രേവതി, അശ്വതി, ഭരണി, തിരുവാതിര, പുണർതം, മകം, പൂരം, ഉത്രം, അത്തം, ചോതി
നിർഭാഗ്യ തിയതി – 5, 14, 23
നിർഭാഗ്യദിനം – തിങ്കൾ
ഗുണകരമായ മാസം – ചിങ്ങം, കന്നി, തുലാം, ഇടവം
പ്രതികൂല മാസം – കർക്കടകം, വൃശ്ചികം
ഒഴിവാക്കേണ്ട നിറം – വയലറ്റ്, ഓറഞ്ച്
അനുകൂലനിറം – സ്ഫടികം, വെള്ള, ഇളംനിറങ്ങൾ
ഭാഗ്യദേവത – മഹാലക്ഷ്മി, ദുർഗ്ഗ
ദോഷദശാകാലം – ചന്ദ്രൻ, രാഹു, ശനി
നക്ഷത്രമൃഗം – വാനരന്‍
വൃക്ഷം – വഞ്ഞി
ഗണം – മാനുഷം
യോനി – പുരുഷം
പക്ഷി – കോഴി
ഭൂതം – വായു

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ – ചന്ദ്രന്‍, രാഹു, ശനി എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂരാടം, ഭരണി, പൂരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ശുക്രപ്രീതികരങ്ങളായ കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീഭജനം എന്നിവ ഉത്തമമാണ്‌. പൂരാടം നക്ഷത്രവും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ മുന്‍പറഞ്ഞ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ വ്യാഴത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ ഉത്തമം. വ്യാഴാഴ്ചയും പൂരാടം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണു പൂജയും നടത്താം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 12 ഡിസംബർ 2018) എങ്ങനെ എന്നറിയാം

കടപ്പാട്‌: അരുവിക്കര ശ്രീകണ്ഠന്‍ നായര്‍

[yuzo_related]

CommentsRelated Articles & Comments