മലയാളം ഇ മാഗസിൻ.കോം

കാമുകിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ അബദ്ധത്തിൽ ഭാര്യയ്ക്കയച്ച മലയാളി ടെക്കിക്ക്‌ കിട്ടിയത്‌ വമ്പൻ പണി!

ഒരു സ്ത്രീയെ വശീകരിക്കുന്നതും അവളുമൊത്ത്‌ സ്വകാര്യ നിമിഷങ്ങൾ പങ്കു വയ്ക്കുന്നതും ചെറുപ്പക്കാർക്ക്‌ എന്നും ആവേശകരമായ കാര്യമാണ്. തരം കിട്ടിയാൽ ഇത്തരം സാഹസങ്ങൾക്ക്‌ മുതിരുന്ന ഭർത്താക്കന്മാരും നമ്മുടെ നാട്ടിൽ കൂടുതലാണ്.

\"\"

ഇത്തരം സ്വകാര്യതകൾ കൂട്ടുകാർക്ക്‌ മുൻപിൽ വിളമ്പി താൻ ഭയങ്കര സംഭവമാണ് എന്ന് കാട്ടാനും ചെറുപ്പക്കാർ മടിക്കില്ല. അത്തരത്തിൽ കൂട്ടുകാര്‍ക്ക് മുന്നില്‍ ആളാകാന്‍ കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ കൂട്ടുകാര്‍ക്കയച്ച മലയാളി യുവാവ്‌ പിടിച്ചത്‌ വമ്പൻ പുലിവാല്.

\"\"

ബംഗളൂരുവില്‍ ജോലിചെയ്യുന്ന ടെക്കിയായ മലയാളി യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്‌. കാമുകിയുമൊത്ത് ഫ്‌ലാറ്റില്‍ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങള്‍ വാട്‌സ്അപ്പിലൂടെ ഭാര്യയ്ക്ക് അയച്ചാണ് മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പുലിവാല് പിടിച്ചത്. വിവാഹ മോചനത്തിനു കേസ് ഫയല്‍ ചെയ്ത ഭാര്യ, ഭര്‍ത്താവിനെതിരെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിനു കേസും നല്‍കി.

ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് പാലക്കാട് സ്വദേശിയായ യുവാവ്. മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇയാളുടെ ഭാര്യ.

\"\"

ഓഫിസ് ജോലിയുടെ ഭാഗമായി സെപ്റ്റംബര്‍ ആദ്യ വാരം ഇയാളുടെ ഭാര്യ വിദേശത്തേക്കു പോയിരുന്നു. ഇതിനിടെ ഇയാള്‍ പല തവണ കാമുകിയെ സ്വന്തം ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയിരുന്നു.

ഭാര്യ ഇല്ലാത്ത സമയത്ത് ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ നിമിഷങ്ങള്‍ യുവാവ് സ്വന്തം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം ഭാര്യയുമായി വാട്‌സ്അപ്പില്‍ ചാറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാമുകിയുമൊത്തുള്ള രഹസ്യ വീഡിയോ യുവാവ് അയക്കുകയായിരുന്നു.

\"\"

ഈ വീഡിയോ കണ്ട ഭാര്യ തൊട്ടടുത്ത ദിവസം തന്നെ വിദേശത്തു നിന്നു മടങ്ങിയെത്തി. തുടര്‍ന്നു ഭര്‍ത്താവിനെതിരെ സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നു പാലക്കാട് കോടതിയില്‍ വിവാഹമോചനത്തിനു കേസും ഫയല്‍ ചെയ്തു.

വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ചു ഭാര്യയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ ഒത്തു തീര്‍പ്പിനു യുവാവിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നു. കാര്യം എന്തൊക്കെയാണെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം വരുത്തി വച്ച വിനയുടെ പട്ടികയിലേക്ക് ഒരു സംഭവം കൂടി ചേർക്കപ്പെടുന്നു.

Staff Reporter