മലയാളം ഇ മാഗസിൻ.കോം

പഴികേട്ടിട്ടും പിണറായി നടത്തിയത് \’ഒന്നിൽ നിന്ന് മൂന്ന് ആകാതിരിക്കാനുള്ള\’ നിർണ്ണായക രാഷ്ടീയ നീക്കമോ?

തോമസ് ചാണ്ടിയുടെ രാജി വൈകിയതിൽ മുന്നണിക്കകത്തു നിന്നും പൊതു സമൂഹത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ പഴികേൾക്കേണ്ടിവന്നു. സ്വന്തം പാർട്ടിയിൽ പെട്ടവർക്ക് പോലും ചില ഘട്ടങ്ങളിൽ എന്തിനാണ്‌ സഖാവ് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നു എന്ന ചീത്തപ്പേരു കേൾക്കുന്നതെന്ന് തോന്നുകയും ചെയ്തു. എന്നാൽ പിണറായി വിജയൻ നടത്തിയത് രാഷ്ടീയമായ ഒരു വലിയ നീക്കമായിരുന്നു എന്ന് അപൂർവ്വം ചിലർ തിരിച്ചറിയുന്നു.

കേരളത്തിൽ ഒറ്റ എം.എൽ.എ മാത്രമുള്ള എൻ.ഡി.എ സഖ്യത്തിനു അത് മൂന്നാക്കി വർദ്ധിപ്പിക്കുവാനുള്ള സാഹചര്യമാണ്‌ അദ്ദേഹം ബുദ്ധിപൂർവ്വം ഇല്ലാതാക്കിയതെന്നാണ്‌ ഒരു നിരീക്ഷണം. എൻ.സി.പി ദേശീയതലത്തിൽ വിവിധ മുന്നണികളിൽ അംഗമാണ്‌. അതിൽ എൻ.ഡി.എയും ഉണ്ട്. ഏതുവിധേനയും കേരളത്തിൽ തങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ്‌ സംഘപരിവാർ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ എൻ.സി.പി ഇടതു മുന്നണി വിട്ട് എൻ.ഡി.എ സഖ്യത്തിലേക്ക് ചേർന്നാൽ അവരുടെ എം.എൽ.എ മാരുടെ എണ്ണം മൂന്നാകും. മാത്രമല്ല ഇത് മറ്റു പലർക്കും പ്രചോദനം നല്കുകയും ചെയ്യും.

ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്തുവാനുള്ള ശ്രമങ്ങൾ നടത്തുന്ന ബി.ജെ.പി നേതൃത്വം നേരത്തെ പി.സി.തോമസിനു കേന്ദ്ര മന്ത്രി പദം നല്കിയിട്ടുണ്ട്. ഇത്തവണ ഇടാതു പാളയം വിട്ടു വന്ന് അല്ഫോൺസ് കണ്ണന്താനത്തിനു കേന്ദ്രത്തിൽ സഹമന്ത്രിസ്ഥാനം നല്കി. അദ്ദേഹം വഴി ക്രിസ്ത്യൻ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാമെന്നാണ്‌ അവർ കണക്കു കൂട്ടുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനു വേണ്ടത്ര സ്വാധീനമില്ല എന്നത് അവിടെ ഒരു തടസ്സമാകുന്നു.

സമ്പന്നനായ തോമസ് ചാണ്ടിക്ക് ആലപ്പുഴയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ശക്തമായ സ്വാധീനമുണ്ട്. പോരാത്തതിനു അദ്ദെഹത്തിനു സമ്പാനേതൃത്വങ്ങളുമയും വളരെ നല്ല ബന്ധമാണ്‌. വളരെ ചെറിയ പാർട്ടിയായ എൻ.സി.പിയെ സംബന്ധിച്ച് ഉഴവൂർ വിജയന്റെ മരണത്തോടെ പർട്ടി കേരള ഘടകം ഇന്ന് ഏറെക്കുറെ തോമസ് ചാണ്ടിയുടെ അധീനതയിലാണ്‌. അദ്ദേഹത്തിനൊപ്പമേ ഭൂരിപക്ഷവും നില്ക്കുകയുള്ളൂ. ശശീന്ദ്രൻ വിഭാഗത്തിനു വലിയ സ്വാധീനമൊന്നും പാർട്ടി നേതാക്കൾക്കിടയിൽ ഇല്ല. മന്ത്രിസ്ഥാനം പോകും എന്ന് ഉറപ്പായാൽ തോംസ് ചാണ്ടിയും കൂട്ടരും മുന്നണി വിട്ടു കേന്ദ്രഭരണ കയ്യാളുന്ന എൻ.ഡി.എ പാളയത്തിൽ ചേർന്നാൽ സംസ്ഥാനത്ത് അത് വലിയ നേട്ടമായി മാറും.

2019 ലെ തെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി ആലപ്പുഴയിൽനിന്നും ലോക്സഭയിലേക്കു മൽസരിക്കുവാനും സാധ്യത വന്നേക്കും. സമ്പന്നനായ ചാണ്ടി വിജയിച്ചുകൂടെന്നും ഇല്ല. എൻ.ഡി.എ സഖ്യം അധികാരത്തിൽ വന്നാൽ തോമസ് ചാണ്ടി കേന്ദ്രമന്ത്രിയുമാകാൻ ഇടയുണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട കമ്മീഷൻ റിപ്പോർട്ടിൽ ലൈംഗികമായി പീഡിപ്പിച്ചവരുടെ പട്ടികയിൽ ആലപ്പുഴ എം.പിയും കോൺഗ്രസ് നേതാവുമായ കെ.സി.വേണുഗോപാൽ ഉൾപ്പെട്ടതോടെ അവിടെ കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങൽ ഏറ്റിട്ടുണ്ട്.

അപ്രകാരം സംഭവിച്ചാൽ എൻ.ഡി.എക്ക് കരുത്തുപകരുവാൻ ഇടവരുത്തി എന്ന വ്യാഖ്യാനം ഉണ്ടാകുകയും അത് പിണറായിക്കു മറ്റൊരു രീതിയിൽ കൂടെ തിരിച്ചടിയാകും. നേരത്തെ പിണറായിയുടെ ദാർഷ്ട്യം കൊണ്ടാണ്‌ ജനതാദൾ വീരേന്ദ്രകുമാർ വിഭാഗവും ആർ.എസ്.പിയും മുന്നണി വിട്ടതെന്ന ആരോപണം ഉണ്ട്. ഇവിടെയും അത് ആവർത്തിക്കപ്പെട്ടേക്കാം. എൻ.കെ.പ്രേമചന്ദ്രനെ പോലെ മികച്ച ഒരു പാർളമെന്റേറിയനെയാണ്‌ ഇടതു പക്ഷത്തിനു നഷ്ടമായത്.

പിണറായിയെ ആരാധകർ ഇരട്ടച്ചങ്കൻ എന്ന് വിശേഷിപ്പിക്കുന്നത് നിലപാടിലെ കർക്കാശ്യവും അത് നടപ്പിലാക്കുവാനുള്ള ഇഛാശക്തിയും കൊണ്ടു തന്നെയാണ്‌. അതിനാൽ തന്നെയാൺ ഇ.പി.ജയരാജനെ പോലെ സംസ്ഥാനത്തെ തന്നെ ശാക്തനായ നേതാവിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റുവാൻ മണിക്കൂറുകൾ മാത്രം എടുത്ത പിണറായിയുടെ ആർജ്ജം എവിടെ പോയി എന്ന് സാധാരണക്കാർ പോലും ചിന്തിക്കുവാൻ ഇടയാക്കിയത്. പ്രതിപക്ഷം ദുർബലമായിരുന്നു എങ്കിലും മാധ്യമങ്ങൾ ശക്തമായി തന്നെ പിണറായിയെ കടന്നാക്രമിച്ചു. ഇത് പൊതു സമൂഹത്തിലും സ്വാധീനിച്ചു.

മാധ്യമങ്ങളുടെ പരിലാളന ഏറ്റല്ല പിണറായി വിജയൻ എന്ന നേതാവ് വളർന്നത്. നിരന്തരമായ മാധ്യമ വേട്ടകളെ അതിജീവിച്ചാണ്‌ അദ്ദേഹം പാർട്ടി പോളിറ്റ് ബ്യൂറോയിലും മുഖ്യമന്ത്രി സ്ഥാനത്തും എത്തിയത് എന്നത് യാദാർഥ്യമാണ്‌.

ഇത്തവണയും പതിവു തെറ്റാതെ മാധ്യമങ്ങൾ പിണറായി എന്ന നേതാവിനെ മാത്രം കേന്ദ്രീകരിച്ചു വാർത്തകൾ നിരത്തി. എന്നാൽ അദ്ദേഹം ഒരു പക്ഷെ ഇത്തരത്തിൽ നിലപാടെടുത്തത് പരമാവധി തൊമസ് ചാണ്ടിക്ക് അവസരം നല്കിയ ശേഷമാണ്‌ രാജി വാങ്ങിയത് എന്ന പ്രതീതിക്ക് വേണ്ടിയാകാം എന്ന നിരീക്ഷണം പലതുകൊണ്ടും യുക്തിസഹമാകുന്നു. കേസ് ഒഴിവാക്കി തിരിച്ചു വന്നാൽ വീണ്ടും തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നല്കും എന്ന ഉറപ്പും നല്കിയിട്ടുണ്ട് എന്നാണ്‌ അറിയുന്നത്. ഇതുവഴി അവരെ ഇടതു മുന്നണിയിൽ തന്നെ നിലനിർത്തുവാൻ കഴിയും. അങ്ങിനെയാണെങ്കിൽ തീർച്ചയായും നിർണ്ണായകമായ ഒരു രാഷ്ടീയ നീക്കം തന്നെയാണ്‌ പിണറായി വിജയൻ നടത്തിയത്.

Avatar

Staff Reporter