23
October, 2018
Tuesday
01:47 PM
banner
banner
banner

ഹെൽമറ്റ്‌ ഇല്ലാതെയും അമിത വേഗതയിലും ഇനി പോലീസ്‌ ചെക്കിംഗ്‌ ഇല്ലാത്ത സ്ഥലത്ത്‌ കൂടി പോകാമെന്ന് ആരും കരുതണ്ട, പിടി വീഴും!

ക്യാമറയിൽ നമ്പർ പ്ലേറ്റ് കാണില്ല എന്നും സുഖമായി ഗതാഗതനിയമലംഘനം നടത്താം എന്നാരും കരുതേണ്ട. നിങ്ങള്ക്ക് പിടിവീഴാൻ സമയമായി. നിരത്തുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗനേഷൻ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

വണ്ടികളുടെ നമ്പർ തിരിച്ചറിയാൻ സാധിക്കുന്നവയാണ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗനേഷൻ ക്യാമറകൾ. ഇതു സ്ഥാപിക്കുന്നതിലൂടെ ഗതാഗതനിയമലംഘനം നടത്തുന്ന വാഹങ്ങളുടെ വിവരങ്ങൾ ഓട്ടോമാറ്റിക് ആയി തന്നെ ലഭിക്കുന്നു.

ഈ ക്യാമറ സ്ഥാപിക്കുന്നതിലൂടെ അമിത വേഗത, ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര, ചുവപ്പു സിഗ്നൽ കടന്നു പോകുന്ന വാഹനങ്ങൾ എന്നിവയെ കണ്ടെത്താൻ സാധിക്കും. അവിടെ നിന്ന് തന്നെ പിഴയടക്കാനുള്ള ചെല്ലാനും നൽകും. പിഴയടക്കുന്നതുൾപ്പെടെഉള്ള കാര്യങ്ങൾ ഡിജിറ്റൽ ആക്കാൻ ആണ് തീരുമാനം.

ഇതിനായി റോഡുകളുടെ വിവരങ്ങളും അവയുടെ അവസ്ഥയും യാത്രക്കാർക്ക് ലഭിക്കത്തക്ക വിധത്തിൽ ഡിജിറ്റൽ നിയമാസംവിധാനം ഉണ്ടാക്കും. ഇതിനായി നോഡൽ ഏജൻസിയായി ഏഴ് അംഗസംഘത്തെ ആണ് സർക്കാർ നിയമിച്ചിരിക്കുന്നത്.

180 കോടി രൂപ ചിലവിലാണ് സർക്കാർ ഈ പദ്ധതി തുടങ്ങുന്നത്. പോലീസ് മേധാവി ഇത് സംബന്ധിച്ചുള്ള പദ്ധതിരേഖ കഴിഞ്ഞ വര്ഷം തന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുവേണ്ടി സേവനദാതാക്കളെ കണ്ടെത്തുന്നതിന് വേണ്ടി ടെൻഡർഅനുമതി നൽകിയിട്ടുണ്ട്.

ഈ പദ്ധതി നടപ്പിലാകുന്നതോട് കൂടി അപകട നിരക്ക് കുറയും. ഗതാഗത നിയന്ത്രണത്തിന് വേണ്ടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയും. ഈ പിഴഇനത്തിൽ ലഭിക്കുന്ന തുക സർക്കാരുമായി പങ്ക് വയ്ക്കണമെന്ന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.

RELATED ARTICLES  ഒറ്റയടിക്ക് പോൺസൈറ്റുകൾ നിരോധിച്ചു, പ്രതിഷേധവും നിരാശയുമായി ആരാധകർ രംഗത്ത്
[yuzo_related]

Comments


Related Articles & Comments