വാഹനാപകടത്തിൽ കന്നട ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കര്‍ണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്നും വനപർതിയിലേക്കു പോവുകയായിരുന്ന ബസ് വലതു വശത്ത് വന്നിടിക്കുകയും ചെയ്തു.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? പുതിയ കാലത്തെ കുട്ടികൾ ചെയ്യുന്നത്… ഗൈനക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ!!! | Watch Video 👇
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന പവിത്രയുടെ ബന്ധു അപേക്ഷ, നടന് ചന്ദ്രകാന്ത്, ഡ്രൈവര്‍ ശ്രീകാന്ത്, എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
കന്നഡ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയായത്. കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷന്‍ പരമ്പര ‘ത്രിനയനി’യിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. നടിയുടെ വിയോഗത്തില്‍ ഏറെ ഞെട്ടലോടെയാണ് സിനിമാ-സീരിയല്‍ മേഖലയിലുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ അനുശോചനമറിയിച്ചിരിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, ദമ്പതികൾക്കിടയിലും പ്രണയിതാക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ത്? | Watch Video 👇