18
April, 2019
Thursday
07:52 PM
banner
banner
banner

പൊന്നമ്മ ബാബുവിന് സേതുലക്ഷ്മി അമ്മയുടെ മകന് കിഡ്ണി നൽകാൻ സാധിക്കില്ലെന്ന്‌

മലയാള സിനിമയിലെ ചുരുക്കം ചില ഹാസ്യനടിമാരില്‍ ഒരാളാണ് ശ്രീമതി പൊന്നമ്മ സാബു.തന്റെ പേരുപോലെ തന്നെ പൊന്നിന്റെ പത്തരമാറ്റെന്തെന്ന് ഈ നടി അടുത്തകാലത്ത് തെളിയിച്ചിരുന്നു. തന്റെ സഹപ്രവര്‍ത്തകയായ സേതുലക്ഷ്മി എന്ന നടി അവരുടെ മകനായ കിഷോറിന്റെ തുടര്‍ചികിത്സയ്ക്കായി ഫേസ്ബുക്ക് ലൈവിലൂടെ കരഞ്ഞപേക്ഷിക്കുന്നത് ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

പ്രമുഖരും പ്രശസ്തരും ഉള്‍പ്പെട്ട മലയാളി സമൂഹം അത് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഷെയര്‍ ചെയ്തു എന്നതിലല്ലാതെ അതില്‍ പ്രമുഖരുടെ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ സമയത്താണ് പൊന്നമ്മ ബാബു എന്ന കൊച്ചുപ്രമുഖയുടെ കണ്ണുകള്‍ ഈ വീഡിയോയില്‍ ഉടക്കിനിന്നത്.സഹപ്രവര്‍ത്തകയുടെ വേദനയില്‍ പങ്കുകൊണ്ട അവര്‍ പണം കൊണ്ടുള്ള സഹായം എന്നതിലുപരിയായി തന്റെ സ്വന്തം കിഡ്ണി തന്നെ ഇരുകിഡ്ണികളും തകരാറിലായ കിഷോറിന് ദാനം ചെയ്യുക എന്ന ശക്തവും ശ്രേഷ്ഠവുമായ തീരുമാനമായിരുന്നു.

പക്ഷേ,വീഡിയോ ഷെയര്‍ ചെയ്യാന്‍ കാണിച്ച ഒാളമൊന്നും ചെറുപ്രമുഖയായ പൊന്നമ്മ ബാബുവിന്റെ ഈ തീരുമാനത്തിന് കിട്ടിയില്ല എന്നത് പകല്‍ പോലെ സത്യമാണ്. ഈ ഉറച്ച തീരുമാനം പല പ്രമുഖരുടേയും വായ ബന്ധിച്ചു എന്നതാണ് സത്യം. സേതുലക്ഷ്മി മലയാള സിനിമയില്‍ ഒരുപിടി മികച്ച വേഷങ്ങള്‍ ചെയ്ത നടിയാണ്. സ്ത്രീപക്ഷപാതപരമായ സംഘടനകള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ട്. ആണ്‍മേധാവിത്വത്തിനെതിരെ ആഞ്ഞടിക്കുന്ന പല പ്രമുഖകളെയുംസംഘടനകളെയും നാം കണ്ടു. അവരെയൊന്നും ഈ വഴിക്കു തന്നെ കണ്ടില്ല എനതിന് സോഷ്യല്‍ മീഡിയ തന്നെ സാക്ഷ്യരാണ്.

അതുപോലെ താരസംഘടനകളോ സംസ്കാരസംഘടനകളോ പൊന്നമ്മ ബാബു ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയെ ഒന്നു അനുകൂലിച്ചു സംസാരിക്കുക പോലും ചെയ്‌തിട്ടില്ല. എന്നിരുന്നാല്‍ തന്നെയും നല്ലനടപ്പിനെ സ്വീകരിക്കുകയും ദുര്‍നടപ്പിനെ പടിയിറക്കാനും കഴിവുള്ള മലയാളി പൊതുജനസമൂഹം പൊന്നമ്മ ബാബുവിന്റെ ഈ പ്രവര്‍ത്തിക്ക് ആയിരം കൈയ്യടികള്‍ നല്‍കുന്നുണ്ട്. നല്ലതിനെ അംഗീകരിക്കാനും സ്വീകരിക്കാനും കഴിഞ്ഞില്ലെങ്കില്‍ ഈ ഫെമിനിസ്റ്റ്-മാനുഷികതാ സംഘടനകളൊക്കെയേയും സമൂഹത്തില്‍ നിന്നുപുറത്താക്കുന്നതാകും ഉചിതം.

അതേ സമയം പൊന്നമ്മ ബാബുവിന് സേതുലക്ഷ്മി അമ്മയുടെ മകന് കിഡ്ണി നൽകാൻ കഴിയില്ലെന്ന് ഡോക്ടർ പരിശോധനയ്ക്ക്‌ ശേഷം വ്യക്തമാക്കിയിരിക്കുന്നു. മനസ് നൂറ് വട്ടം സമ്മതമറിയിച്ച് ആ നന്മ പ്രവര്‍ത്തിക്കുവേണ്ടി കാത്തിരുന്നെങ്കിലും ശരീരം അനുവദിക്കുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ പറ്റാത്തത്. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊന്നമ്മ ബാബു തന്നെയാണ് അറിയിച്ചത്. വൃക്ക ദാനം ചെയ്യാന്‍ പറ്റാത്തതില്‍ അല്‍പം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.

ഇത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പചാരണങ്ങളില്‍ വിഷമമില്ലെന്നും ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു. ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. വാര്‍ത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെന്നും പൊന്നമ്മ പറഞ്ഞു.

‘ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു. അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ’. പൊന്നമ്മ ബാബു പറയുന്നു.

‘ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ട്. വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോള്‍ സഹിച്ചില്ലെന്നും ഒന്നുകൊണ്ട് മറ്റൊരു ജീവന്‍ രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്ന് കരുതിയാണ് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

·
[yuzo_related]

CommentsRelated Articles & Comments