മലയാളം ഇ മാഗസിൻ.കോം

സ്ത്രീകൾ പറയാനും അറിയാനും ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ഒരു സ്ത്രീപക്ഷ ചാനൽ: Pink is World

ചരിത്രത്തിലാദ്യമായി മലയാളത്തിൽ ഒരു സ്ത്രീപക്ഷ Youtube ചാനലിന്‌ തുടക്കം കുറിച്ചു. Pink is World എന്ന ഈ ചാനലിൽ നിങ്ങളറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പങ്കു വയ്ക്കാനെത്തുന്നത്‌ 7 Pink Angles ആണ് . കേവലം Entertianment, Life Style, Health എന്നീ വിഷയങ്ങൾക്കപ്പുറം ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുമായ നിരവധി കാര്യങ്ങളുമായാണ്‌ Pink Angels നിങ്ങളുടെ മുന്നിലെത്തുന്നത്‌!

വീട്‌, കുട്ടികൾ, കുടുംബം, ഓഫീസ്‌ അങ്ങനെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്‌ ഓരോ ദിവസവും തള്ളി നീക്കുന്നവരാണ്‌ നമ്മുടെ സ്ത്രീകൾ. അവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ ചർച്ച ചെയ്യാനും അതിലുപരി അവർക്ക്‌ ഏറെ സഹായകരമായതുമായ ഒരു ചാനൽ എന്ന Pink is Worldന്റെ ആശയം യാഥാർഥ്യമാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് KR.പ്രവീണിന്റെ EX3 Concepts ആണ്. Pink is Worldനു വേണ്ടി KR.പ്രവീണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ 7 Pink Angles ആണ് വിവിധ വിഷയങ്ങളുമായി നിങ്ങളുടെ മുന്നിലെത്തുന്നത്‌.

\”ഇന്ന് എവിടെയും ഒരു സ്ത്രീപക്ഷമുണ്ട്‌! എന്നാൽ അതിജീവനത്തിന്റെയോ, പോരാട്ടത്തിന്റെയോ വീരസാഹസിക കഥകളല്ല Pink Is Worldന്റെ ലക്ഷ്യം! മറിച്ച്‌ സ്ത്രീപക്ഷമെന്ന് ഉറക്കെ പറയുമ്പോഴും, അവർക്ക് പിന്നിലണിനിരക്കുന്ന പുരുഷന്മാർക്കും നിറഞ്ഞ പ്രാധാന്യം നൽകുക എന്ന ഉദ്യമത്തോടെ തന്നെയാണ്‌ ഈ ചാനലിനു തുടക്കം കുറിച്ചതെന്നും പ്രോജക്ട്‌ ഡയറക്ടറും, Ex3 Conceptsന്റെ സാരഥിയുമായ KR.പ്രവീൺ പറഞ്ഞു.

ഏപ്രിൽ ആദ്യവാരത്തോടെ സീസൺ 2 ചിത്രീകരണം ആരംഭിക്കുമെന്നും KR.പ്രവീൺ കൂട്ടിച്ചേർത്തു.

പുറത്തിറങ്ങുന്ന വിഡിയോകൾ യൂട്യൂബിലും, ഫെയ്സ് ബുക്കിലും കാണാം..
YouTube Link: https://goo.gl/hPf0Wz
Facebook Link: https://www.facebook.com/pinkangelsfly

YOU MAY ALSO LIKE:

Avatar

Staff Reporter