മലയാളം ഇ മാഗസിൻ.കോം

പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ പോലീസിന്റെ കണ്ണു വെട്ടിച്ച്‌ വണ്ടിയുമായി കടന്നു കളയുന്നവർക്ക്‌ പണി കിട്ടിയത്‌ ഇങ്ങനെ

ഡിസംബർ 1 മുതലാണ്‌ സംസ്ഥാനത്ത്‌ പിൻസീറ്റ്‌ യാത്രക്കാർക്കും ഹെൽമെറ്റ്‌ നിർബന്ധമാക്കിത്തുടങ്ങിയത്‌. ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 4 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ മുതൽ ഉള്ള രണ്ടാം യാത്രക്കാരനും നിർബന്ധമായും ഹെൽമെറ്റ്‌ ധരിക്കണം എന്നാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ഈ നിയമം സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങുകയും ചെയ്തു. ആദ്യമാദ്യം താക്കീത്‌ നൽകുകയും പിന്നീട്‌ 500 രൂപ വീതം പിഴയും ഈടാക്കി തുടങ്ങിയിരുന്നു.

എന്നാൽ പോലീസ്‌ ചെക്കിംഗ്‌ ഇല്ലാ എന്ന് കരുതി റോഡിലൂടെ പിൻ സീറ്റിൽ ഇരുന്നവർ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തുവെങ്കിലും വീട്ടിൽ നോട്ടീസ്‌ വന്നതായാണ്‌ ഇപ്പോൾ അറിവ്‌. പോലീസിന്റെ നിരീക്ഷണ ക്യാമറയിലാണ്‌ പിൻസീറ്റ്‌ യാത്രക്കാരുടെ ഹെൽമെറ്റ്‌ രഹിത യാത്ര പിടിക്കപ്പെട്ടത്‌. ഇതോടെ വണ്ടിയുടെ ആർ സി ഓണർക്കാണ്‌ ഫൈൻ അടയ്ക്കാനുള്ള നോട്ടീസ്‌ വന്നു തുടങ്ങിയത്‌. ഇതോടെ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ്‌ യാത്രക്കാരും ഹെൽമെറ്റ്‌ നിർബന്ധമായും ധരിക്കാൻ തുടങ്ങിയിട്ടുണ്ട്‌.

Avatar

Staff Reporter