മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാരെ സൂക്ഷിക്കുക, സ്നേഹിക്കുക മാത്രമല്ല, പക തോന്നിയാൽ കൊ ല്ലാൻ പോലും ഇക്കൂട്ടർക്ക്‌ മടിയില്ല!

നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള് സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ദുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന് സാധിക്കുന്നു. ഇത്തരത്തിൽ പൂരാടം നക്ഷത്രക്കാരെ കുറിച്ച് ജ്യോതിഷം പറയുന്നത് എന്താണെന്ന് നോക്കാം.

പൂരാടം ചീത്ത നക്ഷത്രമാണ് എന്നൊരു ചിന്ത പൊതുവെയുണ്ട്. ഇതിന് ജ്യോതിഷപരമായി വലിയ സാധൂകരണം ഒന്നുമില്ലെങ്കിലും പൂരാടക്കാര്‍ പൊതുവേ ഭാഗ്യഹീനവും കഷ്ടപ്പാട് സഹിക്കേണ്ടവരും ഒക്കെയാണെന്ന് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പോലും വിചാരിക്കുന്നുണ്ട് എന്നതാണ് സത്യം.

സത്യത്തിൽ പൂരാടം നാളുകാര്‍ക്ക് ഒരേയൊരു ശത്രുവേയുള്ളൂ അത് സ്വന്തം നാവ് തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. നാക്ക് പിഴയ്ക്കാതെ നോക്കിയാല്‍ പൂരാടക്കാരുടെ കാര്യം നന്നായിരിക്കും എന്നും പറയപ്പെടുന്നു.

\"\"

പൂരാടം നക്ഷത്രത്തിന്‍റെ നാലു പാദത്തിനും ദോഷം കാണുന്നു എന്നും ഇവരുടെ ജനനം മറ്റ് പലര്‍ക്കും അനര്‍ത്ഥങ്ങള്‍ വരുത്തി വയ്ക്കും എന്നും പറയപ്പെടുന്നു. പൂരാടത്തിന്‍റെ നാലാം പാദത്തില്‍ ജനിച്ചാല്‍ അത് അയാള്‍ക്ക് തന്നെ ദോഷമാണ് എന്നും ഒന്നാം പാദത്തില്‍ ജനിച്ചാല്‍ അത് അമ്മയ്ക്കും രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനും ദോഷം ആണെന്നും പറയപ്പെടുന്നു.

മാത്രമല്ല, പൂരാടം ധനു ലഗ്നത്തിലും ശനിയാഴ്ചയും നവമി, ചതുര്‍ദശി എന്നിവയും ചേര്‍ന്നു വരികയാണെങ്കില്‍ ദോഷഫലങ്ങള്‍ ഫലിക്കും എന്നും ജ്യോതിഷ ശാസ്ത്രം വിലയിരുത്തുന്നു.

വിവാഹത്തിനും ചോറൂണിനും ഈ നക്ഷത്രം കൊള്ളില്ലെങ്കിലും കാർഷിക മേഖലയിൽ വിത്തു വിതയ്ക്കാനും മതിലും വേലിയും കെട്ടാനും കിണറു കുഴിക്കാനും ബന്ധനത്തിനും ചാര പ്രവര്‍ത്തനത്തിനും എല്ലാം പൂരാടം ഒരു മികച്ച നക്ഷത്രമാണ്.

\"\"

പൂരാടക്കാര്‍ പൊതുവെ ആരുടെ മുൻപിലും തല കുനിക്കില്ല എന്നും ആരെയും അതിരു കവിഞ്ഞ് ബഹുമാനിക്കുകയുമില്ല എന്നും പറയപ്പെടുന്നു. ഇക്കൂട്ടർ ശുദ്ധ ഹൃദയന്മാരാണെങ്കിലും വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടാല്‍ പിന്നെ ബെല്ലും ബ്രേക്കും ഉണ്ടാവില്ല എന്നും പറയുന്നു. മാത്രവുമല്ല സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഇവർ എന്തും ചെയ്യുകയും വെറുക്കുന്നവരെ കൊല്ലാൻ പോലും മടിക്കാത്തവരുമാണ് ഇക്കൂട്ടർ.

Staff Reporter